
29 Jun 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, എൻ്റെ അടുത്ത ഒരു സുഹൃത്ത് എന്നോട് പറയുന്നു, അവൾ പലപ്പോഴും ലൗകിക വിഷാദത്താൽ ആക്രമിക്കപ്പെടുന്നു എന്ന്. അവൾക്ക് എന്ത് ഉപദേശമാണ് നൽകേണ്ടത്?]
സ്വാമി മറുപടി പറഞ്ഞു:- ലൗകിക വിഷാദത്തിൽ നിന്ന് രക്ഷപ്പെടാൻ, കഴിയുന്നിടത്തോളം ലൗകിക കാര്യങ്ങളിൽ ഇടപെടുന്നത് കുറയ്ക്കണം. നിങ്ങൾ ഇടയ്ക്കിടെ തണുത്ത അന്തരീക്ഷത്തിലേക്ക് സ്വയം എക്സ്പോസ് ആയാൽ, മൂക്കൊലിപ്പ്, ചുമ മുതലായവ നിങ്ങൾക്ക് പിടിപെടും. ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അത് ജീവ ഊർജ്ജം നൽകുന്നു. പക്ഷേ, കഴിയുന്നത്രയും കുറഞ്ഞ അളവിൽ ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുക, അത് നല്ല ആരോഗ്യം നൽകും. അതിനാൽ, പിരിമുറുക്കങ്ങളിൽ നിന്നും വിഷാദത്തിൽ നിന്നും രക്ഷപ്പെടാൻ ലോകത്തിലെ ഇടപെടൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഒരുവൻ ദൈവവേലയിൽ എത്ര വലിയ അളവിലും ഏർപ്പെട്ടാലും അത് വിഷാദം നൽകില്ല. ലൗകിക ആകർഷണം വിഷാദം, അസംതൃപ്തി, ദുരിതം (Depression, Dissatisfaction and Misery : DDM) നൽകുന്നു. ദൈവത്തിൻ്റെ വേലയോടുള്ള ആകർഷണം ധൈര്യവും സംതൃപ്തിയും സന്തോഷവും നൽകുന്നു (Courage, Satisfaction and Happiness: CSH). DDM ആക്രമിക്കുമ്പോഴെല്ലാം, CSH നൽകാൻ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കണം. നിങ്ങൾ തീർച്ചയായും അജ്ഞത-അന്ധകാരത്തിൽ നിന്ന് (DDM) മോചിതനാകുകയും ദൈവത്തിൽ നിന്ന് ജ്ഞാന-വെളിച്ചം (CSH) നേടുകയും ചെയ്യും. ലൗകിക കാര്യങ്ങളിൽ കഴുതയെപ്പോലെ ജോലി ചെയ്യുക എന്നുള്ളതല്ല മനുഷ്യജീവിതത്തിൻ്റെ യഥാർത്ഥ ലക്ഷ്യം എന്ന് നിങ്ങൾ തിരിച്ചറിയണം. മനുഷ്യജീവിതത്തിൻ്റെ യഥാർത്ഥ ലക്ഷ്യം ഒരു വെളുത്ത ഹംസം പോലെ ദൈവത്തിലേക്ക് പറക്കുക എന്നതാണ്. പാലും വെള്ളവും വേർതിരിക്കാൻ സ്വാനിന് (ഹംസം) പ്രത്യേക കഴിവുണ്ട്. നാലാമത്തെ ആത്മീയ അവസ്ഥയിൽ (ഹംസം) എത്തുന്ന ഭക്തന് ജ്ഞാനത്തെയും അജ്ഞതയെയും വേർതിരിക്കാനുള്ള പ്രത്യേക കഴിവുണ്ട്.

അഞ്ച് ആത്മീയ അവസ്ഥകളുണ്ട്, അവ കുട്ടിക്കക (ഒരു പ്രത്യേക ഭവനത്തോടുള്ള അഭിനിവേശം ഇല്ലാത്തത്), ബഹുദക (ഒരു നിർദ്ദിഷ്ട ഗ്രാമത്തിലേക്കോ പട്ടണത്തിലേക്കോ ആകൃഷ്ടനാകാത്തത്), യതി (ലൗകിക കാര്യങ്ങളിൽ നിയന്ത്രണമുള്ളവൻ), ഹംസം (ജ്ഞാനവും അജ്ഞതയും വേർതിരിക്കുന്നത്), പരമഹംസർ (ദൈവത്തോടുള്ള ആകർഷണത്തിൻ്റെ മൂർത്തീഭാവമായിത്തീരുന്നു) എന്നിങ്ങനെ. വിഷാദം ഒഴിവാക്കാൻ, ഒരാൾ ഒരിക്കലും നെഗറ്റീവ് ഭൂതകാലത്തെ ഓർമ്മിക്കരുത്, ഭാവിയുടെ സാങ്കൽപ്പിക കോട്ടകൾ നിർമ്മിക്കരുത്. പ്രതിഫലമൊന്നും ലഭിക്കാൻ ആഗ്രഹിക്കാതെ മനസ്സ് (അത്യാവശ്യമായ പരിമിതമായ ലൗകിക കാര്യങ്ങളിൽ) ഏകാഗ്രതയോടെ പ്രവർത്തിക്കാൻ മാത്രമേ ആത്മാവ് ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻപാടൊള്ളൂ. ആത്മീയ ജീവിതത്തിൽ, ആത്മാവ് പ്രതിഫലമായി ഒരു ഫലത്തിനും ആഗ്രഹിക്കാതെ പൂർണ്ണമായ അറ്റാച്ച് ചെയ്ത മനസ്സുമായി പൂർണ്ണമായി പ്രവർത്തിക്കണം. നിങ്ങൾ ലോകത്തിൽ നിന്ന് തികച്ചും വേർപെട്ടിരിക്കുകയാണെങ്കിൽ (ഡിറ്റാച്ച്), അതിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ നിങ്ങൾക്ക് ഭൂതകാലത്തെ പോലും ഓർക്കാൻ കഴിയും. നിങ്ങൾ ലോകത്തോട് ചേർന്നുനിൽക്കുകയും (അറ്റാച്ച്) ഭൂതകാലത്തെ ഓർക്കുകയും ചെയ്താൽ, നിങ്ങൾ വിഷാദത്തിൽ മുങ്ങിപ്പോകും. നിങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കുകയും മുൻകാല ദൈവിക സംഭവങ്ങൾ ഓർത്തിരിക്കുകയും ചെയ്താലും, നിങ്ങൾ ആനന്ദത്തിൽ മാത്രം മുങ്ങിപ്പോകും, വിഷാദത്തിലല്ല.
★ ★ ★ ★ ★
Also Read
What Is The Message Given By Gopikas In Refusing The Advice Of God Krishna?
Posted on: 28/03/2023How Much Importance Should We Give To Our Word Given To Another Person?
Posted on: 03/01/2021How Can I Follow Your Advice And Be Patient Towards A Person Who Harmed Me?
Posted on: 14/09/2019How And When Will God Differentiate A Devotee And A Worldly Person?
Posted on: 26/08/2021Advice Of Swami To His Beloved Devotees: Part-1
Posted on: 30/09/2018
Related Articles
Why Am I Not Able To Serve You Practically?
Posted on: 08/11/2023Why Is My Mind Always Wavering Even After Knowing The Truth? How To Avoid Depression?
Posted on: 22/02/2024Shri Dattaguru Bhagavat Gita: Vishnu Khanda: Chapter-7
Posted on: 25/04/2018Why Did Some Gopikas Not Develop More Fascination To God Than Their Children?
Posted on: 11/04/2023Datta Moksha Sutram: Chapter-10
Posted on: 27/10/2017