
22 Aug 2023
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ബ്രഹ്മജ്ഞാനത്തിന്റെ 12-ാം പ്രകരണത്തിന്റെ സമീപകാല വിശദീകരണത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു യോഗി യോഗഭ്രഷ്ടനാകാനുള്ള കാരണം ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- യോഗി എന്നാൽ ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരത്തിലേക്ക് എത്താൻ ശ്രമിക്കുന്ന ഭക്തൻ എന്നാണ് അർത്ഥമാക്കുന്നത്. ഈ പാതയിൽ, യോഗി ചിലപ്പോൾ വീഴുകയും യോഗഭ്രഷ്ടനാകുകയും ഭൂമിയിൽ വീണ്ടും ജന്മമെടുക്കുകയും ചെയ്യുന്നു, അങ്ങനെ അവൻ / അവൾ തെറ്റ് തിരുത്താനും യോഗയുടെ പാതയിൽ തുടരാനും വീണ്ടും ശ്രമിക്കുന്നു. ദൈവകൃപയാൽ ഇത് സംഭവിക്കുന്നു, അതിനാൽ തെറ്റ് തിരുത്താൻ ഭക്തന് ഒരു അവസരം കൂടി ലഭിക്കും. യോഗയുടെ പാതയിൽ നിന്ന് ഭക്തനെ വഴുതി വീഴാൻ പ്രേരിപ്പിക്കുന്ന കാരണം നിങ്ങൾ ചോദിച്ചു, അബോധാവസ്ഥയിൽ വികസിച്ച ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയ മാത്രമാണ് അതിനുള്ള ഒരേ ഒരു കാരണം.
വളർന്നുവരുന്ന ഈഗോ അധിഷ്ഠിത അസൂയയെ തിരിച്ചറിയാൻ ഭക്തന് തന്നെ കഴിയാതെ വരികയും പെട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ മാത്രം അത് തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. ഇത് ഒരു മറഞ്ഞിരിക്കുന്ന അപകടകരമായ രോഗമാണ്, കാരണം ആദ്യഘട്ടം മുതൽ ഭക്തൻ അതിനെ ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു.
യോഗഭ്രഷ്ടയുടെ ഒരു ഉദാഹരണം ഞാൻ തരാം:- ഭഗവാൻ വിഷ്ണുവിന്റെ കൈവിരലിലെ സുദർശന ചക്രത്തെ നാരദ മുനി വളരെയധികം പ്രശംസിച്ചു, സുദർശന ചക്രത്തിന്റെ സഹായമില്ലാതെ ഭഗവാൻ വിഷ്ണുവിന് വിജയം നേടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാരദൻ പറഞ്ഞത് ശരിയാണെന്ന് സുദർശന പ്രതികരിച്ചു. ഭഗവാൻ വിഷ്ണു സുദർശന ചക്രം ഉപയോഗിച്ച് അസുരന്മാരെ കൊല്ലുമ്പോൾ, സുദർശനന്റെ മനസ്സിൽ അവനറിയാതെ തന്നെ ഭഗവാൻ വിഷ്ണുനോടുള്ള അഹംഭാവവും അസൂയയും രൂപപ്പെട്ടു. നാരദൻ സുദർശനനെ പുകയ്ത്തിയപ്പോൾ പെട്ടെന്ന് അത് പുറത്തുവന്നു അങ്ങനെ യോഗയിൽ നിന്ന് വീണു യോഗഭ്രഷ്ടനായി. മഹാവിഷ്ണു സുദർശനനോട് കോപിക്കുകയും പരശുരാമനായി ജനിച്ച മഹാവിഷ്ണുവിനോട് യുദ്ധം ചെയ്യുന്നതിനായി മഹത്തായ ഹ്യ്ഹയ രാജവംശത്തിലെ (Hyhaya dynasty) (ശുചിനാം ശ്രീമതംഗേഹേ...- ഗീത, Śucīnāṃ śrīmatāṃ gehe…- Gita) രാജാക്കന്മാരുടെ കുടുംബത്തിൽ ജനിക്കുമെന്നു ശപിക്കുകയും ചെയ്തു, അങ്ങനെ ഭഗവാൻ വിഷ്ണുവിന്റെ ശക്തി അവൻ മനസ്സിലാക്കും.
അതുകൊണ്ട്, സദ്ഗുരുവിന്റെ സുദർശനനെപ്പോലെയുള്ള ക്ലൈമാക്സ് ഭക്തനെ, സഹഭക്തർ സ്തുതിക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ അബോധാവസ്ഥയിൽ രൂപപ്പെടുന്ന ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയയെക്കുറിച്ച് ഭക്തൻ വളരെ ശ്രദ്ധാലുവായിരിക്കണം. ക്ലൈമാക്സ് ഭക്തൻ യോഗയുടെ പാതയിൽ നിന്ന് വീഴും. ക്ലൈമാക്സ് ഭക്തൻ തന്നെയാണ് ദൈവത്തിന്റെ യഥാർത്ഥ അവതാരമെന്നും സദ്ഗുരു അങ്ങനെയല്ലെന്നും സദ്ഗുരുവിനേക്കാൾ മഹത്തരമാണ് ക്ലൈമാക്സ് ഭക്തൻ എന്ന് സഹഭക്തർ വാഴ്ത്തുന്നു! എന്തിനാണ് സഹഭക്തർ ക്ലൈമാക്സ് ഭക്തനെ നശിപ്പിക്കാൻ ശ്രമിക്കുന്നത്? സദ്ഗുരു അവന്റെ/അവളുടെ അഹങ്കാരത്തിന്റെ തീവ്രതയെക്കുറിച്ച് ക്ലൈമാക്സ് ഭക്തന്റെ മേൽ നടത്തിയ ഒരു പരീക്ഷണമാണിത്. ഒരു ഭക്തൻ ദൈവഹിതപ്രകാരം മാത്രം അവതാരമായിത്തീരുന്നു എന്ന് പറയുന്ന സദ്ഗുരുവിനോട് ഭക്തർക്ക് ബോറടിക്കുന്നു. പരമോന്നത ദൈവമാകാനുള്ള മനുഷ്യന്റെ പ്രവണത കാരണം ഭക്തർ വേദനിക്കുന്നു. അതിനാൽ, ഭക്തർ ക്ലൈമാക്സ് ഭക്തനെ ദൈവം എന്ന് വിളിക്കും.
മനുഷ്യപ്രയത്നം കൊണ്ട് ഭക്തിയെ പാരമ്യത്തിലെത്തിക്കാൻ കഴിയുമെന്നതിനാൽ തങ്ങളും ക്ലൈമാക്സ് ഭക്തരായി മാറിയെന്ന് ഭക്തർ കുറച്ചു കഴിയുമ്പോൾ പറയുന്നു. ക്ലൈമാക്സ് ഭക്തരായി സ്വയം പ്രഖ്യാപിച്ച ശേഷം, മുകളിൽ പറഞ്ഞ ക്ലൈമാക്‌സ് ഭക്തന്റെ ഉദാഹരണം കാണിച്ചുകൊണ്ട് അവർ സ്വയം ദൈവമായി പ്രഖ്യാപിക്കുന്നു. അവർ സ്വയം ഉയർന്നില്ല, ക്ലൈമാക്സ് ഭക്തനെ ഉയർക്കുവാൻ അനുവദിച്ചുമില്ല. കുറഞ്ഞത് അവരുടെ സഹഭക്തൻ (ക്ലൈമാക്സ് ഭക്തൻ) വീണുപോയതിനാൽ അവർ ശാന്തരാകുന്നു. സദ്ഗുരുവിന്റെ പതനം കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും, ക്ലൈമാക്സ് ഭക്തനെ വീഴ്ത്തുന്നതിൽ അവർ വിജയിച്ചു, കാരണം ക്ലൈമാക്സ് ഭക്തൻ തങ്ങളേക്കാൾ വലുതാണ്. അസൂയ ഏറ്റവും വലിയ അവസ്ഥത മാത്രമല്ല, ഒരു വലിയ അവസ്ഥയ്ക്കും വേണ്ടിയുള്ളതാണ്.
അവതാരത്തിന്റെ മേൽ മുതൽ തുടങ്ങിയ അതേ അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ മൂലം, സഹമനുഷ്യന്റെ മഹത്വം സഹിക്കില്ല എന്നതാണ് മനുഷ്യന്റെ പ്രവണത. ഒരു ഭക്തന്റെ ഘട്ടം ഏതൊരു സഹമനുഷ്യരിലും അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയുള്ള സാധാരണ മനുഷ്യ പ്രവണതയുടെ ഘട്ടമാണ്, അത് മനുഷ്യാവതാരമായാലും പാരമ്യത്തിലെ ഭക്തനായാലും. അതിനാൽ, ഭക്തൻ യോഗയുടെ പാതയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നാമതായി, അവൻ/അവൾ അഹങ്കാരം അടിസ്ഥാനമാക്കിയുള്ള അസൂയ ഇല്ലാതാക്കണം, അങ്ങനെ ഭക്തൻ തീർച്ചയായും യോഗയുടെ പാതയിൽ വിജയിക്കും. ഈ ഭക്തർ മനുഷ്യാവതാരത്തോട് അസൂയപ്പെടുകയും സദ്ഗുരുവിനോട് മത്സരിച്ച് ക്ലൈമാക്‌സ് ഭക്തനെ ദൈവമായി ഉയർത്തി മനുഷ്യാവതാരത്തോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. ദൈവവുമായുള്ള ഐക്യം എന്നർത്ഥം വരുന്ന യോഗയുടെ പാതയിൽ പെട്ടെന്നുള്ള വിജയം ആഗ്രഹിക്കുന്ന ഭക്തൻ ഈ വൃത്തികെട്ട മാനസികാവസ്ഥകളെല്ലാം ഇല്ലാതാക്കണം.
★ ★ ★ ★ ★
Also Read
Is Love Possible Without A Reason For Souls?
Posted on: 26/08/2024What Is The Reason For Stress In God's Work?
Posted on: 04/04/2022Why Does The Body Of A Yogi Not Emit A Bad Smell For Days After Death?
Posted on: 11/02/2005What Is The Reason For Shuunyavaada In Buddhism?
Posted on: 17/03/2024What Is The Reason For The Present Chaos Of Corona And When It Will Go?
Posted on: 02/06/2021
Related Articles
Can The Merging Of God With The Climax Devotee Be Considered As A Miracle?
Posted on: 21/08/2023Discourse By Shri Dattaswami In Satsanga
Posted on: 02/09/2023Message On Datta Jayanti (07.12.2022)
Posted on: 27/11/2022Swami Answers Questions Of Smt. Chhanda
Posted on: 07/10/2023