
13 Apr 2024
[Translated by devotees of Swami]
[ശ്രീ സൂര്യ ചോദിച്ചു: പ്രിയ സ്വാമി, സ്വയം സമ്പാദിച്ച സ്വത്തും പൂർവ്വിക സ്വത്തും ഉള്ള ഒരു ഭക്തൻ്റെ കാര്യത്തിൽ എന്താണ് സമ്പൂർണ്ണ ത്യാഗം (സർവ കർമ്മ ഫല ത്യാഗം)? അങ്ങയുടെ പത്മ പാദങ്ങളിൽ, സൂര്യ]
സ്വാമി മറുപടി പറഞ്ഞു:- ആർക്കെങ്കിലും പൂർവ്വികവും സ്വയം സമ്പാദിച്ചതുമായ സ്വത്തുക്കളുണ്ടെങ്കിൽ, അവൻ/അവൾ പൂർവ്വിക സ്വത്തിൽ നിന്നാണോ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്തിൽ നിന്നാണോ ത്യാഗം ചെയ്യുന്നതെന്നത് അപ്രധാനമാണ്, കാരണം ത്യാഗം അവൻ്റെ/അവളുടെ ആകെ സ്വത്തിൽ നിന്നാണ്. നിങ്ങളുടെ പക്കൽ 100 രൂപ ഉണ്ടെന്ന് കരുതുക. 40/- രൂപ പിതൃസ്വത്തായിയും 60/- രൂപ സ്വയം സമ്പാദിച്ച സ്വത്തായും. നിങ്ങൾ 10/- രൂപ കർമ്മ ഫല ത്യാഗമായി ബലിയർപ്പിക്കുന്നുവെന്നും ത്യാഗം പൂർവ്വിക സ്വത്തിൽ നിന്നോ സ്വയം സമ്പാദിച്ച സ്വത്തിൽ നിന്നോ ആകട്ടെ, ശേഷിക്കുന്ന സ്വത്ത് 90/- രൂപ മാത്രമാണ്. അതിനാൽ, നിങ്ങളുടെ സ്വത്തിൽ നിന്നാണ് ത്യാഗം ചെയ്യേണ്ടതെന്ന് വേദം പറയുന്നു, ത്യാഗം ചെയ്യുന്ന സ്വത്ത് കഠിനാധ്വാനം ചെയ്ത പണത്തിൽ നിന്നോ പൂർവ്വിക സമ്പത്തിൽ നിന്നോ ആണെന്ന് വേദം പ്രത്യേകിച്ചു പറയുന്നില്ല. പൂർവ്വിക സ്വത്തിനെക്കാൾ പ്രാധാന്യമുള്ള സ്വയം സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള ഈ ആശയം ഗീതയിൽ ഭഗവാൻ കൃഷ്ണൻ കൊണ്ടുവന്നത്, ഒരു വ്യക്തിക്ക് പൂർവ്വിക പണത്തേക്കാൾ ശക്തമായ അഭിനിവേശം സ്വയം സമ്പാദിച്ച പണത്തോട് ആയിരിക്കും എന്ന അർത്ഥത്തിലാണ്. ദൈവം എല്ലായ്‌പ്പോഴും ശക്തമായ ആകർഷണീയതയോട് മത്സരിക്കുന്നു, അതിനാൽ മത്സരത്തിൻ്റെ പരീക്ഷയിൽ ദൈവത്തെ വോട്ടു ചെയ്യുകയാണെങ്കിൽ ദൈവം ഏറ്റവും ശക്തമായ ആകർഷണമായി നിലനിൽക്കും.
ഒരു വ്യക്തിക്ക് സ്വയം സമ്പാദിച്ച സമ്പത്ത് മാത്രമേ ഉള്ളൂവെങ്കിൽ ഈ പോയിൻ്റ് പ്രാധാന്യമർഹിക്കുന്നു, ഈ സാഹചര്യത്തിൽ, പൂർവ്വിക സമ്പത്ത് മാത്രമുള്ള ഒരു വ്യക്തിയെക്കാൾ ദൈവത്തിനായി ത്യാഗം ചെയ്യാൻ ആ വ്യക്തി കൂടുതൽ മടിക്കും. കഠിനാധ്വാനം ചെയ്ത പണം പൂർവ്വിക പണത്തേക്കാൾ കൂടുതൽ ആകർഷണീയത വളർത്തും (കാരണം പണത്തിൻ്റെ മൂല്യം വ്യക്തിക്ക് അറിയാം). എന്നാൽ, ഒരു വ്യക്തിക്ക് പൂർവ്വികവും സ്വയം സമ്പാദിച്ചതുമായ സ്വത്തുക്കളുണ്ടോ എന്ന ചോദ്യം പരിഗണിക്കുമ്പോൾ, ഇവ രണ്ടും തമ്മിൽ വ്യത്യാസമില്ല, കാരണം രണ്ട് തരത്തിലുള്ള സ്വത്തുക്കളും സ്വത്തിൻ്റെ ഒരു ഘട്ടമായി (ഫേസ്) മാറുന്നു. സ്വയമായി സമ്പാദിച്ച സ്വത്തല്ല, പൂർവ്വിക സ്വത്ത് മാത്രമാണുള്ളതെന്ന് പറഞ്ഞ് ഒരാൾ തൻ്റെ മറഞ്ഞിരിക്കുന്ന അത്യാഗ്രഹത്താൽ ദൈവത്തിനുള്ള സമ്പത്ത് ത്യാഗത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ, അത്തരമൊരു സാഹചര്യത്തിൽ, അത്തരം വ്യക്തിക്ക് അവൻ്റെ/ അവളുടെ പൂർവ്വിക സ്വത്തുക്കളും സ്വയം സമ്പാദിച്ച സ്വത്തായി കണക്കാക്കാം, കാരണം അവൻ/അവൾ മാതാപിതാക്കൾക്ക് ചെയ്ത സേവനത്തിന് മാതാപിതാക്കൾ ആ സ്വത്ത് അവർക്കു നൽകിയത്. ഈ പോയിൻ്റുകളെല്ലാം ഈ വിഷയത്തിൻ്റെ യഥാർത്ഥ ചിത്രം നന്നായി പ്രകാശിപ്പിക്കും.
നമുക്ക് രണ്ട് വ്യക്തികളെ എടുക്കാം, ഒരാൾക്ക് സ്വയം സമ്പാദിച്ച സ്വത്ത് മാത്രമേയുള്ളൂ, മറ്റേയാൾക്ക് പൂർവ്വിക സ്വത്ത് മാത്രമേയുള്ളൂ. ഈ രണ്ടുപേരും ഒരേ തുക ദൈവത്തിന് ത്യാഗം ചെയ്തുവെന്ന് കരുതുക. ഈ രണ്ടുപേരുടെയും ഇടയിൽ, അധ്വാനിച്ചുണ്ടാക്കിയ പണത്തിൻ്റെ വിലയറിയുന്ന ആദ്യത്തെയാൾ, ഇപ്പോഴും 100/- രൂപ ബലിയർപ്പിക്കുന്നത്, രണ്ടാമത്തെ വ്യക്തിയെക്കാൾ മികച്ച ഭക്തനായി കണക്കാക്കാം, കാരണം രണ്ടാമത്തെ വ്യക്തി അതേ 100/- രൂപയുടെ മൂല്യം അറിയാതെ പണം ത്യാഗം ചെയ്തുന്നു. എന്നാൽ, ഇത്തരത്തിലുള്ള വിശകലനം എല്ലാ സാഹചര്യങ്ങളിലും ശരിയല്ല, കാരണം രണ്ടാമത്തെ വ്യക്തി ഭക്തിയിൽ ആദ്യ വ്യക്തിയെപ്പോലെ ശക്തനായിരിക്കാം, അവൻ്റെ (രണ്ടാം വ്യക്തി) വീക്ഷണത്തിൽ, കഠിനാധ്വാനം ചെയ്ത പണവും പൂർവ്വിക പണവും തമ്മിലുള്ള വ്യത്യാസം നിലവിലില്ലായിരിക്കാം. രണ്ടാമത്തെയാൾ പൂർവ്വികരുടെ പണം പോലും തൻ്റെ അധ്വാനിച്ചുണ്ടാക്കിയ പണമായി കണക്കാക്കുന്നു. അങ്ങനെയെങ്കിൽ, ഒന്നാമത്തെയും രണ്ടാമത്തെയും വ്യക്തികൾ ഒരേ ദൈവഭക്തിയുള്ളവരും തുല്യമായി ത്യാഗം ചെയ്തവരുമാണ്.
★ ★ ★ ★ ★
Also Read
What Is The Total Sacrifice Of The Fruit Of One's Work?
Posted on: 05/03/2021How Can God Experience Fear When There Is No Question Of Self-ignorance In His Case?
Posted on: 31/05/2021Sacrifice Of Wealth Earned By Hard Work Higher Than Sacrifice Of Wealth Of Forefathers
Posted on: 13/08/2017
Related Articles
Why Does The Woman Have To Leave Her Home And Go To Her Husband's Home After Marriage?
Posted on: 06/03/2020Swami Answers Questions By Smt. Chhanda
Posted on: 22/04/2023Can You Please Give A Clarified Version Of Sacrifice Of Fruit Of Work (karma Phala Tyaga)?
Posted on: 07/08/2022Defining Basic Needs And Extra Wealth
Posted on: 19/07/2020