home
Shri Datta Swami

 Posted on 08 Apr 2023. Share

Malayalam »   English »  

ആരാണ് വലിയവൻ, ദൈവമോ ദൈവത്തോടുള്ള ഭക്തിയോ?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. മഹാസമുദ്രം കടക്കാൻ രാമൻ ഒരു പാലം പണിതു, എന്നാൽ അവിടുത്തെ ദാസനായ ഹനുമാൻ ഒറ്റ ചാട്ടത്തിൽ അത് മറികടന്നതായി ഞാൻ ഒരു കഥ കേട്ടു. അതുകൊണ്ട് ഭക്തിയുടെ ശക്തി ദൈവത്തേക്കാൾ വലുതാണ്. അതു ശരിയാണോ? കൂടുതൽ കൂടുതൽ ജ്ഞാനം പഠിക്കുന്നതിലൂടെ, യഥാർത്ഥ സ്നേഹം അവിടുന്നിൽ കൂടുതൽ കൂടുതൽ വികസിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു, തുടർന്ന് ഞങ്ങൾ യാന്ത്രികമായി അങ്ങയെ പ്രസാദിപ്പിക്കുന്ന സേവനവും ത്യാഗവും ചെയ്യുന്നു. അങ്ങയെ എങ്ങനെ പ്രസാദിപ്പിക്കണം എന്ന് പ്രത്യേകം ചിന്തിക്കേണ്ട കാര്യമില്ല (ഈശ്വരനെ പ്രാപിച്ചതിന് ശേഷം, ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അങ്ങയുടെ പ്രഭാഷണത്തിൽ ഞാൻ വായിച്ചിട്ടുണ്ട്.) ഞാൻ പറഞ്ഞതു്  ശരിയാണോ?

ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത, ജ്ഞാനം സഹായിക്കാത്ത ഒരു സഹായവും ഏതെങ്കിലും ഒരു ആത്മാവ് നമ്മോട് ചോദിച്ചാൽ ആ കർമം ആ ആത്മാവിനോടുള്ള നമ്മുടെ അടുപ്പത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ? അങ്ങയോടു ഒട്ടും ബന്ധമില്ലാത്ത ഒരു ജോലി ചെയ്യുന്നത് സമയവും ഊർജവും പാഴാക്കുന്നതായി എനിക്ക് തോന്നുന്നു. ഞാന് പറഞ്ഞത് ശരിയല്ലേ? നന്ദി സ്വാമി.]  

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, ദൈവവുമായി ബന്ധപ്പെട്ട ഭക്തി മുതലായ; എന്നീ എല്ലാറ്റിനേക്കാളും വലിയവനാണു് ദൈവം. കടൽ ചാടുമ്പോൾ ഹനുമാൻ കരുതി, താൻ രാമദേവന്റെ കൃപയാൽ മാത്രമാണ് ചാടുന്നത് എന്ന്. ഈശ്വരനേക്കാൾ വലുത് ഭക്തിയാണെന്ന് നിങ്ങൾ കരുതുന്നതിനാൽ, നിങ്ങൾക്ക് ചെറിയൊരു കിണർ പോലും ചാടാൻ കഴിയില്ല. ഭക്തി ദൈവത്തിൽ നിന്ന് മാത്രം ശക്തി പ്രാപിക്കുന്നു, അതിനാൽ എല്ലാ ശക്തികളുടെയും പ്രധാന ഉറവിടം ദൈവമാണ്. പ്രവൃത്തിയിൽ(Pravrutti), ഒരാൾ ലൗകിക ബന്ധങ്ങൾക്കായി സമയം, ഊർജ്ജം, പണം, മനസ്സ് മുതലായവ ചെലവഴിക്കുന്നു, കുടുംബ ബന്ധങ്ങളോടും മറ്റ് ലൗകിക ബന്ധങ്ങളോടും ഉള്ള അന്ധമായ ആകർഷണം കുറയ്ക്കാൻ ശ്രമിക്കണം, അങ്ങനെ  ഉടലെടുത്ത കുറച്ച് ഡിറ്റാച്മെന്റ് (വൈരാഗ്യം/detachment) ആത്മാവിനെ ദൈവത്തോട് ബന്ധിപ്പിക്കാൻ(attach) പ്രാപ്തമാക്കും.

തങ്ങളുടെ കുട്ടികളോടുള്ള അന്ധമായ അഭിനിവേശത്തിന് വേണ്ടിയാണ് ആളുകൾ ഏറ്റവും പാപകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ദൈവത്തിന് ചെറിയ സ്ഥാനം പോലും എവിടെ? നിവൃത്തിയിൽ(Nivrutti), ഭക്തൻ പൂർണ്ണമായും ഈശ്വരനുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. പ്രവൃത്തിയുടെയും നിവൃത്തിയുടെയും മധ്യഭാഗത്ത്, ഇരുവശങ്ങളോടും (ദൈവത്തോടും ലോകത്തോടും) ആസക്തി നിലനിൽക്കുന്നു, ഇത് അന്ധമായ പ്രവൃത്തിയേക്കാൾ(blind Pravrutti) മികച്ചതാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via