home
Shri Datta Swami

 01 Dec 2022

 

Malayalam »   English »  

അങ്ങിലൂടെ തെറ്റായ അറിവ് നീക്കം ചെയ്യാൻ ദത്ത അന്തിമ ശ്രമം നടത്തുകയാണെന്ന് അങ്ങ് പറഞ്ഞത് എന്തുകൊണ്ട്?

[Translated by devotees]

[ശ്രീമതി. ഛന്ദ ചോദിച്ചു: പ്രാർത്ഥന- പാദനമസ്‌കാരം സ്വാമി, എന്റെ അവസാന ചോദ്യത്തിന്റെ (അദ്വൈത തത്വശാസ്ത്രം പ്രസംഗിക്കുന്ന ആത്മീയ നേതാക്കൾ) ഉത്തരത്തിൽ, ദത്ത ഭഗവാൻ അങ്ങിലൂടെ തെറ്റായ അറിവ് ഇല്ലാതാക്കാൻ തന്റെ അവസാന ശ്രമം നടത്തുന്നുവെന്ന് അങ്ങ് അവസാനമായി സൂചിപ്പിച്ചു. സ്വാമി എന്തിനാ അങ്ങനെ പറഞ്ഞത്? എല്ലാ ജന്മത്തിലും അങ്ങയുടെ പാദങ്ങളിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം എന്നെ സാക്ഷാത്കരിച്ചതും ചാലകശക്തിയായി(driving force) മാറിയതും അങ്ങാണ്. ഞങ്ങളുടെ അന്ധകാരത്തെ അകറ്റാൻ ഓരോ തലമുറയിലും അങ്ങ് വരുമെന്ന് മാത്രമേ ഗീതയിൽ പറഞ്ഞിട്ടുള്ളൂ. ദയവായി ഇത് പറയരുത്. അങ്ങയുടെ കാൽക്കൽ മാത്രം, ഛന്ദ]

സ്വാമി മറുപടി പറഞ്ഞു:- ഈ വിഷയത്തിലെ അവസാന ശ്രമമാണിതെന്ന് ഞാൻ പറഞ്ഞു. ഭാവി തലമുറയിൽ ഭഗവാൻ ദത്ത വരില്ലെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഓരോ തലമുറയിലും ദത്ത ഭഗവാൻ മനുഷ്യാവതാരമായി വരും. ഭക്തർക്ക് വേണ്ടി വേറെയും നിരവധി വിഷയങ്ങൾ സ്ഥാപിക്കാനുണ്ട്. പ്രവൃതിയിലോ നിവൃത്തിയിലോ(Pravrutti or Nivrutti) എന്തെങ്കിലും ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവം ഓരോ തലമുറയിലും ഈ ഭൂമിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കും.

★ ★ ★ ★ ★

 
 whatsnewContactSearch