home
Shri Datta Swami

 Posted on 21 Aug 2023. Share

Malayalam »   English »  

സ്വാമി, ശ്രീമതി ശ്രീ ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ചൈതന്യം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആത്മാവും ജീവയും ചൈതന്യവും ഒന്നാണോ?

സ്വാമി മറുപടി പറഞ്ഞു:- മൈറ്റോകോൺഡ്രിയ കോശങ്ങളിലെ ഭക്ഷണത്തിന്റെ ഓക്‌സിഡേഷൻ വഴി ഉത്പാദിപ്പിക്കുന്ന നിഷ്ക്രിയ ഊർജ്ജമാണ് ആത്മ (atma). ഈ നിഷ്ക്രിയ ഊർജ്ജം പ്രവർത്തിക്കുന്ന മസ്തിഷ്ക-നാഡീവ്യവസ്ഥയിലേക്ക് പ്രവേശിക്കുകയും ഒരു പ്രത്യേക പ്രവർത്തന രൂപത്തിലേക്ക് മാറുകയും ചെയ്യുന്നു, അതിനെ അവബോധം (awareness) എന്ന് വിളിക്കപ്പെടുന്നു, ഈ അവബോധത്തെ ജീവ എന്ന് വിളിക്കുന്നു. ചൈതന്യം എന്നത് ജീവനുള്ള ശരീരത്തിലെ പൊതുഅബോധത്തിന്റെ പേരാണ്.

2. താഴെ പറയുന്ന ഗീത ശ്ലോകത്തിന്റെ അർത്ഥം ദയവായി വിശദീകരിക്കുക.

[യാ നിശാ സർവ-ഭൂതാനം

തസ്യം ജാഗർതി സംയമി

യസ്യം ജാഗ്രതി ഭൂതാനി

സ നിശാ പശ്യതോ മുനേഃ - ഗീത, അദ്ധ്യായം-2, ശ്ലോകം 69

ഇസ്‌കോൺ (ISKCON) നൽകുന്ന അർത്ഥം: എല്ലാ ജീവികളും പകൽ ആയി കണക്കാക്കുന്നത് ജ്ഞാനികൾക്ക് അജ്ഞതയുടെ രാത്രിയാണ്, എല്ലാ ജീവികൾക്കും രാത്രിയായത് അന്തർമുഖനായ ജ്ഞാനിക്ക് ഉണർവിന്റെ സമയമാണ്.

ഈ അർത്ഥം എനിക്ക് വ്യക്തമല്ല. ദയവായി ഇത് വ്യക്തമാക്കുക.]

സ്വാമി മറുപടി പറഞ്ഞു:- മുകളിൽ പറഞ്ഞ അർത്ഥം അക്ഷരാർത്ഥം മാത്രമാണ്. ലൗകിക മനുഷ്യർക്ക് ദൈവം രാത്രിയും ലോകം പകലുമാണ് എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം അല്ലെങ്കിൽ സാരാംശം. ഭക്തർക്ക് ദൈവം പകലും ലോകം രാത്രിയുമാണ്. ഭക്തനും ലൗകികക്കാരനും അവരുടെ സന്ദർഭമനുസരിച്ച് രാത്രിയിൽ ഉറങ്ങുകയും പകൽ ഉണർന്നിരിക്കുകയും ചെയ്യുന്നു. ഒരു ഭക്തൻ ഈശ്വര വിഷയത്തിൽ എപ്പോഴും ഉണർന്നിരിക്കുകയും ലൗകിക വിഷയങ്ങളിൽ ഉറങ്ങുകയും (അവഗണിക്കുകയും ചെയ്യുന്നു) ചെയ്യുന്നു എന്നാണ് ഇതിനർത്ഥം. സാധാരണ മനുഷ്യൻ ഇതിനു വിപരീതമായി ഈശ്വര വിഷയത്തിൽ ഉറങ്ങുമ്പോൾ എപ്പോഴും ലൗകികകാര്യങ്ങളെപ്പറ്റി ബോധവാനാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via