home
Shri Datta Swami

Posted on: 25 Dec 2022

               

Malayalam »   English »  

ഭാനു സാമൈക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ നിലവിലെ ജോലിയിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാം?

[മിസ്സ്‌. ഭാനു സാമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ മനസ്സിനെ നിയന്ത്രിക്കുന്നതിൽ ഞാൻ നിരന്തരം പരാജയപ്പെടുന്നു. എന്റെ ചിന്തകൾ ശുദ്ധീകരിക്കപ്പെടാത്തതും തടയാൻ കഴിയാത്തതുമാണ്. വളരെ ഉൽപ്പാദനക്ഷമമല്ല  എന്നതിനാൽ ആദ്യ ഘട്ടത്തിൽ മാത്രം എനിക്ക് ഒരു പരാജയം തോന്നുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ നിലവിലെ ജോലിയിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കും? ദയവായി അങ്ങയുടെ നിർദ്ദേശങ്ങൾ നൽകുക, സ്വാമി. - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]

സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ പൂർണ്ണമായ ഏകാഗ്രതയോടെ ഹനുമാനോട് പ്രാർത്ഥിക്കുക, അങ്ങനെ നിങ്ങൾക്ക് നിശ്ചയിച്ച ലക്ഷ്യത്തിൽ പൂർണ്ണമായ ഏകാഗ്രത കൈവരിക്കാൻ ഹനുമാൻ നിങ്ങളെ അനുഗ്രഹിക്കും.

2. ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം?

[പാദനമസ്കാരം സ്വാമി, ലക്ഷ്മീ ദേവിയോടുള്ള ഭക്തി പ്രവൃത്തിയിലും നിവൃത്തിയിലും (Pravritti and Nivritti) എങ്ങനെയായിരിക്കണം? അവളെ എങ്ങനെ പ്രീതിപ്പെടുത്താം? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]

സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ അനാവശ്യമായ ചിലവുകൾ ഒഴിവാക്കിയാൽ, അതുവഴി അങ്ങനെ അവളെ അപമാനിക്കാതിരിക്കാത്തതിനാൽ , അവൾ നിന്നിൽ പ്രസാദിക്കുകയും സമ്പത്ത് നൽകുകയും ചെയ്യുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

3. ഭയത്തിന്റെ അടിസ്ഥാനം ഈഗോ ആണെന്നത് ശരിയാണോ?

[മിസ്സ്‌. ഭാനു സാമൈക്യ ചോദിച്ചു: പദനമസ്കാരം സ്വാമി, ഭയത്തിന് അഹംകാരമാണ് അടിസ്ഥാനം എന്നത് ശരിയാണോ? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ]

സ്വാമി മറുപടി പറഞ്ഞു:- ചില സന്ദർഭങ്ങളിൽ ഇത് ശരിയാണ്, പക്ഷേ, എല്ലായ്പ്പോഴും ശരിയല്ല.

 
 whatsnewContactSearch