home
Shri Datta Swami

 Posted on 09 Aug 2023. Share

Malayalam »   English »  

യേശു തന്റെ ജീവിതത്തിലുടനീളം പ്രസംഗിച്ചപ്പോൾ കൃഷ്ണൻ ഒരിക്കൽ മാത്രം ജ്ഞാനം പ്രസംഗിച്ചത് എന്തുകൊണ്ട്?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സമൈക്യ ചോദിച്ചു:- ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീത എന്ന ജ്ഞാനം അർജ്ജുനനോട് ഒരു അവസരത്തിൽ മാത്രമാണ് പ്രസംഗിച്ചത്, അതേസമയം യേശു ജീവിതത്തിലുടനീളം ജ്ഞാനം പ്രസംഗിച്ചു. എന്തുകൊണ്ടാണ് ഈ വ്യത്യാസം?]

സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണനും തന്റെ ജീവിതത്തിലുടനീളം യേശുവിനെപ്പോലെ ജ്ഞാനം പ്രസംഗിച്ചു. ഉദാഹരണത്തിന്, അദ്ദേഹം കൗരവരുടെ കോടതിയിൽ പോയപ്പോൾ, നീതിയെയും അനീതിയെയും കുറിച്ച് ധാരാളം ജ്ഞാനം അദ്ദേഹം പ്രസംഗിച്ചു. ഇതുപോലെ, ഒരു സന്ദർഭം വരുമ്പോഴെല്ലാം, കൃഷ്ണൻ വിവിധ സന്ദർഭങ്ങളിൽ സാഹചര്യം അനുസരിച്ച് എല്ലാ ആത്മീയ ജ്ഞാനവും പ്രസംഗിച്ചു. ഒരു അവസരത്തിൽ കൃഷ്ണൻ അർജ്ജുനനോട് ആത്മീയ ജ്ഞാനം മുഴുവനും പ്രസംഗിക്കുന്ന സന്ദർഭം ഉണ്ടായിരുന്നു. അർജുനന്റെ തുടർച്ചയായ ചോദ്യങ്ങൾ കാരണം കൃഷ്ണന്റെ പ്രസംഗം തുടർച്ചയായി നടന്നു. വ്യത്യാസം ഉപരിപ്ലവമാണ്, ഇരുവരും സന്ദർഭത്തെയും സാഹചര്യത്തെയും അടിസ്ഥാനമാക്കി മികച്ച ആത്മീയ ജ്ഞാനം പ്രസംഗിച്ചു. 

★ ★ ★ ★ ★

 
 whatsnewContactSearch
Share Via