
11 Jan 2025
[Translated by devotees of Swami]
[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം സ്വാമി. കർമ്മയോഗത്തിൽ രണ്ട് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് അങ്ങ് പറഞ്ഞു:- i) കർമ്മ സംന്യാസം, അത് സേവനത്തിൻ്റെയോ ശാരീരിക ഊർജ്ജത്തിൻ്റെയോ ത്യാഗമാണ്, ii) കർമ്മ ഫല ത്യാഗം, ഇത് കഠിനാധ്വാനം ചെയ്ത പണത്തിൻ്റെയോ വസ്തുവിൻ്റെയോ ത്യാഗമാണ്. രണ്ടിലും ത്യാഗം പൊതുവാണ്. അങ്ങനെയെങ്കിൽ രണ്ടിനെയും നമുക്ക് കർമ്മ സംന്യാസമെന്നും കർമ്മ ഫല സംന്യാസമെന്നും വിളിക്കാം അല്ലെങ്കിൽ രണ്ടിനെയും നമുക്ക് കർമ്മ ത്യാഗമെന്നും കർമ്മ ഫല ത്യാഗമെന്നും വിളിക്കാം. എന്തുകൊണ്ടാണ് അങ്ങ് ഒരു ഭാഗത്ത് സംന്യാസവും (കർമ്മ സംന്യാസം) മറ്റൊരു ഭാഗത്ത് ത്യാഗവും (കർമ്മ ഫല ത്യാഗം) ഉപയോഗിച്ചത്? സംന്യാസവും ത്യാഗവും ഒരേ ത്യാഗത്തെയാണ് അർത്ഥമാക്കുന്നത്. -- അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ.]
സ്വാമി മറുപടി പറഞ്ഞു:- ‘സംന്യാസം’ എന്ന പദം കർമ്മ സംന്യാസത്തിലോ സേവന ത്യാഗത്തിലോ ഉൾപ്പെടുത്തിയിട്ടുണ്ട്. സംന്യാസം എന്ന വാക്ക് സംന്യാസിയെ അല്ലെങ്കിൽ ഒരു വിശുദ്ധനെ സൂചിപ്പിക്കുന്നു. സംന്യാസി തൻ്റെ ഭക്ഷണത്തിന് പോലും യാചിക്കുന്നതിനാൽ, കഠിനാധ്വാനം ചെയ്ത പണത്തിൻ്റെ ത്യാഗം ചെയ്യാൻ അവന് കഴിയില്ല. അദ്ധ്വാനിച്ചുണ്ടാക്കിയ ധനത്തിൻ്റെ ത്യാഗം (കർമ്മ ഫല ത്യാഗം) ഗൃഹസ്ഥർക്ക് മാത്രമേ സാധ്യമാകൂ, അതിനാൽ ഈ ത്യാഗത്തിൽ ‘സംന്യാസം’ എന്ന പദം പരാമർശിക്കുന്നില്ല, അതേ അർത്ഥമുള്ള ഒരു ബദൽ പദം (ത്യാഗം) ഗൃഹസ്ഥരുടെ കാര്യത്തിൽ പരാമർശിക്കപ്പെടുന്നു. ത്യാഗം ചെയ്യാനുള്ള കഴിവ് കാരണം, ഗൃഹസ്ഥന് അധ്വാനിച്ച് സമ്പാദിച്ച പണത്തോടൊപ്പം സേവന ത്യാഗവും ചെയ്യാൻ കഴിയും, ഒരു സംന്യാസിക്ക് സേവനത്തിൻ്റെ ത്യാഗം മാത്രമേ ചെയ്യാൻ കഴിയൂ, കഠിനാധ്വാനം ചെയ്ത പണത്തിൻ്റെ ത്യാഗമല്ല.
★ ★ ★ ★ ★
Also Read
What Is The Significance Of Sainthood (samnyaasa Aashrama)?
Posted on: 20/12/2020'i' Used By Incarnation Only Refers To God
Posted on: 21/12/2014Terminology Used In Scriptures On Vedanta.
Posted on: 20/09/2021What Exactly Is Meant By The Sacrifice Of The Fruit Of Work (karma Phala Tyaaga)?
Posted on: 20/12/2020
Related Articles
Swami Answers Questions Of Ms. Bhanu Samaikya
Posted on: 30/09/2024Can You Please Give A Clarified Version Of Sacrifice Of Fruit Of Work (karma Phala Tyaga)?
Posted on: 07/08/2022Please Explain The First Step Of Practical Spirituality.
Posted on: 17/04/2025Divine Satsanga At Hyderabad On 06-07-2024: Part-1
Posted on: 19/07/2024What Is The Difference Between Hanuman And Radha?
Posted on: 15/03/2024