home
Shri Datta Swami

Posted on: 22 Jun 2023

               

Malayalam »   English »  

ഭാനു സാമിക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, എനിക്ക് കുറച്ച് സംശയങ്ങളുണ്ട്, അവ പരിഹരിക്കാൻ എന്നെ സഹായിക്കൂ.

1.   ദുരുദ്ദേശ്യങ്ങളൊന്നുമില്ലാത്ത ഭക്തരെ ദൈവം തന്റെ അടുത്തേക്ക് വരുന്നത് തടയാൻ എന്തിന് ശ്രമിക്കണം?

സ്വാമി മറുപടി പറഞ്ഞു:- തന്റെ അടുക്കൽ വരുന്ന ഒരു ഭക്തനെയും ദൈവം ഒരിക്കലും തടയില്ല. ഭക്തന്റെ അഹങ്കാരവും അസൂയയും മാത്രമാണ് ഭക്തനെ തെറ്റായ ലൈനിലേക്കു നയിക്കുന്നത്. ഭക്തൻ അവന്റെ/അവളുടെ ന്യൂനത ദൈവത്തിൽ പ്രതിഫലിപ്പിക്കുന്നു. ഭക്തൻ കണ്ണിൽ ചുവന്ന കണ്ണട ധരിച്ച് കോപം കൊണ്ട് ചുവന്നതായി ദൈവത്തെ കുറ്റപ്പെടുത്തുന്നതുപോലെ!

2.   മാധ്യമം സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ ഒരാൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്ന് അങ്ങ് പറഞ്ഞു, അത് എങ്ങനെ ചെയ്യാനാകും? അവിടുത്തെ മനസ്സിലാക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?

 

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തെ മനസ്സിലാക്കാൻ ആദ്യം രണ്ട് കണ്ണുകളെ മൂടിയിരിക്കുന്ന അഹങ്കാരവും അസൂയയും ഇല്ലാതാക്കുക എന്നതാണ്. കണ്ണുകൾ വസ്തുവിനെ അവതരിപ്പിക്കുന്നതുപോലെ (eyes present the object)മനസ്സും ബുദ്ധിയും വസ്തുവിനെ സ്വീകരിക്കുന്നു. അവരിലുള്ള ചുവന്ന കണ്ണടകൾ(red spectacles) അവരുടെ കണ്ണുകളെ തെറ്റിക്കുന്നു. കണ്ണുകൾ ചുവന്ന ലക്ഷ്യത്തെ മനസ്സിനോടും ബുദ്ധിയോടും അറിയിക്കുന്നു. മനസ്സും ബുദ്ധിയും വിചാരിക്കുന്നത് വസ്തു ചുവപ്പാണെന്നാണ്. അതിനാൽ, മനസ്സിന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യം മൂലം ഉണ്ടാകുന്ന അഹങ്കാരവും അസൂയയും ഇല്ലാതാക്കുക എന്നതാണ് ആത്മീയ പാതയിലെ ആദ്യപടി.

3.   ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്ക് തോന്നാൻ കഴിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഞാൻ എപ്പോഴും തനിച്ചാണെന്ന് എനിക്ക് തോന്നുന്നത്? എന്റെ മനോഭാവത്തിൽ എന്താണ് തെറ്റ്? ഞാനത് എങ്ങനെ ശരിയാക്കും?

സ്വാമി മറുപടി പറഞ്ഞു:- ഞാൻ നൽകിയ മേൽപ്പറഞ്ഞ വിശകലനം നിങ്ങൾക്ക് മനസ്സിലാകും.

4.   വിഷാദ ചിന്തയെ എങ്ങനെ മറികടക്കാം?

[-അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരുവിനെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് വിഷാദം ഉണ്ടാകുന്നത്. തെറ്റിദ്ധാരണയുടെ കാരണങ്ങൾ മുകളിൽ പറഞ്ഞ ചോദ്യങ്ങളിൽ ഞാൻ വിശകലനം ചെയ്യുന്നു.

 
 whatsnewContactSearch