
17 Aug 2023
[Translated by devotees of Swami]
[ശ്രീമതി. പൂർണിമ ചോദിച്ചു: നമസ്തേ സ്വാമി, എനിക്ക് ശ്രീ ദത്ത സ്വാമിയുടെ ആശ്രമം എവിടെ കണ്ടെത്താനാകും, ദത്ത സ്വാമിയുടെ സേവനം (ശുശ്രുഷ) ചെയ്യാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ഭക്തർക്ക് ദയവായി ഉപദേശം നൽകാമോ. ദയവായി നിർദ്ദേശിക്കുക. പൂർണിമ എഴുതിയത്]
സ്വാമി മറുപടി പറഞ്ഞു:- ആശ്രമം എന്നാൽ പൂർണ്ണമായ ക്ഷീണം എന്നാണ് അർത്ഥമാക്കുന്നത് (ആസമന്താത് ശ്രാമ്യന്തി തപസാ ഇതി, Ā Samantāt śrāmyanti tapasā iti). ദൈവസേവനം ചെയ്യുന്നതിൽ എപ്പോഴും ക്ഷീണിച്ച് പോകുന്നു (തളർന്നുപോകുന്നു) എന്നാണ് ഇതിനർത്ഥം. അത് എല്ലാ ഭക്തരും സേവനത്തിനായി വരുന്ന ഒരു പ്രത്യേക സ്ഥലത്തെ അർത്ഥമാക്കുന്നില്ല. ആത്മാർത്ഥതയുള്ള ഭക്തരുടെ (sincere devotees) എല്ലാ വീടുകളും ശ്രീ ദത്ത സ്വാമിയുടെ ആശ്രമങ്ങളായി കണക്കാക്കാം. ഭഗവാൻ ദത്ത തന്നെ എന്റെ ശരീരത്തിൽ പ്രവേശിച്ച് എന്നിൽ വസിക്കുന്നു, അതിലൂടെ ഞാൻ ദത്ത ഭഗവാന്റെ ആശ്രമമായി. ദൈവം വസിക്കുന്ന ഈ ശരീരം ആശ്രമത്തേക്കാൾ ഉയർന്ന പദവിയുള്ള ഒരു ക്ഷേത്രമാണെന്ന് പറയപ്പെടുന്നു (ദേഹോ ദേവാലയഃ പ്രോക്തോ, ജീവോ ദേവഃ സനാതനഃ, Deho devālayaḥ prokto, Jīvo Devaḥ sanātanaḥ). ഇതിനർത്ഥം ദൈവം ഒരു തിരഞ്ഞെടുത്ത മനുഷ്യ ഭക്തന്റെ വ്യക്തിഗത ആത്മാവുമായി ലയിക്കുന്നു, അങ്ങനെ അത്തരം ആത്മാവ് ദൈവമായിത്തീരുന്നു, അത്തരം ദൈവാത്മാവിന്റെ (God-soul) ശരീരമാണ് ദൈവത്തിന്റെ യഥാർത്ഥ ക്ഷേത്രം.
ദൈവാലയമായ (temple of God) ഞാൻ ഒരു ആശ്രമത്തിലാണ് താമസിക്കുന്നതെങ്കിൽ അത് ദൈവാലയത്തിന്റെ പദവി താഴ്ത്തുകയല്ലേ? മാത്രമല്ല, യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ ആവശ്യകത നിറവേറ്റുന്ന ആത്മീയ ജ്ഞാനത്തിന്റെ ചലിക്കുന്ന ലൈബ്രറി പോലെയുള്ള ചലിക്കുന്ന ക്ഷേത്രമാണിത് (ദൈവാലയം). ഞങ്ങൾക്ക് വളരെ വലിയ ഒരു വെബ്‌സൈറ്റ് ഉണ്ട്, അത് ആത്മീയ ജ്ഞാനത്തിന്റെ ക്ഷേത്രമായും കണക്കാക്കാം. എന്റെ ശരീരം ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഒരു ക്ഷേത്രമാണ്, അത്തരം ജ്ഞാനത്തിന്റെ മൂർത്തീഭാവമാണ് ദത്ത ഭഗവാൻ. വേദം പറയുന്നത് ദൈവമാണ് അത്യുത്കൃഷ്ടമായ ആത്മീയ ജ്ഞാനം (പ്രജ്ഞാനം ബ്രഹ്മ, Prajñānaṃ Brahma). ഈശ്വരൻ അത്യുത്കൃഷ്ടമായ ആത്മീയ ജ്ഞാനത്തിന്റെ മൂർത്തീഭാവമാണ് എന്നാണ് ഇതിനർത്ഥം. ആത്മാർത്ഥതയുള്ള ഒരു ഭക്തന്റെ ഓരോ വീടും എന്റെ ആശ്രമമാണ്, അതിനാൽ എനിക്ക് നിരവധി ആശ്രമങ്ങളുണ്ട്. സത്സംഗമില്ലാതെ (Satsanga) ഒരു സ്ഥലത്തെയും ആശ്രമമെന്നു വിളിക്കാനാവില്ല.
★ ★ ★ ★ ★
Also Read
Where Is Your Ashram And Why Are There No Videos Of Datta Swami?
Posted on: 18/04/2025Where Is The Ashram Of Swamiji Located?
Posted on: 06/07/2022Parabrahma Gita-9: Service Of Lord Datta
Posted on: 26/06/2016
Related Articles
Guru Purnima Message (21-07-2024)
Posted on: 28/07/2024Shall One Feel Oneself As God While Worshipping God?
Posted on: 18/06/2023Miracles Experienced By Shri Ganesh Venkatesh
Posted on: 01/05/2022Datta Vedaantah - Brahmaparva: Chapter-4: Datta Vaishishtya Jnanam
Posted on: 13/08/2021Wire Attains Property Of Current As Additional Property
Posted on: 22/07/2018