home
Shri Datta Swami

Posted on: 17 Dec 2022

               

Malayalam »   English »  

നിങ്ങളുടെ യഥാർത്ഥ ഭക്തനായി മാറുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും എന്തൊക്കെയാൺ?

[Translated by devotees]

ഭാനു സമൈക്യ ചോദിച്ചു: പാദനാമസ്കാരം സ്വാമി, ഒരു ആത്മാവിനും(soul) ദൈവത്തിനും ഇടയിൽ മായ(Maya) ഉണ്ടെന്നും അത് ആത്മാവിനെ ദൈവത്തിൽ നിന്ന് അകറ്റുന്നുവെന്നും അങ്ങ് പറഞ്ഞിട്ടുണ്ട്. എന്നാൽ യഥാർത്ഥ ഭക്തിയുള്ള ഒരു ആത്മാവവിന് ആ മായ മറികടന്ന് ദൈവത്തെ പ്രാപിക്കാൻ കഴിയും. അങ്ങയുടെ യഥാർത്ഥ ഭക്തനാകാനുള്ള നടപടികളും നിർദ്ദേശങ്ങളും എന്തൊക്കെയാണു് അങ്ങയുടെ ദിവ്യ താമര പാദത്തിൽ, ഭാനു സമൈക്യ.

സ്വാമിയുടെ മറുപടി:- ആദ്യം നിങ്ങൾ പ്രവൃത്തി(Pravrutti) പിന്തുടർന്ന് ജീവിതത്തിൽ സ്ഥിരത നേടണം(settle). അങ്ങനെ നിങ്ങൾ ലൗകിക ബന്ധനങ്ങൾ(worldly bonds) വളർത്തിയെടുക്കും. ആ ദൃഢമായ ലൗകിക ബന്ധനങ്ങളിൽ നിന്ന് നിങ്ങൾ വേർപെട്ട്(detached) ദൈവത്തിൽ മനസ്സ് വെച്ചാൽ, നിങ്ങൾ ഈശ്വരനെ നേടിയിരിക്കുന്നു(achieved). ലൌകിക ബന്ധനങ്ങൾ ഒഴിവാക്കി ദൈവത്തോട് ചേർന്ന് നിന്നാൽ അവിടെ എന്ത് മഹത്വമാണുള്ളത്? കെട്ടിയിട്ട് പിന്നീട് മോചിപ്പിച്ചാൽ മഹത്വമുണ്ട്. മുൻ ജന്മങ്ങളിൽ നിന്ന് ധാരാളം സ്ഥിര നിക്ഷേപങ്ങൾ(fixed deposists) ഉള്ള, ഇതിനകം മോചിതരായ ആത്മാക്കളെ (already liberated souls) അനുകരിക്കരുത്.

 
 whatsnewContactSearch