
24 May 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- പ്രഥമവും പ്രധാനവുമായ കാര്യം, ഈ ആത്മീയ ജ്ഞാനം ദത്ത ദൈവം നേരിട്ട് പ്രബോധനം ചെയ്യുന്നു എന്നതാണ്. രണ്ടാമത്തെ കാര്യം, പൊതുവേ, ആളുകൾക്ക് യഥാർത്ഥ ആത്മീയ ജ്ഞാനത്തിനായി വളരെ ശക്തമായ ദാഹമുണ്ട്, കാരണം എല്ലാവരും മരണത്തെ അഭിമുഖീകരിച്ച് ഈ ലോകം വിട്ടുപോകാൻ പോകുന്നു. മൂന്നാമത്തേത്, ആധുനിക പ്രബോധകർ ദൈവത്തിന് ഊന്നൽ നൽകാതെ, ലൗകിക യുക്തിയിലും ആത്മാക്കളുടെ പ്രയത്നത്തിലും പൂർണ്ണമായും കേന്ദ്രീകരിച്ചുള്ള ആത്മീയ ജ്ഞാനമാണ് പ്രസംഗിക്കുന്നത്.
വളരെ ചൂടുള്ള വേനൽക്കാലത്ത് ഒരാൾക്ക് ദാഹിക്കുന്നതായി സങ്കൽപ്പിക്കുക (രണ്ടാം പോയിൻ്റ്). ദാഹിച്ചു വലയുന്ന ഈ മനുഷ്യന് എല്ലാവരും കടലിലെ ഉപ്പുവെള്ളം കൊടുക്കുന്നു, ഇതിലൂടെ അവൻ്റെ ദാഹം ഒട്ടും ശമിച്ചില്ല, പക്ഷേ വാസ്തവത്തിൽ അതിൻ്റെ പാരമ്യത്തിലേക്ക് വർദ്ധിച്ചു (മൂന്നാം പോയിൻ്റ്). ഇപ്പോൾ, ഈ സാഹചര്യത്തിൽ, ദത്ത ദൈവം ഗംഗയിലെ വിശുദ്ധവും മധുരമുള്ളതുമായ ജലം അതേ ദാഹിച്ച ആൾക്ക് നൽകുന്നു (ആദ്യ പോയിൻ്റ്).
ഈ ജ്ഞാനത്തിന് അത്തരം ക്ലൈമാക്‌സ് ആകർഷണം ഉള്ളത് രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്:- i) ദത്ത ദൈവം പ്രബോധിപ്പിച്ച യഥാർത്ഥ ആത്മീയ ജ്ഞാനത്തിൻ്റെ ഗുണം. ii) ആധുനിക പ്രബോധകർ പ്രബോധനം ചെയ്യുന്ന ആത്മീയ ജ്ഞാനത്തിൻ്റെ ന്യൂനത. iii) ഈ രണ്ട് ഘടകങ്ങളും ക്ലൈമാക്സ് ആകർഷണത്തിന് കാരണമാകുന്നു. നായകൻ്റെ ഗുണങ്ങൾ മാത്രമല്ല, വില്ലൻ്റെ പോരായ്മകളും നായകൻ്റെ വ്യക്തിത്വത്തിലേക്കുള്ള ആകർഷണത്തിന് കാരണമാകുന്നു.
ഇത് ഒരു ഉദാഹരണത്തിലൂടെ ഞാൻ വിശദീകരിക്കാം:- ഈ കലിയുഗത്തിൽ ആളുകൾ വളരെയധികം ദുരിതങ്ങളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നു. അത്തരം ഭയാനകമായ പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യൻ്റെ യുക്തിക്കും മനുഷ്യ പ്രയത്നത്തിനും ആധുനിക പ്രബോധകർ എപ്പോഴും ഊന്നൽ നൽകുന്നു. ഈ ദുരിതത്തിനും സമ്മർദ്ദത്തിനും യഥാർത്ഥ കാരണം അവർ കണ്ടെത്തുന്നില്ല. യഥാർത്ഥ കാരണം ആത്മാവിൻ്റെ പാപത്തിൻ്റെ ഫലമാണ്. കഠിനമായ പാപങ്ങൾ ഈ ലോകത്തിൽ തന്നെ ഉടൻ ഫലം നൽകുന്നു (അത്യുത്കടൈഃ പാപ പുണ്യൈഃ, ഇഹൈവ ഫല മശ്നുതേ). അതിനാൽ, കലിയുഗത്തിൻ്റെ സ്വാധീനത്താൽ കൂടുതൽ പ്രകോപിതരായ പൊതുജനങ്ങൾ ചെയ്യുന്ന തീവ്രമായ പാപങ്ങളാണ് ഈ ദുരിതത്തിനും സമ്മർദ്ദത്തിനും കാരണം. അതിനാൽ, യഥാർത്ഥ പ്രതിവിധി ആത്മാവിൻ്റെ നവീകരണമാണ്, അങ്ങനെ ആത്മാവിൻ്റെ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന (പെന്റിങ്) പാപങ്ങൾ പോലും റദ്ദാക്കപ്പെടും. ആത്മാവ് ചെയ്ത പാപത്തിൻ്റെ തിരിച്ചറിവാണ് ആദ്യപടി (ജ്ഞാനയോഗം). ചെയ്ത പാപത്തോടുള്ള പശ്ചാത്താപമാണ് രണ്ടാം ഘട്ടം (ഭക്തിയോഗം). മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ അവസാന ഘട്ടം, ജീവിതത്തിൻ്റെ ശേഷിക്കുന്ന കാലയളവിൽ പാപം ആവർത്തിക്കാതിരിക്കുക എന്നതാണ് (കർമ്മയോഗം). ദുരിതവും മാനസിക പിരിമുറുക്കവും ഇല്ലാതാക്കാനുള്ള മരുന്ന് പോലെയാണ് ഈ നവീകരണം പ്രവർത്തിക്കുന്നത്. ആൻറിബയോട്ടിക്കുകൾ (നവീകരണം) ഉപയോഗിച്ചാൽ മാത്രമേ പനി കുറയൂ. രോഗിയുടെ നെറ്റിയിൽ നനഞ്ഞ തുണി ഇട്ടാൽ (മനുഷ്യ ലോജിക്കൽ പ്രയത്നങ്ങൾ) പനി താത്കാലികമായി കുറയും, പക്ഷേ ശാശ്വതമായി അപ്രത്യക്ഷമാകില്ല. അതിനാൽ, ദത്ത ദൈവത്തിന്റെ യഥാർത്ഥ ആത്മീയ ജ്ഞാനം മാത്രമാണ് ഏത് പ്രശ്നത്തിനും ശാശ്വത പരിഹാരം, ഈ ആധുനിക പ്രസംഗകരുടെ തെറ്റായ ജ്ഞാനമല്ല. ദത്ത ദൈവത്തിന്റെ ആത്മീയ ജ്ഞാനത്തിന്റെ യഥാർത്ഥ ആകർഷണ ഘടകങ്ങൾ ഇവയാണ്:- i) ആരെയും ഭയക്കാതെ, ആരും നൽകുന്ന ഒന്നിനോടും ആകർഷണമില്ലാതെ പറയുന്ന പരമമായ സത്യമാണിത്. ii) ഭാഷയ്ക്ക് വളരെ ലളിതവും പരിചിതവുമായ വാക്കുകൾ ഉണ്ട്, ജ്ഞാനത്തിന്റെ അവതരണം എല്ലായ്പ്പോഴും വളരെ ലളിതമാണ്, അതിനാൽ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കാനും സ്വാംശീകരിക്കാനും കഴിയും. ദൈവം സ്വാഭാവിക സൗന്ദര്യം സമ്മാനിച്ചതുപോലെ ജ്ഞാനത്തിന് യഥാർത്ഥ ആശയം ഉണ്ടായിരിക്കണം. അത്തരം സ്വാഭാവിക സൗന്ദര്യം ഇല്ലെങ്കിൽ മാത്രം, കൃത്രിമ താൽക്കാലിക സൗന്ദര്യം നൽകുന്ന സൗന്ദര്യവർദ്ധകവസ്തുക്കൾ പോലെയുള്ള ബൊംബാർഡിങ് (ബോംബ് വർഷിക്കുന്നതുപോലെ) ഭാഷയും സങ്കീർണ്ണമായ അവതരണവും ഉപയോഗിക്കുന്നു. ആഭരണങ്ങളില്ലാതെ കോട്ടൺ സാരിയിൽ ദുഷ്യന്ത രാജാവിൻ്റെ മനസ്സിനെ ആകർഷിക്കാൻ ശങ്കുന്തള അതിസുന്ദരിയായിരുന്നു. പട്ടുസാരിയും ഭാരമേറിയ സ്വർണ്ണാഭരണങ്ങളും ധരിച്ച രാജ്ഞിമാർ അവൻ്റെ മനസ്സിനെ അധികം ആകർഷിച്ചില്ല, കാരണം അവരുടെ സ്വാഭാവിക സൗന്ദര്യം വളരെ കുറവായിരുന്നു!
★ ★ ★ ★ ★
Also Read
God Advises Everybody To Do Good Work
Posted on: 14/12/2014Is It True That There Is No End In Spiritual Path And Spiritual Knowledge?
Posted on: 12/12/2023Foundation Of Spiritual Knowledge
Posted on: 19/09/2010Highest Concept In Spiritual Knowledge
Posted on: 20/07/2012
Related Articles
Why Do You Stress Only On God In Your Preachings?
Posted on: 04/07/2024Datta Jayanthi Satsanga On 24-02-2024 (part-3)
Posted on: 13/11/2024If One Stops A Type Of Sin, All Sins Of That Type Cancelled
Posted on: 23/04/2017Scriptural Authority For The Cancellation Of Sins
Posted on: 09/01/2019