
18 May 2023
[Translated by devotees]
1. എങ്ങനെയാണ് എന്റെ ദൈനംദിന ജീവിതത്തിൽ എനിക്ക് ഓരോ നിമിഷവും ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടാൻ കഴിയുക?
[മിസ്. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവം എല്ലാ ആത്മാവിലും നിഴൽ പോലെ സദാ സന്നിഹിതനാണെന്ന് അങ്ങ് ഒരു ഭജനിൽ പറഞ്ഞു. അങ്ങനെയെങ്കിൽ, എന്റെ ദൈനംദിന ജീവിതത്തിൽ ഓരോ നിമിഷവും ദൈവസാന്നിദ്ധ്യം എനിക്ക് എങ്ങനെ അനുഭവപ്പെടാം?]
സ്വാമി മറുപടി പറഞ്ഞു:- ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സമകാലിക മനുഷ്യാവതാരമാണ് (the contemporary human incarnation) പ്രസക്തമായ ദൈവം. ഹനുമാൻ എപ്പോഴും രാമനെ സ്മരിക്കുന്നു. സ്മരിക്കുക എന്നതിനർത്ഥം മാനസിക വികാരമില്ലാതെ നാമം ജപിക്കുക എന്നല്ല. രാമന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവിടുത്തെ വ്യക്തിത്വം പ്രകടമാക്കിയ നിരവധി സംഭവങ്ങൾ ഓർക്കുന്നത് 'ഓർമ്മിക്കുക' എന്ന വാക്കിന്റെ യഥാർത്ഥ സത്തയാണ്. സ്മരിക്കുന്നത് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം ജനിപ്പിക്കണം, സ്മരണ എന്നാൽ നാമം ജപിക്കുക എന്ന് മാത്രമാണെങ്കിൽ, അത് കഠിനമായ തലവേദന സൃഷ്ടിക്കുന്നു!
2. വിശ്വാസവും ആത്മവിശ്വാസവും പരസ്പര വിരുദ്ധമാണോ അതോ പരസ്പരം പിന്തുണയ്ക്കുന്നുണ്ടോ?
[പാദനമസ്കാരം സ്വാമി]
സ്വാമി മറുപടി പറഞ്ഞു:- ശരീരത്തിന്റെ സാധാരണ താപനില പോലെ ഒരു നിശ്ചിത ശരാശരി തലം വരെ ആത്മവിശ്വാസവും ആവശ്യമാണ്. വിശ്വാസം പൊതുവെ ദൈവവുമായി ബന്ധപ്പെട്ടതാണ്, അത് ഏത് അമിത അളവും നല്ലതാണ്.
3. ജോബ് (Job) കഷ്ടം അനുഭവിച്ചത് ദൈവത്തിന്റെ പരീക്ഷണത്തിനാണോ അതോ തന്റെ മുൻകാല മോശം കർമ്മം കാരണമാണോ?
[പാദനമസ്കാരം സ്വാമി, ബൈബിളിലെ ജോബ് എന്ന ഭക്തന്റെ കഥയിൽ, ദൈവത്തോടുള്ള അവന്റെ യഥാർത്ഥ ഭക്തി പരിശോധിക്കാൻ ജോബിനെ കഷ്ടത്തിലാക്കാനുള്ള സാത്താന്റെ നിർദ്ദേശം ദൈവം അംഗീകരിക്കുന്നു. ജോബ് കഷ്ടപ്പെടുന്നത് പരീക്ഷണത്തിന്റെ പേരിലാണോ അതോ തന്റെ മുൻകാല മോശം കർമ്മം കാരണമാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു ആത്മാവിന്റെ ഒരു മോശം പ്രവൃത്തി എപ്പോഴും ഒരു പരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു, അതിനാൽ ഒരു വ്യക്തി പരീക്ഷണത്തിൽ പരാജയപ്പെട്ടാലും, ഒരു മോശം പ്രവൃത്തിയുടെ ഫലം തീർന്നുപോയതിനാൽ പരീക്ഷണം മൂലം ഒരു ദോഷവും സംഭവിക്കുന്നില്ല. ദൈവം സർവ്വജ്ഞനായതിനാൽ സത്യം അറിയാനുള്ള പരീക്ഷണം ദൈവത്തിന് വേണ്ടിയല്ല. ആത്മീയമായ പുരോഗതിയുടെ സത്യത്തെക്കുറിച്ച് ഭക്തന് അജ്ഞത ഉള്ളതിനാൽ അത് ഭക്തന്റെ ആവശ്യത്തിനായി മാത്രം വയ്ക്കുന്നു.
4. ദൈവം ജോബിന് സൃഷ്ടിയെ ആഴത്തിൽ കാണിച്ചുകൊടുത്തു. ഭഗവാൻ കൃഷ്ണൻ കാണിച്ച വിശ്വരൂപം പോലെയായിരുന്നോ അത്?
[ആദ്യം ജോബ് കഷ്ടപ്പാടുകളിൽ പോലും ദൈവത്തെ സ്തുതിച്ചുകൊണ്ട് എല്ലാ കഷ്ടപ്പാടുകളും ഒരുപോലെ സന്തോഷമായി സ്വീകരിക്കുന്നു. പക്ഷേ, കഷ്ടപ്പാടുകൾ വർദ്ധിക്കുമ്പോൾ, ജോബ് അതിന് ദൈവത്തെ കുറ്റപ്പെടുത്തുന്നു. പിന്നീട്, ദൈവം അവനു സൃഷ്ടിയെ ആഴത്തിൽ കാണിച്ചുകൊടുക്കുന്നു. ഭഗവാൻ കൃഷ്ണൻ കാണിച്ച വിശ്വരൂപം പോലെയായിരുന്നോ അത്?]
സ്വാമി മറുപടി പറഞ്ഞു:- സൃഷ്ടിയിൽ സന്നിഹിതരായ, ജോബിനേക്കാൾ കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുകയും എന്നിട്ടും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന യഥാർത്ഥ ഭക്തർക്ക് ദൈവം വിശ്വരൂപം കാണിച്ചു കൊടുത്തു.
5. ദൈവം ജോബിന് രണ്ട് വന്യമൃഗങ്ങളെ കാണിച്ചുകൊടുത്തു. അതിന് എന്തെങ്കിലും ആത്മീയ പ്രാധാന്യമുണ്ടോ?
[സൃഷ്ടിയുടെ സൗന്ദര്യത്തിന്റെ അടയാളമായി ദൈവം സൃഷ്ടിയിലെ രണ്ട് വന്യമൃഗങ്ങളെ (ഭീമോത്ത്, ലിവിയതൻ; behemoth, leviathan) കാണിച്ചതായും പറയപ്പെടുന്നു. ഇതിന് എന്തെങ്കിലും ആത്മീയ പ്രാധാന്യമുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- ആന്തരിക വന്യത (internal wildness) തിരിച്ചറിയാത്തതിനാൽ ബാഹ്യസൗന്ദര്യത്താൽ ഒരാൾ വശീകരിക്കപ്പെടാൻ പാടില്ല.
6. പരീക്ഷണത്തിന് ശേഷം നഷ്ടപ്പെട്ട സമ്പത്തും കുടുംബവും ആരോഗ്യവും നൽകി ദൈവം ജോബിനെ വീണ്ടും അനുഗ്രഹിച്ചു. നമുക്ക് ജോബിനെ സുദാമയെപ്പോലെ എടുക്കാമോ?
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് സുദാമയുമായി താരതമ്യപ്പെടുത്താം, അതേ സമയം നിങ്ങൾക്ക് വ്യത്യാസങ്ങൾ കണ്ടെത്താം, അതിൽ ഞങ്ങൾക്ക് വിഷമമില്ല, കാരണം ഓരോ കഥയും അതിന്റേതായ പ്രത്യേക സന്ദേശം നൽകുന്നു. പരീക്ഷണം എന്നത് ഭക്തനെ ബോധവൽക്കരിക്കാൻ മാത്രമുള്ളതാണ്, പരീക്ഷണം അവനെ വിഷമിപ്പിക്കാൻ വേണ്ടി ഉള്ളതല്ല.
7. ജോബിൽ നിന്ന് പഠിക്കേണ്ട പാഠം എന്താണ്?
[വളരെ നന്ദി സ്വാമി. അവിടുത്തെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]
സ്വാമി മറുപടി പറഞ്ഞു:- എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ദൈവത്തെ വിമർശിക്കരുത്. ആന്തരിക സൗന്ദര്യം എപ്പോഴും ശാശ്വതമാണ്. ഭഗവാൻ ഭക്തന് ബുദ്ധിമുട്ടുകൾ നൽകുന്നത് അവന്റെ മനോഭാവം മാറ്റാൻ മാത്രമാണ്, അവനെ കഷ്ടപ്പെടുത്താനല്ല.
★ ★ ★ ★ ★
Also Read
Swami Answers Questions Of Ms. Bhanu Samykya
Posted on: 18/06/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 11/02/2024Swami Answers Questions Of Ms. Bhanu Samykya
Posted on: 07/10/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 20/07/2023Swami Answers Questions Of Ms. Bhanu Samykya
Posted on: 22/06/2023
Related Articles
Satsanga In Hyderabad On 05-01-2025
Posted on: 28/01/2025Swami Miraculously Giving An Excellent Job To A Devotee
Posted on: 24/04/2022Life Of Devotee Aspiring For Salvation Is Full Of Difficulties
Posted on: 11/03/2017Swami Answers Questions Of Ms. Bhanu Samykya
Posted on: 10/11/2023