13 Nov 2024
[Translated by devotees of Swami]
ഭാഗം-1 ഭാഗം-2 ഭാഗം-3 ഭാഗം-4 ഭാഗം-5
ഭാഗം-1 തുടർന്നു...
9. ആത്മാക്കൾ ചെയ്യുന്ന പാപങ്ങൾക്ക് പലിശ ചേർക്കുന്നത് എന്തുകൊണ്ട്?
[ശ്രീ ഭരത് കൃഷ്ണൻ ചോദിച്ചു:- സ്വാമി, പാപകർമ്മവും ശിക്ഷയായി അതിൻ്റെ ഫലവും അങ്ങ് വിശദീകരിച്ചു. ശിക്ഷ നൽകുമ്പോൾ അത് പലിശയോടൊപ്പം വരുമെന്നും അങ്ങ് പറഞ്ഞു. സ്വാമി, എന്തുകൊണ്ടാണ് ഈ പലിശ ചേർത്തതെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ട്?]
സ്വാമി മറുപടി പറഞ്ഞു:- ആ ശിക്ഷ ആദ്യം റദ്ദാക്കാൻ ഭക്തൻ ദൈവത്തോട് ആവശ്യപ്പെട്ടതിനാലാണ് ശിക്ഷയിൽ പലിശ ചേർക്കുന്നത്! അവൻ ഈ പാപം ചെയ്തുകഴിഞ്ഞതിനാൽ, അവൻ ന്യായവിധി അനുസരിച്ച് ശിക്ഷ അനുഭവിക്കണം. പക്ഷേ, ആ ശിക്ഷ റദ്ദാക്കാനും താൻ ചെയ്യാത്ത പുണ്യത്തിൻ്റെ ഫലം നൽകാനും അവൻ ദൈവത്തോട് പ്രാർത്ഥിക്കുകയും എല്ലാ ആരാധനകളും ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴെല്ലാം, നിങ്ങൾ രണ്ട് ലക്ഷ്യങ്ങളോടെയാണ് പൂജയോ ആരാധനയോ ചെയ്യുന്നത്:- i) "എൻ്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാകണം, ഞാൻ ആ പുണ്യം ചെയ്തില്ലെങ്കിലും പ്രതീക്ഷിക്കാത്ത ചില നല്ല ഫലം വരണം" കൂടാതെ ii) "ഞാൻ പാപം ചെയ്തിട്ടുണ്ടെങ്കിലും ആ ശിക്ഷ എനിക്ക് വരരുത്". "ഇല്ല, നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ നിങ്ങൾ അനുഭവിക്കണം, നിങ്ങൾ ഒരു പുണ്യ പ്രവൃത്തിയും ചെയ്തില്ലെങ്കിൽ എനിക്ക് ഒരു നല്ല ഫലം തരാൻ കഴിയില്ല" എന്ന് ദൈവം പറഞ്ഞാൽ ആരും ദൈവത്തിലേക്ക് വരില്ല. ഒരു ക്ഷേത്രത്തിലോ പള്ളിയിലോ മസ്ജിദിലോ ഒരു മനുഷ്യനെപ്പോലും നിങ്ങൾ കാണുകയില്ല. ഇത് ദൈവത്തിൻ്റെ നയമാണെങ്കിൽ, ആളുകൾ ഒരിക്കലും ദൈവത്തെ സമീപിക്കുകയില്ല, കാരണം അവർക്ക് ദൈവത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. എൻ്റെ പ്രവൃത്തികൾക്കും എൻ്റെ കർമ്മങ്ങളുടെ ഫലത്തിനും അനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെങ്കിൽ, ദൈവത്തിൻ്റെ എന്താവശ്യമാണുള്ളത് എന്ന് ആളുകൾ ചോദിക്കും. ഞാൻ എന്തിന് ദൈവത്തെ ആരാധിക്കണം? ഞാൻ ഒരു പുണ്യം ചെയ്താൽ നല്ല ഫലം കിട്ടും. ഞാൻ പാപം ചെയ്താൽ, എനിക്ക് ദോഷഫലം ലഭിക്കും. ദൈവത്താൽ എനിക്കെന്തു പ്രയോജനം? അനാവശ്യം. ഇതാണ് നിരീശ്വരവാദികളുടെ തത്വശാസ്ത്രം. ദൈവം എല്ലാ ആത്മാക്കളെയും സൃഷ്ടിച്ചു, ദൈവം എല്ലാ ആത്മാക്കളുടെയും ദിവ്യപിതാവാണ് (അഹ ബീജപ്രദഃ പിതാ - ഗീത). എല്ലാത്തിനുമുപരി, ഈ ജന്മത്തിൽ വെറും പിതാവായ ഒരു ബയോളജിക്കൽ പിതാവ്, നീതിയുടെ നിയമങ്ങൾ അന്ധമായി ലംഘിച്ചുകൊണ്ട് സാധ്യമായ എല്ലാ വഴികളിലും മകനെ സഹായിക്കാൻ ശ്രമിക്കും.
ദൈവത്തിന് ആത്മാക്കളോടുള്ള സ്നേഹം ഒരു പിതാവിന് മക്കളോടുള്ള സ്നേഹത്തേക്കാൾ ഒരു ദശലക്ഷം മടങ്ങ് കൂടുതലാണ്. ദൈവം ദൈവിക പിതാവാണ്, അവൻ നീതി ലംഘിക്കുന്നില്ല, അതേസമയം തൻ്റെ മക്കളെ അവരുടെ ഏറ്റവും മികച്ച ക്ഷേമത്തിൽ സഹായിക്കുന്നു. ദൈവം സൃഷ്ടിയിൽ സ്നേഹത്തെയും നീതിയെയും സന്തുലിതമാക്കുന്നു. പ്രയാസങ്ങൾ നീക്കാൻ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, അവൻ നിങ്ങളുടെ ബുദ്ധിമുട്ട് നീക്കിയതുപോലെ പ്രത്യക്ഷപ്പെടുന്നു, പക്ഷേ യഥാർത്ഥത്തിൽ അത് ഈ ജന്മത്തിലെ പിന്നീടുള്ള സമയത്തേക്കോ അല്ലെങ്കിൽ കൂട്ട് പലിശയോടുകൂടി ഭാവിയിലേക്കോ മാറ്റിവയ്ക്കുന്നു. കുറഞ്ഞ മൂല്യമുള്ള, പ്രിമേചുവർ സ്ഥിരനിക്ഷേപം പിൻവലിക്കുന്നത് പോലെ ഭാവി നല്ല ഫലം അവൻ വർത്തമാനത്തിലേക്ക് കൊണ്ടുവരും. നിങ്ങളുടെ ആരാധനയിലൂടെ നിങ്ങൾ ദൈവത്തെ ചൂഷണം ചെയ്തുവെന്ന് നിങ്ങൾ കരുതുന്നു. ഒരു പുണ്യവും ചെയ്യാതെ നിങ്ങളുടെ പാപഫലത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു നല്ല ഫലം ലഭിച്ചുവെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾക്ക് തെറ്റുപറ്റി. ആത്മാവിൻ്റെ പരമാവധി വിനോദത്തിനായി ദൈവം നല്ല ഫലങ്ങളും ചീത്ത ഫലങ്ങളും ഇടവിട്ട് ക്രമീകരിക്കുന്നു. തുടർച്ചയായി നല്ല ഫലങ്ങൾ നൽകിയാൽ, ആത്മാവ് തുടർച്ചയായ സന്തോഷത്താൽ വിരസമാകും. തുടർച്ചയായി ചീത്തഫലങ്ങൾ നൽകിയാൽ, ആത്മാവ് വിഷാദവും നിരാശയും അനുഭവിക്കുന്നു. പത്ത് മധുര പലഹാരങ്ങൾ തുടർച്ചയായി കഴിച്ചാൽ ബോറടിക്കും. പത്ത് മുളക് തുടർച്ചയായി കഴിച്ചാൽ നാവ് പൊള്ളും. പൂർണ്ണ വിനോദത്തിനായി നിങ്ങൾ മധുരപലഹാരങ്ങളും മുളകും ഇടവിട്ട് കഴിക്കണം. വേനൽക്കാലവും ശീതകാലവും പോലും ഇടവിട്ട് വരുന്നു. പത്ത് നല്ല കർമ്മങ്ങൾ തുടർച്ചയായി ചെയ്താലും പത്ത് തിന്മകൾ തുടർച്ചയായി ചെയ്താലും, ദൈവം എല്ലാ നല്ല ഫലങ്ങളും എല്ലാ ചീത്ത ഫലങ്ങളും തുടർച്ചയായി നൽകുന്നില്ല. നിങ്ങളുടെ മികച്ച വിനോദത്തിനായി അവൻ അവ ഇടവിട്ട് ക്രമീകരിക്കുന്നു.
ഒരു ബുദ്ധിമുട്ട് നീക്കാൻ നിങ്ങൾ ദൈവത്തെ ആരാധിക്കുമ്പോൾ, കൂട്ട് പലിശയോടുകൂടി നിങ്ങളുടെ മോശം ഫലങ്ങൾ ഭാവിയിലേക്ക് മാറ്റിവെക്കുകയും നിങ്ങളുടെ ഭാവിയിലെ നല്ല ഫലങ്ങൾ കുറഞ്ഞ മൂല്യത്തോടെ വർത്തമാനത്തിലേക്ക് നയിക്കുകയും ചെയ്തുകൊണ്ട് ദൈവം നിങ്ങളുടെ കർമ്മചക്രം പുനഃക്രമീകരിക്കുന്നു. നിങ്ങൾ ഒരു നല്ല പ്രവൃത്തി ചെയ്തില്ലെങ്കിലും അവൻ നിങ്ങൾക്ക് ഒരു അനുഗ്രഹം നൽകിയതുപോലെയാണ് അവൻ പ്രത്യക്ഷപ്പെടുന്നത്. അപ്പോൾ, നിങ്ങൾ അഭിമാനത്തോടെ ചിന്തിക്കുന്നു, “ഞാൻ ചൂഷണത്തിൽ വിദഗ്ദ്ധനാണ്. ഞാൻ ദൈവത്തിനെ ബ്രെയിൻ വാഷ് ചെയ്തു! ഞാൻ സോപ്പ് സാങ്കേതികവിദ്യയിലും ഓയിൽ സാങ്കേതികവിദ്യയിലും വിദഗ്ദ്ധനാണ്. ആത്യന്തിക ദൈവത്തെ ഞാൻ കബളിപ്പിച്ചു”. സത്യത്തിൽ ആര് ആരെയാണ് കബളിപ്പിച്ചത്? ദൈവം നിങ്ങളെ കബളിപ്പിച്ചു. പക്ഷേ, ആദ്യഘട്ടത്തിൽ ദൈവം നിങ്ങളെ കബളിപ്പിച്ചില്ല. നിങ്ങൾ അവനെ കബളിപ്പിക്കാൻ ശ്രമിച്ചു, അതിനാൽ അവൻ നിങ്ങളെ കബളിപ്പിച്ചു. അല്ലാത്തപക്ഷം, അവൻ ആരെയും വഞ്ചിക്കുകയില്ല. അതിനാൽ, ഇവയെല്ലാം നമുക്ക് വളരെ പ്രധാനമാണ്, കാരണം ഇതാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്നത്. നാം ദൈവത്തിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ ആത്മാർത്ഥമായി അവനെ ആരാധിക്കേണ്ടത് വളരെ പ്രധാനമാണ്.
ദൈവത്തിൽ നിന്ന് ഒരു പ്രയോജനവും ആഗ്രഹിക്കാതെ ദൈവത്തെ ആരാധിക്കാനോ ദൈവത്തെ സ്നേഹിക്കാനോ കഴിയില്ലെന്ന് ചിലർ തെറ്റായി അവകാശപ്പെടുന്നു. അവർ പറയുന്നു: “ഒരു പ്രയോജനവുമില്ലാത്തപ്പോൾ ഞാൻ എന്തിന് ഒരാളെ ആരാധിക്കണം? മാത്രമല്ല, കഠിനാധ്വാനം ചെയ്ത സമ്പത്തെല്ലാം കർമ്മ ഫല ത്യാഗമായി ത്യജിച്ചുകൊണ്ട് ഒരു ഭക്തൻ തന്നെ പ്രായോഗികമായി സ്നേഹിക്കണമെന്ന് ദൈവം പറയുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുകയും ഒന്നും നൽകാതിരിക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്തിന് എന്റെ പോക്കറ്റിൽ നിന്ന് ദൈവത്തിന് പണം നൽകണം? ഇത് ലോകത്തിൽ അസാധ്യമാണ്!". ഇത് അസാധ്യമാണെന്ന് അവർ പറഞ്ഞേക്കാം, പക്ഷേ ഈ ലോകത്ത് അത് സാധ്യമാണ്. ഒരു ആരാധകനു അവന്റെ നായകനോടുള്ള സ്നേഹം നിങ്ങൾ എടുക്കുക.
സിനിമ നടനായ MGR-നെയോ രാഷ്ട്രീയ നേതാവായ YSR-നെയോ പരിഗണിക്കുക. അവർ മരിച്ചപ്പോൾ അവരുടെ ആരാധകർ ആത്മഹത്യ ചെയ്തു. എംജിആറിൻ്റെ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോഴെല്ലാം ആ റിലീസ് ചടങ്ങിനായി ഈ ആരാധകൻ തൻ്റെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നു. നായകൻ ഈ ആരാധകന് ഒന്നും നൽകിയില്ല, സത്യത്തിൽ ഈ ആരാധകൻ്റെ പേര് പോലും നായകന് അറിയില്ല. പക്ഷേ, ആരാധകൻ ജീവിതകാലം മുഴുവൻ പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്നു, അവൻ്റെ നായകൻ മരിക്കുമ്പോൾ, ഈ ആരാധകൻ ആത്മഹത്യ ചെയ്യുന്നു. എന്തൊരു മഹത്തായ പ്രവൃത്തി? അത് ദൈവം ആവശ്യപ്പെട്ടതിലും അധികമാണ്! എന്താണ് അവിടെ കാരണം? ആ സിനിമാ നായകൻ്റെയോ രാഷ്ട്രീയ നായകൻ്റെയോ വ്യക്തിത്വത്തിലേക്ക് (പേഴ്സണാലിറ്റി) ആരാധകർ എന്ന് വിളിക്കപ്പെടുന്നവർ വളരെയധികം ആകർഷിക്കപ്പെടുന്നു എന്നതാണ് കാരണം. ഓരോ സിനിമയിലും നായകൻ്റെ കഥാപാത്രം മികച്ച രീതിയിലാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സിനിമയിൽ, നായകൻ എപ്പോഴും നല്ല പ്രവൃത്തികൾ ചെയ്യുന്നു, മോശമായ പ്രവൃത്തികൾ ചെയ്യുന്നില്ല. എവിടെ അനീതി കണ്ടാലും സർക്കാരിനെ അറിയിക്കുകയും കുറ്റവാളികളെ പിടികൂടാൻ പോലീസിനെ സഹായിക്കുകയും ചെയ്യുന്നു. സിനിമയ്ക്ക് പുറത്ത്, ഈ ഹീറോ സർക്കാരിന് ആദായനികുതി പോലും നൽകുന്നില്ല! യഥാർത്ഥ ജീവിതത്തിൽ, അവൻ എല്ലാ മോശമായ കാര്യങ്ങളും ചെയ്യുന്നു. എന്നാൽ ആരാധകൻ ഈ നായകനെ കണ്ടത് സിനിമാശാലകളിൽ മാത്രം. നായകൻ്റെ ആ പ്രൊജക്റ്റഡ് പേഴ്സണാലിറ്റി നായകനില്ലാതെ ജീവിക്കാൻ പറ്റാത്ത വിധം അവൻ്റെ മനസ്സിൽ പതിഞ്ഞു. നായകൻ മരിക്കുമ്പോൾ അയാൾ ആത്മഹത്യ ചെയ്യുന്നു. വ്യക്തിത്വത്തോടുള്ള ആകർഷണമാണ് ആരാധകൻ്റെ ആ ക്ലൈമാക്‌സ് പ്രണയത്തിൻ്റെ അടിസ്ഥാനം. നിർഭാഗ്യവശാൽ, ഇത് ഒരു നായകൻ്റെയോ രാഷ്ട്രീയ നേതാവിൻ്റെയോ കാര്യത്തിൽ ഒരു പ്രോജെക്ടഡ് വ്യക്തിത്വമാണ്, യഥാർത്ഥ വ്യക്തിത്വമല്ല.
ഒരു നായകൻ സിനിമയിലും ഒരു രാഷ്ട്രീയ നേതാവ് യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുന്നു! ദൈവത്തിൻ്റെ കാര്യത്തിൽ, ഒരു സിനിമാ നായകനെപ്പോലെയോ രാഷ്ട്രീയ നേതാവിനെപ്പോലെയോ വ്യത്യസ്തമായി അവന്റെ വ്യക്തിത്വമെങ്കിലും (പേഴ്സണാലിറ്റി) സത്യമാണ്. എല്ലാ നല്ല ഗുണങ്ങളോടും കൂടിയ ദൈവത്തിൻ്റെ ഉത്തമ വ്യക്തിത്വം സത്യവും യഥാർത്ഥവുമാണ്. എന്തുകൊണ്ടാണ് നിങ്ങൾ ദൈവത്തിൻ്റെ ആരാധകനാകാൻ മടിക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ നിങ്ങൾ ദൈവത്തിൻ്റെ കാര്യത്തിൽ എതിർക്കുന്നത്, അവിടെ ഒരു നായകൻ്റെയോ രാഷ്ട്രീയക്കാരൻ്റെയോ കാര്യത്തിൽ എതിർക്കുന്നില്ല? നിങ്ങൾ യഥാർത്ഥ കേസിനെ എതിർക്കുകയും കള്ളക്കേസ് സ്വീകരിക്കുകയും ചെയ്യുന്നു. കള്ളക്കേസ് ഉപേക്ഷിച്ച് യഥാർത്ഥ കേസ് സ്വീകരിക്കാൻ മാത്രമേ ഞാൻ നിങ്ങളോട് പറയുന്നുള്ളൂ. അസാധ്യമായ ഒരു കാര്യവും ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല!
മാറ്റിവച്ച ശിക്ഷകളിലേക്ക് ദൈവം ചേർത്ത പലിശയുടെ ചോദ്യത്തിലേക്ക് വരുമ്പോൾ, അത് തികച്ചും ന്യായമാണ്. ഭക്തൻ ഭഗവാനോട് ഇടപെടാൻ അപേക്ഷിക്കാത്തിടത്തോളം ദൈവം ആരുടെയും കർമ്മ ചക്രത്തിൽ ഇടപെടുകയില്ല. ഒരു വ്യാജ ഭക്തൻ സോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദൈവത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ, മാറ്റിവെച്ച അവന്റെ സ്വന്തം ശിക്ഷയിൽ പലിശ ചേർത്ത് ദൈവം അവനെ ചൂഷണം ചെയ്യുന്നു. ഇവിടെ വ്യാജനയം അവതരിപ്പിക്കുന്നത് ഭക്തനാണ് അല്ലാതെ ദൈവത്തിൻ്റെ പക്ഷത്തുനിന്നല്ല. മാറ്റിവെച്ചതിന് ശേഷം പലിശ കൂട്ടി ഈ വ്യാജ നയത്തോട് ദൈവം പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. നാം അവനെ സമീപിക്കുന്ന അതേ രീതിയിൽ ദൈവം പ്രതികരിക്കുന്നു. വ്യാജഭക്തനെ യഥാർത്ഥ ഭക്തനാക്കി ഉയർത്തുക എന്നത് വീണ്ടും ദൈവസ്നേഹമാണ്. ദുഷ്കർമ്മങ്ങൾ മാറ്റിവെക്കുന്ന ഈ തെറ്റായ നയത്താൽ, ദൈവം തൻ്റെ ആരാധനയിലൂടെ തൻ്റെ ദോഷഫലം നീക്കി, തനിക്ക് അർഹതയില്ലാത്ത ഒരു അനുഗ്രഹം നൽകി എന്ന് ഭക്തനെങ്കിലും വിചാരിക്കും. കാലക്രമേണ അവൻ ദൈവത്തോടുള്ള നന്ദിയും താൽപ്പര്യവും വളർത്തിയെടുക്കും. കുറച്ചുകാലത്തിനുശേഷം അവൻ ദൈവഭക്തനാകുമ്പോൾ, അവൻ ദൈവത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിക്കും. എന്താണ് ഈ ദൈവം? അവൻ ഏതുതരം വ്യക്തിയാണ്? അവൻ്റെ അന്തർലീനമായ ഗുണങ്ങൾ എന്തൊക്കെയാണ്? ഭക്തൻ പഠിക്കാൻ ശ്രമിക്കുകയും ഒടുവിൽ ദൈവത്തിൻ്റെ യഥാർത്ഥ വ്യക്തിത്വത്തിൽ മതിപ്പുളവാകുകയും ചെയ്യും, കാരണം ക്ലൈമാക്സ് തലത്തിൽ ദൈവത്തിന് എല്ലാ നല്ല ഗുണങ്ങളും ഉണ്ട്. ഈശ്വരഭക്തി നിമിത്തം, ഭക്തൻ തൻ്റെ മോശം ഗുണങ്ങൾ നവീകരിക്കുകയും പാപം ആവർത്തിക്കാതിരിക്കുകയും ചെയ്യും. ദൈവം, ദയയുടെ പ്രതിരൂപമായതിനാൽ, അത്തരം പാപത്തിൻ്റെ തീർപ്പാക്കാത്ത (പെന്റിങ്) എല്ലാ ശിക്ഷകളും റദ്ദാക്കുന്നു, കാരണം ആത്മാവിന് ശിക്ഷ നൽകാനുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം പ്രതികാരത്തിനല്ല, മറിച്ച് നവീകരണത്തിന് മാത്രമുള്ളതാണ്. ഇതുവഴി, വ്യാജഭക്തൻ യഥാർത്ഥ ഭക്തനായിത്തീരുന്നു, നവീകരിക്കപ്പെടുകയും അവൻ്റെ തീർപ്പാക്കാത്ത ശിക്ഷകൾ ശാശ്വതമായി റദ്ദാക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ ബുദ്ധിമുട്ട് നീക്കാൻ നിങ്ങൾ ദൈവത്തെ ആരാധിക്കുമ്പോൾ, നിങ്ങളുടെ തെറ്റായ ഭക്തിയിൽ മതിപ്പുണ്ടായതുപോലെ ദൈവം കാണപ്പെടുന്നു, നിങ്ങളുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് നീക്കി, നിങ്ങൾക്ക് യോഗ്യതയില്ലെങ്കിലും പുതിയ അനുഗ്രഹം നൽകിയതുപോലെ അവൻ പ്രത്യക്ഷപ്പെടുന്നു. ഇത് ആരാധന വർദ്ധിപ്പിക്കും, നിങ്ങൾ കൂടുതൽ കൂടുതൽ ദൈവഭക്തിയുള്ളവരായിത്തീരും. നിങ്ങൾ ഭക്തി വളർത്തിയെടുക്കുമെന്നും ആത്മീയ ജ്ഞാനം പഠിക്കുമെന്നും പാപ മനോഭാവത്തിൽ നിന്ന് ശാശ്വതമായി നവീകരിക്കപ്പെടുമെന്നും പ്രതീക്ഷിച്ച് ദൈവം നിങ്ങളുടെ ദോഷഫലങ്ങൾ മാറ്റിവയ്ക്കുന്നു. ഈ രീതിയിൽ, നിങ്ങളുടെ മോശം ഫലങ്ങളിൽ നിന്ന് നിങ്ങളെ ശാശ്വതമായി മോചിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ മോശം ഫലങ്ങൾ മാറ്റിവയ്ക്കുമ്പോൾ, നിങ്ങൾക്ക് മനസ്സമാധാനമുണ്ടാകുകയും ആത്മീയ ജ്ഞാനം പഠിക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ശിക്ഷകൾ താൽക്കാലിക നവീകരണം മാത്രമേ നൽകുന്നുള്ളൂ, എന്നാൽ ആത്മീയ ജ്ഞാനം ആത്മാവിന് ശാശ്വതമായ നവീകരണം നൽകുന്നു. ആചാരങ്ങളോടുകൂടിയുള്ള ആരാധനയല്ല ആത്മീയ ജ്ഞാനം. ആത്മീയ ജ്ഞാനം എന്നാൽ ദൈവത്തിൻ്റെ വ്യക്തിത്വ (പേഴ്സണാലിറ്റി) അന്വേഷണമാണ്. അത് അർത്ഥമാക്കുന്നത് ദൈവത്തിൻ്റെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്, അതുവഴി നിങ്ങൾ ആകർഷിക്കപ്പെടുകയും വ്യക്തിത്വത്തിൽ ആകൃഷ്ടനായി ദൈവത്തിൻ്റെ ആരാധകനാകുകയും ചെയ്യും.
പ്രത്യുപകാരമൊന്നും പ്രതീക്ഷിക്കാതെ യഥാർത്ഥ ഭക്തിയോടെ ദൈവത്തെ ആത്മാർത്ഥമായി പ്രസാദിപ്പിക്കുകയും അവൻ്റെ നല്ല ഗുണങ്ങൾ അനുകരിച്ച് സ്വയം നവീകരിക്കുകയും ചെയ്താൽ, അവൻ നിന്നിൽ പ്രസാദിക്കുകയും മോക്ഷം നൽകുകയും ചെയ്യുമെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ അവനുമായി എന്നേക്കും സഹവസിക്കും. അവൻ ഭൂമിയിൽ അവതരിക്കുമ്പോഴെല്ലാം, നിങ്ങൾ അവനോടൊപ്പം ഉണ്ടായിരിക്കും, ഈ ലോകത്തിലെ അവൻ്റെ ദൗത്യത്തിൽ അവനെ സേവിക്കും, നിങ്ങൾ ഈ ലോകം വിട്ടുപോകുമ്പോൾ, നിങ്ങൾ വീണ്ടും മുകളിലുള്ള ലോകത്തിൽ ദൈവത്തോടൊപ്പം ആയിരിക്കും. നിങ്ങൾ എപ്പോഴും അവിടെയും ഇവിടെയും ദൈവവുമായി അടുത്ത ബന്ധത്തിലായിരിക്കും. ദൈവവുമായുള്ള ബന്ധനം വളർന്നു വികസിക്കുമ്പോൾ, എല്ലാ ലൗകിക ബന്ധനങ്ങളും താനേ നശിക്കുന്നു, ഈ ലൗകിക ബന്ധനങ്ങൾക്കു നിങ്ങളെ കുടുക്കാൻ കഴിയില്ല.
ലൗകിക ബന്ധനങ്ങൾ എന്തൊക്കെയാണ്? ബൃഹദാരണ്യക ഉപനിഷത്തിൽ യാജ്ഞവൽക്യ മുനി പറയുന്നു, ഒരു ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് ഭർത്താവ് സന്തോഷവാനായിരിക്കാൻ വേണ്ടിയല്ല, മറിച്ച് അവനിൽ നിന്നും അവൾക്കു സന്തോഷം ലഭിക്കുന്നു എന്നത് കൊണ്ടാണ്. അതുകൊണ്ടാണ് അവൾ അവനെ സ്നേഹിക്കുന്നത്. അതുപോലെ, ഒരു ഭർത്താവ് തൻ്റെ ഭാര്യയെ സ്നേഹിക്കുന്നത് അവൾ തനിക്ക് സന്തോഷം നൽകുന്നതുകൊണ്ടാണ്, എന്നാൽ അവൻ അവൾക്ക് സന്തോഷം നൽകുന്നതുകൊണ്ടല്ല. അതിനാൽ, എല്ലാവരും ആരെയും സ്നേഹിക്കുന്നത് സ്വാർത്ഥ സന്തോഷം കൊണ്ടാണ്, അല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടിയല്ല (ആത്മനസ്തു കാമയ സർവം പ്രിയം ഭവതി... - വേദം). അതിനാൽ, എല്ലാ ലൗകിക ബന്ധനങ്ങളും അവയിൽ യഥാർത്ഥ സ്നേഹമില്ലാത്ത വഞ്ചന ബന്ധനങ്ങളാണ്. എല്ലാ ലൗകിക ബന്ധനങ്ങളും സ്വാർത്ഥതയിൽ മാത്രം അധിഷ്ഠിതമാണ്. എന്നാൽ ദൈവം അങ്ങനെയല്ല. നിങ്ങളിൽ നിന്നുള്ള ഒരു സന്തോഷവുമില്ലാതെ ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾക്ക് എന്ത് സന്തോഷമാണ് അവനു നൽകാൻ കഴിയുക? അവൻ എപ്പോഴും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു, അവൻ എപ്പോഴും നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങളെ സഹായിക്കാൻ വേണ്ടി മാത്രമാണ് അവൻ ഈ തെറ്റായ നടപടിക്രമം പിന്തുടരുന്നത്. അവന് നിങ്ങളിൽ നിന്ന് ഒന്നും ആവശ്യമില്ല, അവൻ നിങ്ങളെ സഹായിക്കുന്നു, അതിനെ യഥാർത്ഥ സ്നേഹം എന്ന് വിളിക്കുന്നു. യഥാർത്ഥ സ്നേഹം ദൈവത്തിന് മാത്രമേ സാധ്യമാകൂ, ലൗകിക ബന്ധനങ്ങളിലൂടെയല്ല. അതിനാൽ, നിങ്ങൾ ദൈവത്തോട് യഥാർത്ഥ സ്നേഹം വളർത്തിയെടുക്കുമ്പോൾ, മരണശേഷം ഈ ലോകത്തും ഉപരിലോകത്തും നിങ്ങൾക്ക് ദൈവവുമായി സ്ഥിരമായ ഒരു ബന്ധനം (ബോണ്ട്) ലഭിക്കും. ദൈവവുമായി നിങ്ങൾക്ക് എന്നേക്കും സഹവാസം ഉണ്ടായിരിക്കും. ദൈവത്തോടുള്ള ആ ശാശ്വതമായ യഥാർത്ഥ സ്നേഹം കൈവരിക്കുന്നതിന്, ഈ ആത്മീയ ജ്ഞാനമെല്ലാം അത്യന്താപേക്ഷിതമാണ്.
10. എൻ്റെ ആഗ്രഹങ്ങളെ ഞാൻ എങ്ങനെ നിയന്ത്രിക്കും?
[ശ്രീ ദിവാകർ ചോദിച്ചു:- സ്വാമി, ഭാഗികമായ ജ്ഞാനമുള്ള ഒരു ഭക്തന്, ആഗ്രഹങ്ങളെ എങ്ങനെ നിയന്ത്രിക്കാനാകും? അങ്ങ് വിശദീകരിച്ചതുപോലെ, അവൻ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, സ്വാമി ഭാവിയിൽ നിന്ന് ഫലം കൊണ്ടുവന്ന് വർത്തമാനത്തിൽ നൽകും. പൊതുവേ, അത് ഇങ്ങനെ യഥാർത്ഥത്തിൽ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അപ്പോൾ, ആ ആഗ്രഹം തന്നെ എങ്ങനെ നിയന്ത്രിക്കാം? ഇപ്പോൾ എനിക്ക് ഭാഗികമായി ജ്ഞാനമുള്ളതിനാൽ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ എൻ്റെ മനസ്സിനെ എങ്ങനെ തടയും?]
സ്വാമി മറുപടി പറഞ്ഞു:- നിരന്തര പരിശ്രമം വഴിയായി തീർച്ചയായും ലക്ഷ്യം നേടുന്നതിൽ വിജയം കൈവരിക്കുമെന്ന് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് (അഭ്യസേന തു കൌന്തേയ...). നിങ്ങൾ ഇപ്പോൾ മദ്യത്തിന് അടിമയാണെന്ന് കരുതുക. മദ്യത്തോടുള്ള ഈ ആസക്തി എങ്ങനെ നിർത്താം? രണ്ട് വഴികളുണ്ട്. i) അഭ്യാസം, മദ്യഷോപ്പിൽ നിന്ന് വിട്ടുപോകാൻ ശ്രമിക്കുകയും മദ്യഷോപ്പിൽ പോകാതിരിക്കുകയും ചെയ്യുക. കൂൾ ഡ്രിങ്ക്‌സ് കടയിൽ പോയി ബദാം മിൽക്ക് കുടിക്കുക, അത് വളരെ രുചികരമാണ്. എനിക്കത് വളരെ ഇഷ്ടമാണ്. ‘മദ്യം’ ഈ ലോകം പോലെയാണ്, ‘ബദാം മിൽക്ക്’ ദൈവത്തെപ്പോലെയാണ്. അഭ്യാസം എന്നാൽ ബദാം മിൽക്ക് കടയിൽ പോകാൻ നിരന്തരം ശ്രമിക്കുകയെന്നതാണ്. ii) വൈരാഗ്യം, അതായത് വൈൻ ഷോപ്പ് വിടുക. ഇതൊരു പ്രായോഗിക പ്രശ്നമായതിനാൽ, ഇത് പരിശീലിച്ചാൽ (പ്രാക്ടീസ്) മാത്രമേ പരിഹരിക്കപ്പെടൂ. ഇത് ഒരു സൈദ്ധാന്തിക പ്രശ്നമാണെങ്കിൽ, നിങ്ങൾക്ക് അത് സൈദ്ധാന്തികമായി പരിഹരിക്കാൻ കഴിഞ്ഞേനെ. നിങ്ങൾക്ക് (x+y)2 ൻ്റെ ഒരു ഗണിത പ്രശ്നം ഉണ്ടെന്ന് കരുതുക, നിങ്ങൾക്ക് അതിനെ സൈദ്ധാന്തികമായി സോൾവ് ചെയ്യാൻ കഴിയും. നിങ്ങളുടെ ബൈക്കിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുക, നിങ്ങൾക്ക് അത് സൈദ്ധാന്തികമായി പരിഹരിക്കാൻ കഴിയില്ല.
നിങ്ങൾ ഒരു മെക്കാനിക്കിൻ്റെ അടുത്തേക്ക് പോകുക, അവൻ അഞ്ച് മിനിറ്റിനുള്ളിൽ അത് ശരിയാക്കും. അതിനാൽ, പരിശീലനം ആരംഭിച്ചാൽ മാത്രമേ ഒരു പ്രായോഗിക പ്രശ്നം അവസാനിപ്പിക്കാൻ കഴിയൂ. നല്ല കാര്യവും ചീത്ത കാര്യവും എല്ലായ്പ്പോഴും ഉണ്ട്. ആദ്യം, നിങ്ങൾ വിവേചിക്കുകയും ഇത് നല്ലതും ചീത്തയും ആയി അംഗീകരിക്കുകയും വേണം. എന്നാൽ നിർഭാഗ്യവശാൽ, നിങ്ങൾ ഒരു ചീത്ത കാര്യത്തെ നല്ല കാര്യമായും നല്ലതിനെ ചീത്ത കാര്യമായും ചിന്തിക്കുകയാണ്. ആദ്യം, നിങ്ങൾക്ക് രണ്ട് ഇനങ്ങളെക്കുറിച്ചും മിഥ്യാധാരണകളുള്ളതിനാൽ രണ്ടിനോടുമുള്ള ഈ മിഥ്യാധാരണയിൽ നിന്ന് നിങ്ങൾ പുറത്തുവരണം. മിഥ്യാധാരണയിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ യഥാർത്ഥ സ്വഭാവമോ സത്യമോ അറിഞ്ഞിരിക്കണം. തുടർന്ന്, നിങ്ങൾ വൈരാഗ്യവും അഭ്യാസവും ആരംഭിക്കും. ആദ്യം, മദ്യം മോശമാണെന്നും ബദാം മിൽക്ക് നല്ലതാണെന്നും നിങ്ങൾ അംഗീകരിക്കണം. പിന്നെ, വൈൻ ഷോപ്പിൽ പോകുന്നത് നിർത്തി ബദാം മിൽക്ക് ഷോപ്പിൽ പോകാൻ ശ്രമിക്കണം. ക്രമേണ, നിരന്തരമായ പരിശീലനത്തിലൂടെ, നിങ്ങൾ വിജയം കൈവരിക്കും.
അത്തരം നിരന്തരമായ പരിശീലനത്തിലൂടെ ഒരാൾക്ക് മനസ്സിനെ നിയന്ത്രിക്കാനും ലൗകിക ബന്ധനങ്ങളിൽ നിന്ന് ക്രമേണ അകൽച്ച (ഡിറ്റാച്മെന്റ്) കൈവരിക്കാനും കഴിയുമെന്നും ലോകത്തോടുള്ള ഈ വേർപിരിയൽ (ഡിറ്റാച്മെന്റ്) നിങ്ങൾ പരിശ്രമത്തിലൂടെ ചെയ്യേണ്ടതില്ലെന്നും ഭഗവാൻ കൃഷ്ണൻ പറയുന്നു. ബദാം മിൽക്ക് കടയിൽ പോയി ആ ബദാം മിൽക്ക് കുടിച്ചാൽ ആ ബദാം മിൽക്കിന്റെ രുചിക്ക് മുന്നിൽ മദ്യത്തിന്റെ രുചി ഒന്നുമല്ല. മദ്യത്തോടുള്ള ആസക്തി സ്വയം ഇല്ലാതാകും. നിങ്ങൾ മദ്യം ഉപേക്ഷിക്കേണ്ടതില്ല, മദ്യം നിങ്ങളെ ഉപേക്ഷിക്കും! ഒരു തമാശയുണ്ട്. ഒരുപക്ഷേ, നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും. ഒരു ആടിനെ ഒരു മുറിയിൽ പാർപ്പിച്ചു, ഓരോ സംസ്ഥാനത്തുനിന്നും ഒരാളെ ആ മുറിയിലേക്ക് അയച്ചു, ആടിൻ്റെ മണം എത്ര സമയം സഹിക്കാൻ കഴിയുമെന്ന് ഒരു ടൈമർ കണക്കാക്കുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാൾക്ക് 10 മിനിറ്റ് സഹിക്കാനാകും. ഉത്തർപ്രദേശിൽ നിന്നുള്ള ആൾക്ക് 15 മിനിറ്റ് സഹിക്കാനാകും. മധ്യപ്രദേശിൽ നിന്നുള്ള ഒരാൾക്ക് 20 മിനിറ്റ് സഹിക്കാനാകും. അതുപോലെ, ഒരു ലിസ്റ്റ് സൃഷ്ടിക്കപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള ഒരാൾ മുറിക്കുള്ളിൽ കയറിയപ്പോൾ ആട് തന്നെ ഓടി പുറത്ത് വന്നു! ഇപ്പൊ ഇക്കൂട്ടർക്ക് ഒരു സംശയം, “ഇതിന് എത്ര സ്കോർ കൊടുക്കണം?”!
അതിനാൽ, നിങ്ങൾ ലൗകിക ബന്ധനങ്ങൾ ഉപേക്ഷിക്കേണ്ടതില്ല, ലൗകിക ബന്ധനങ്ങൾ തന്നെ നിങ്ങളെ ഉപേക്ഷിക്കും. നിങ്ങൾ എപ്പോഴും ദൈവത്തെ കുറിച്ച് ചിന്തിച്ച് നിങ്ങളുടെ മുറിയിൽ ഇരിക്കുകയാണെന്ന് കരുതുക, അപ്പോൾ നിങ്ങളുടെ കുടുംബാംഗങ്ങൾ എന്ത് ചെയ്യും? അവർ നിങ്ങളെ ഉപേക്ഷിച്ച്, വീട് പൂട്ടി ഹോട്ടലുകളിലേക്കോ ചടങ്ങുകളിലേക്കോ സിനിമാശാലകളിലേക്കോ പോകും. അവർ തന്നെ നിങ്ങളെ ഉപേക്ഷിക്കുകയും നിങ്ങളെ ഒഴിവാക്കുകയും ചെയ്യും, അവരിൽ നിന്ന് വേർപെടുത്താൻ (ഡിറ്റാച്മെന്റ്) നിങ്ങൾ ഒരു ശ്രമവും നടത്തേണ്ടതില്ല. ദൈവത്തോടുള്ള ഈ അടുപ്പം (അറ്റാച്മെന്റ്) നിങ്ങൾ എങ്ങനെ കൈവരിക്കും? ശ്രേഷ്ഠമായ ബദാം മിൽക്കായ ദൈവത്തിൻ്റെ രുചി നിങ്ങൾക്ക് ലഭിക്കണം. നിങ്ങൾ മദ്യം കഴിക്കുമ്പോൾ, അത് വായിൽ അസ്വസ്ഥത ഉണ്ടാക്കുന്നു, നിങ്ങളുടെ ആരോഗ്യവും സമ്പത്തും സമൂഹത്തിലെ അന്തസ്സും നഷ്ടപ്പെടും. ഈ കാര്യങ്ങളെല്ലാം നിങ്ങൾ തിരിച്ചറിയുമ്പോൾ, മദ്യത്തിലുള്ള നിങ്ങളുടെ താൽപ്പര്യം സ്വയം ഇല്ലാതാകും.
സാധാരണയായി, ചർമ്മത്തിലെ ഏത് മുറിവും സുഖപ്പെടുത്താൻ നമ്മൾ ഒരു മെഡിക്കൽ സ്ട്രിപ്പ് പ്രയോഗിക്കുന്നു. മുറിവ് സുഖപ്പെടുമ്പോൾ, സ്ട്രിപ്പ് സ്വയം താഴെ വീണുപോകുന്നു, നിങ്ങൾ അതിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യേണ്ടതില്ല. കൂടാതെ, ലൗകിക ബന്ധനങ്ങളുടെ കൊഴിഞ്ഞുപോക്ക് (ഡ്രോപ്ഔട്ട്) ദൈവത്തെ രുചിക്കാതെ ചെയ്യരുത്. നിങ്ങൾ നിങ്ങളുടെ ലൌകിക ബന്ധനങ്ങൾ ഉപേക്ഷിക്കുകയും നിങ്ങൾ ദൈവത്തിലേക്ക് ആകർഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ആസ്വദിക്കാൻ ഒന്നും അവശേഷിക്കുന്നില്ല. ദൈവമില്ലാതെ ഈ ലൌകിക ബന്ധനങ്ങൾ ഉപേക്ഷിക്കുന്നതിൽ എന്താണ് പ്രയോജനം? ദൈവം ദിവ്യമായ അമൃതാണ്. ദിവ്യമായ അമൃതിൻ്റെ രുചി കിട്ടിയാൽ ആ രുചിക്ക് മുൻപേ കാപ്പി സ്വയമേവ താഴേക്ക് പതിക്കും (ഡ്രോപ്ഔട് ആകും). ഒരു കപ്പ് കാപ്പി കുടിക്കാൻ ആളുകൾ നിർബന്ധിച്ചാലും നിങ്ങൾക്ക് അത് കഴിക്കാൻ കഴിയില്ല. ഇനി, ദിവ്യമായ അമൃത് കിട്ടിയില്ലെങ്കിൽ, കാപ്പിയും ഉപേക്ഷിച്ചാൽ, നിങ്ങൾ രണ്ടും നഷ്ടപ്പെട്ട ഒരു വിഡ്ഢിയാണ്! ദിവ്യമായ അമൃത് ഇല്ലെങ്കിലും നിങ്ങൾ കാപ്പി കുടിച്ച് ആസ്വദിക്കൂ. എന്തിന് രണ്ടും നഷ്ട പ്പെടുത്തണം? അത് വിഡ്ഢിത്തമല്ലേ?
നിങ്ങൾ ദിവ്യമായ അമൃതമായ ദൈവത്തെ രുചിക്കുകയാണെങ്കിൽ, ലോകബന്ധനങ്ങളെല്ലാം സ്വയം ഉപേക്ഷിക്കപ്പെടും. ലൗകിക ബന്ധനത്തിൽ നിന്ന് വേർപെടാൻ (ഡിറ്റാച്ച്) നിങ്ങൾ ഒരു ശ്രമവും നടത്തേണ്ടതില്ല. അത്തരം വേർപിരിയലിനെ വൈരാഗ്യം എന്ന് വിളിക്കുന്നു, ഇത് ലോകത്തിൽ നിന്നുള്ള വെറുമൊരു വേർപിരിയല്ല. ദൈവത്തോടുള്ള ശക്തമായ ആസക്തി മൂലം ലൗകിക ബന്ധനങ്ങളിൽ നിന്ന് സ്വതസിദ്ധമായ (സ്വമേധയാ) വേർപിരിയലാണ് വൈരാഗ്യം. ഒരു കല്ലും ലോകത്തിൽ നിന്ന് വേർപ്പെട്ടിരിക്കുന്നു. പക്ഷേ, അതിനു മോക്ഷം ലഭിച്ചോ? ഇല്ല. മനസ്സിന് എല്ലായ്‌പ്പോഴും എന്തെങ്കിലുമായി സ്വയം ബന്ധപ്പെടുന്ന സ്വഭാവമുണ്ട്, അതിന് യാതൊരു ആസക്തിയും കൂടാതെ നിലനിൽക്കാൻ കഴിയില്ല. മോക്ഷം എന്നാൽ മോചനം എന്നാണ്. എന്തിൽ നിന്നുള്ള മോചനം? ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം. നിങ്ങൾക്ക് ലൗകിക ബന്ധനങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ദൈവവുമായി യാതൊരു ബന്ധനവുമില്ലെങ്കിൽ, അതുകൊണ്ട് എന്താണ് പ്രയോജനം? അതിലും ഭേദം ലോകബന്ധനങ്ങൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്. അല്ലേ? ദൈവത്തോടുള്ള ആസക്തിയാൽ ലൗകിക ബന്ധനങ്ങൾ വേർപെട്ടാൽ അതിനെ യഥാർത്ഥ മോക്ഷം എന്നു പറയുന്നു.
11. ഒരാളുടെ മോശം ഗുണങ്ങൾക്കോ ജീവിതത്തിൻ്റെ പ്രയാസകരമായ ഘട്ടത്തിനോ വേണ്ടി ഒരു ഗ്രഹത്തെ ശപിക്കുന്നത് ശരിയാണോ?
[ശ്രീ സതി റെഡ്ഡി ചോദിച്ചു:- സ്വാമി, ഈ ചോദ്യം മനു ചരിത്രവുമായി ബന്ധപ്പെട്ടതാണ്. രേവതി നക്ഷത്രത്തിൽ ഒരു മുനിക്ക് ഒരു മകൻ ജനിച്ചതായി മനു ചരിത്രത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ജന്മ സംസ്ക്കാരം കാരണം അവൻ മോശം ഗുണങ്ങളുള്ളവനായിരുന്നു. തൻ്റെ മകനെ മാറ്റാൻ കഴിയുന്ന ഒരു ശക്തി മഹർഷിക്കുണ്ടായിരുന്നു. പക്ഷേ, തൻ്റെ ശക്തി ഉപയോഗിച്ച് മകനെ മാറ്റരുതെന്ന് അദ്ദേഹം കരുതുകയും രേവതി നക്ഷത്രത്തിന് തന്നെ ശാപം നൽകുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മകനെ മാറ്റാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ഒരു ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, ആരുടെയും പെരുമാറ്റത്തിന് ഞാൻ ഉത്തരവാദിയല്ലെന്ന് ഞാൻ വീണ്ടും പറയുന്നു. ഓരോ ആത്മാവും വ്യത്യസ്‌ത മനോഭാവവും പെരുമാറ്റവും ഉള്ളവയാണ്. ഓരോരുത്തരും അവരവരുടെ സത്വം, രജസ്സ്, തമസ്സ് എന്നിവയുടെ അനുപാതത്തിനനുസരിച്ചാണ് പെരുമാറുന്നത്. നമുക്ക് എന്ത് ചെയ്യാൻ കഴിയും? ആ പെരുമാറ്റം നല്ലതാണോ ചീത്തയാണോ എന്ന് മാത്രമേ നമുക്ക് അറിയാൻ കഴിയൂ. അത് ചീത്തയാണെങ്കിൽ നമ്മൾ പിന്തുടരരുത്, നല്ലതാണെങ്കിൽ നമ്മൾ പിന്തുടരണം. അത്രമാത്രം സാധ്യമാണ്. രേവതി നക്ഷത്രം വളരെ നല്ല നക്ഷത്രമാണ്. ഒരു ആത്മാവ് മോശം നക്ഷത്രത്തിൽ ജനിച്ചുവെന്ന് കരുതുക. എന്തുകൊണ്ടാണ് അവൻ ഒരു മോശം നക്ഷത്രത്തിലാണ് ജനിച്ചതെന്ന് നിങ്ങൾ കരുതുന്നത്? അവന്റെ സ്വന്തം പാപങ്ങൾ കാരണം. ആ നക്ഷത്രത്തിൽ ജനിച്ചതിന് ശേഷം അവൻ മോശമായില്ല. അവൻ മോശമായതിനാൽ, അവൻ മോശം നക്ഷത്രത്തിൽ ജനിക്കുന്നു. എൻ്റെ ജ്യോതിഷ ചാർട്ടിലെ ഏഴാമത്തെ ഭാവത്തിൽ ശനി വന്നതിനാൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തുവെന്ന് ആളുകൾ പറയുന്നു! എന്നാൽ ശനി ആറാം ഭാവത്തിൽ നിന്ന് ഏഴാം ഭാവത്തിലേക്ക് വന്നതുകൊണ്ട് മാത്രം പോലീസ് അറസ്റ്റ് ചെയ്യില്ല. ആരുടെയെങ്കിലും കയ്യിൽ നിന്ന് പണം മോഷ്ടിച്ചതുപോലെയുള്ള കുറ്റകൃത്യം ചെയ്തതിനാലാണ് പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്യുന്നത്. നിങ്ങൾ പോലീസിൽ നിന്ന് വിജയകരമായി രക്ഷപ്പെടുന്നു, ആ ദിവസം, നിങ്ങളുടെ മോശം ഫലം നൽകാൻ ദൈവം ആഗ്രഹിക്കുന്നു, അതിനാൽ ശനി നിങ്ങളെ പിടികൂടി പോലീസിന് കൈമാറും. നിങ്ങൾ ഇതിനകം ഒരു പാപം ചെയ്തതിനാലാണ് ശനി ഒരു ശിക്ഷ നൽകുന്നത്. നിങ്ങൾ പാപം ചെയ്തതിനാൽ നിങ്ങളുടെ ശിക്ഷ നൽകാൻ ശനി വന്നിരിക്കുന്നു. തിരിച്ചല്ല. ദൈവം ആത്മാവിന് ശിക്ഷയുടെ തീയതി വിധിക്കുന്നു. ആ വിധി പ്രകാരം ഏഴാം ഭാവത്തിൽ ലഗ്നത്തെ ദർശിച്ച് ശനി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് വരുന്നു. ആ ദിവസം നിങ്ങളുടെ ശിക്ഷയുടെ ദിവസമാണ്, അത് ഇതിനകം ദൈവം വിധിച്ചിരിക്കുന്നു. ഈ ഒമ്പത് ഗ്രഹങ്ങളും ദൈവത്തിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിമാരാണ്. അവർ ദൈവത്തിൻ്റെ ഭരണപരമായ ശക്തികളുടെ മൂർത്തീഭാവങ്ങളാണ്, അവ ദൈവത്തിൽ നിന്ന് വ്യത്യസ്തമല്ല.
12. ഒരാളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കായി ഒരു ഗ്രഹത്തെ ശപിക്കുന്നത് സ്വാർത്ഥതയുടെ കീഴിലാണോ വരുന്നത്?
സ്വാമി മറുപടി പറഞ്ഞു:- ഞാൻ നിങ്ങളോട് വീണ്ടും പറയുന്നു, അത് സ്വാർത്ഥതയിൽ കീഴിൽ മാത്രമാണ് വരുന്നത്. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? എനിക്ക് എന്ത് ചെയ്യാൻ കഴിയും? അത് ആ വ്യക്തിഗത ആത്മാവിൻ്റെ സ്വഭാവമാണ്. ഓരോ ആത്മാവിനും അതിൻ്റേതായ അന്തർലീനമായ വ്യക്തിഗത സ്വഭാവമുണ്ട്. ഈ ലോകത്ത് ദശലക്ഷക്കണക്കിന് തരത്തിലുള്ള പെരുമാറ്റങ്ങളുണ്ട്, ഓരോ ആത്മാവും മറ്റൊരു ആത്മാവിൽ നിന്ന് വ്യത്യസ്തമാണ്. നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഈ ലോകം ഒന്നിലധികം (നാനാത്വം) ആണ്, ഏകത്വമല്ല (ഏകത്വം). വ്യത്യസ്ത തരം ഇനങ്ങളും വ്യത്യസ്ത സ്വഭാവരീതികളും ഉള്ള ഒരു വൈവിധ്യമാണിത്. ഇത് ബഹുവചനമാണ് (നേഹ നാനാസ്തി കിഞ്ചന). 'നാനാ' എന്നാൽ ഒന്നിലധികം. ദൈവം ഒന്നാണ്, ലോകം ഒന്നിലധികം. സൃഷ്ടിയുടെ സ്വഭാവം തന്നെ ബഹുത്വമാണ്. A മുതൽ Z വരെയുള്ള ആത്മാക്കളിൽ കാണുന്ന എല്ലാത്തരം സ്വഭാവങ്ങളും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ പ്രവൃത്തി നല്ലതോ ചീത്തയോ എന്ന് വിശകലനം ചെയ്യണം. മുനി സ്വന്തം അസുരപുത്രനെ മാറ്റുന്നതിനുപകരം ഒരു നക്ഷത്രത്തെ ശപിക്കാൻ ശ്രമിച്ചതിനാൽ, മുനി സ്വാർത്ഥനാണ്. അതിനാൽ, നമ്മൾ അങ്ങനെ സ്വാർത്ഥരാകരുത്. നാളെ, നിങ്ങളുടെ മകൻ എന്തെങ്കിലും മോശം ചെയ്താൽ, നിങ്ങളുടെ മകനെ ശാസിക്കണം, അവൻ്റെ ജന്മനക്ഷത്രത്തെയോ ലഗ്നത്തെയോ അല്ല.
13. അതിനുപകരം മുനി തൻ്റെ മകനെ ശപിച്ചിട്ടുണ്ടെങ്കിൽ, അത് സ്വാർത്ഥതയിൽ വരില്ല. അല്ലേ സ്വാമി?
[ശ്രീ ദിവാകറിൻ്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- അങ്ങനെയാണെങ്കിൽ, അതിനർത്ഥം അവൻ തൻ്റെ സ്വാർത്ഥതയെ കീഴടക്കി എന്നാണ്. കൃഷ്ണ ഭഗവാന്റെ ജീവിതമെടുത്താൽ, ജാംബവതിയിൽ ജനിച്ച അദ്ദേഹത്തിൻ്റെ പുത്രനാണ് സാംബ. സാംബയ്ക്ക് മോശം ഗുണങ്ങൾ ഉണ്ടായിരുന്നു. അവൻ ചില ഋഷിമാരെ പരിഹസിക്കുകയും ശപിക്കപ്പെടുകയും മൊത്തം യാദവകുടുംബത്തിൻ്റെ വംശഹത്യയ്ക്ക് ഉത്തരവാദിയാവുകയും ചെയ്തു. യാദവ വംശത്തിലെ എല്ലാ ആളുകളും മ്യൂസർ (ദർഭ) ഉപയോഗിച്ച് പരസ്പരം കൊന്നു. അവസാനം, സാംബയും മറ്റ് മൂന്ന് കൂട്ടരും യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടു. ഭഗവാൻ കൃഷ്ണൻ കാട്ടിലേക്ക് നടക്കുമ്പോൾ സാംബനെയും അവൻ്റെ മൂന്ന് സുഹൃത്തുക്കളെയും കാണുന്നു. ഭഗവാൻ കൃഷ്ണൻ പറയുന്നു, "എല്ലാവരും മരിക്കട്ടെ മുനിമാർ ശപിച്ചപ്പോൾ, നിങ്ങൾ എന്തിനാണ് ജീവനോടെ?". അങ്ങനെ പറഞ്ഞുകൊണ്ട് അവൻ രണ്ട് ദർഭകൾ എടുത്ത് അവരെ നാലുപേരെയും ഉടനെ കൊല്ലുന്നു. ഭഗവാൻ കൃഷ്ണന് തൻ്റെ മകനോട് ഒരു പക്ഷപാതവുമില്ല. അവന് ഒരു സ്വാർത്ഥതയും ഇല്ല, നീതിക്കും അനീതിക്കും അനുസരിച്ച് എല്ലാവരെയും ഒരുപോലെ കാണുന്നു. ഭഗവാൻ കൃഷ്ണൻ എത്ര വലിയ മഹാനാണെന്ന് സങ്കൽപ്പിക്കുക? ‘തങ്ക പതകം’ എന്ന പ്രശസ്ത തമിഴ് സിനിമയിൽ, തൻ്റെ സ്വാർത്ഥതയെ മറികടന്ന്, നീതിക്കുവേണ്ടി സ്വന്തം മകനെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊല്ലുന്നു. അവൻ സ്വാർത്ഥനല്ലെന്ന് നിങ്ങൾ അഭിനന്ദിക്കണം. അതുകൊണ്ട് ഈ കഥകളിൽ നിന്നെല്ലാം നല്ലതും ചീത്തയും പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഋഷി എന്തിന് അങ്ങനെ ചെയ്തു എന്നതിന് ഞാൻ ഉത്തരവാദിയല്ല. ഞാൻ ഒരിക്കലും അവനെ കാണുകയോ അവനോട് എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. അവൻ ഒരിക്കലും എൻ്റെ സത്സംഗങ്ങളിൽ പങ്കെടുത്തട്ടില്ല!
14. സ്വാർത്ഥതയുള്ള ആളുകൾക്കും സദ്ഗുരുവിൻ്റെ സേവനത്തിൽ പ്രവേശിക്കാൻ കഴിയുമോ?
[ശ്രീ കിഷോർ റാം ചോദിച്ചു:- കഴിഞ്ഞ വർഷം അങ്ങ് പറഞ്ഞല്ലോ അഹങ്കാരവും അസൂയയും പോലും ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന്. പ്രയാസകരമായ സമയങ്ങൾ വരുമ്പോൾ, വ്യക്തമായും ഈഗോ കുറയും. പക്ഷേ, കൂടുതൽ അപകടകരമോ കൂടുതൽ ബുദ്ധിമുട്ടുള്ളതോ ആയ ഭാഗം അന്തർലീനമായ സ്വാർത്ഥതയെ കുറയ്ക്കുക എന്നതാണ്. ഇപ്പോൾ, എന്റെ ചോദ്യം, നിസ്വാർത്ഥത കൈവരിച്ചതിനു ശേഷം മാത്രമാണോ സദ്ഗുരുവിന്റെ സേവനത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ? 100% സ്വാർത്ഥനായ എന്നെപ്പോലെ ഒരാൾക്ക് നേരിട്ട് സദ്ഗുരുവിൻ്റെ സേവനത്തിൽ പ്രവേശിക്കാൻ കഴിയുമോ?]
സ്വാമി മറുപടി പറഞ്ഞു:- സേവനം എന്നാൽ ത്യാഗമാണ്. സ്വാർത്ഥത എന്നാൽ അവൻ്റെ സ്വാർത്ഥതാൽപര്യമാണ്. ത്യാഗവും സ്വാർത്ഥതയും രാവും പകലും പോലെ പരസ്പരം തികച്ചും വിപരീതമാണ്. അവ പരസ്പരവിരുദ്ധമാണ്, പരസ്പരം പ്രശംസിക്കുന്നതല്ല. നിങ്ങൾ സദ്ഗുരുവിൻ്റെ സേവനത്തിൽ പ്രവേശിച്ചു, അതിനർത്ഥം നിങ്ങൾക്ക് സ്വാർത്ഥതയുടെ ഒരു ഭാഗമെങ്കിലും നഷ്ടപ്പെട്ടുവെന്നാണ്. തിരിച്ചും, നിങ്ങൾക്ക് കുറച്ച് സ്വാർത്ഥത നഷ്ടപ്പെട്ടാൽ, നിങ്ങൾ തീർച്ചയായും സദ്ഗുരുവിൻ്റെ സേവനത്തിൽ പ്രവേശിക്കും. പണവുമായുള്ള ബന്ധനം, കുട്ടിയുമായുള്ള ബന്ധനം, ജീവിത പങ്കാളിയുമായുള്ള ബന്ധനം എന്നിങ്ങനെ മൂന്ന് ബന്ധനങ്ങൾ (ഈശാനത്രയം) മാത്രം ഉൾക്കൊള്ളുന്ന നിങ്ങളുടെ ചെറിയ ലോകമാണ് സ്വാർത്ഥത. ലോകത്തിലെ എല്ലാ വീടുകളിലും ഈ മൂന്ന് ബന്ധനങ്ങൾ മാത്രമേ ഉള്ളൂ. അച്ഛനുമായോ അമ്മയുമായോ മാതൃപിതാവുമായോ പിതൃസഹോദരനുമായോ ഉള്ള ഒരു ബന്ധത്തിനും ഈ മൂവരുടെയും ശക്തിയെ പരാജയപ്പെടുത്താൻ കഴിയില്ല. എല്ലാ വീടുകളും ഇപ്പോൾ ഒരു ചെറിയ കുടുംബമാണ്, അവിടെ പുരുഷൻ പണം സമ്പാദിക്കാൻ ഒരു ജോലി ചെയ്യുന്നു (ധനേശനാ) അവൻ ജീവിത പങ്കാളിയിലും (ദാരേശാനാ) കുട്ടികളിലും (പുത്രേശനാ) ഒതുങ്ങുന്നു. ഭാര്യാഭർത്താക്കന്മാർ അവരുടെ കുട്ടികൾക്കായി മാത്രം പണം സേവ് ചെയ്യുന്നു, മറ്റെല്ലാവരെയും പുറത്താക്കുന്നു!
ഇന്ന് എല്ലാ വീടുകളിലും ഈ മൂന്ന് ബന്ധനങ്ങൾ മാത്രമാണുള്ളത്. പണം, കുട്ടി, ജീവിത പങ്കാളി എന്നിവയുമായുള്ള ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളിൽ, പണവും കുട്ടിയുമായുള്ള ബന്ധനം എല്ലായ്പ്പോഴും ചേരുന്നു, കാരണം നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം ചേരുന്നു, പങ്കാളിയും കുട്ടികൾക്ക് മാത്രം പണം നൽകാൻ ആഗ്രഹിക്കുന്നു. പങ്കാളിയിൽ നിന്നുള്ള ശക്തമായ പ്രോത്സാഹനം കാരണം, ഒരു ഘട്ടത്തിന് ശേഷം, കുട്ടികൾക്കുവേണ്ടി മാത്രം നിങ്ങൾ വളരെയധികം സമ്പാദിക്കും. അതിനാൽ, ഒരു ഭർത്താവ് തന്റെ പങ്കാളിക്ക് പ്രത്യേകം പണം നൽകുന്നില്ല, കാരണം അവൾ തന്നെ കുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. അവൾ പറയുന്നു, "എന്തുവേണമെങ്കിലും ചെയ്തോളൂ എന്നാൽ നിങ്ങൾ നമ്മളുടെ കുട്ടിക്ക് മാത്രം നൽകണം". അവസാനമായി, കുട്ടികളും പണവുമായി ഒരു ജോയിൻ്റ്-ബോണ്ട് മാത്രമേ അവശേഷിക്കുന്നുള്ളൂ. ലൗകികമായ അറിവ് കൊണ്ട് പണവും കുട്ടികളുമായുള്ള ലൗകിക ബന്ധനം ഉന്മൂലനം ചെയ്യാൻ കഴിയില്ല. നിങ്ങൾ ആത്മീയ മേഖലയിൽ (നിവൃത്തി) പ്രവേശിക്കുന്നില്ലെങ്കിൽ, ഈ ശക്തമായ ലൗകിക ബന്ധനങ്ങളെ കീഴടക്കുക അസാധ്യമാണ്. എല്ലാ മതങ്ങളിലും അതിന് ഏറ്റവും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
ഹിന്ദുമതത്തിൽ സിറിയാലയുടെ ജീവിതകഥയും ക്രിസ്തുമതത്തിൽ അബ്രഹാമിൻ്റെ ജീവിതകഥയും നിലവിലുണ്ട്. ഈ രണ്ട് ഭക്തരും പണവും പുത്രനുമായുള്ള അവരുടെ ഏറ്റവും ശക്തമായ ലൌകിക ബന്ധനത്തെ ദൈവത്തിനുവേണ്ടി വിജയകരമായി കീഴടക്കാൻ കഴിഞ്ഞു. അവർ യഥാക്രമം സ്വന്തം മകനെ കൊന്നു ദൈവത്തോടുള്ള തങ്ങളുടെ യഥാർത്ഥ ഭക്തി തെളിയിച്ചു. പണത്തിൻ്റെയും കുട്ടിയുടെയും ഈ സംയുക്ത-പരീക്ഷ പൂർണ്ണമായി കീഴടക്കാൻ വളരെ പ്രയാസകരമാണെങ്കിലും, കുറഞ്ഞത് ആകർഷണം കുറയ്ക്കണം. ആകർഷണം കുറയുമ്പോൾ, നിങ്ങൾ ചിന്തിക്കും, “എൻ്റെ കുട്ടിക്കുവേണ്ടി രാപ്പകൽ അധ്വാനിച്ച് നീതിയിലൂടെ മാത്രമേ ഞാൻ പണം സമ്പാദിക്കൂ. ഞാൻ സമ്പാദിക്കും, പക്ഷേ നീതിയിലൂടെ മാത്രം”. സമൂഹത്തിലെ അഴിമതി നിയന്ത്രിക്കാനും എല്ലാ സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാനും അത് മതിയാകും. നിവൃത്തിയുടെ പാതയിൽ, കേവലം ആകർഷണം കുറയ്ക്കുക മാത്രമല്ല, ദൈവവുമായുള്ള ശക്തമായ ആസക്തി മൂലം ബന്ധനത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ്. എല്ലാ ലൗകിക ബന്ധനങ്ങളും സ്വാർത്ഥതയിൽ മാത്രം അധിഷ്ഠിതമാണ്. എല്ലാവരും മറ്റൊരാളെ സ്നേഹിക്കുന്നത് സ്വന്തം സന്തോഷത്തിനാണ്, അല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിനല്ല. എല്ലാ ലൗകിക ബന്ധനങ്ങളും സ്വാർത്ഥമാണ്. ഒരു മകൻ പോലും സമ്പത്തിനുവേണ്ടി അച്ഛനെ കൊല്ലുന്നു. ഔറംഗസേബിനെപ്പോലുള്ളവരും അതുതന്നെ ചെയ്തു.
നിങ്ങൾ യഥാർത്ഥത്തിൽ ആത്മീയ മേഖലയാണ് ലക്ഷ്യമിടുന്നത്, എന്നാൽ നിങ്ങൾ ലൗകിക ബന്ധനത്തിൻ്റെ ശക്തി കുറയ്ക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ, നമുക്ക് ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ലൌകിക ജീവിതത്തിലെ കുട്ടികളോടുള്ള ആകർഷണം (പ്രവൃത്തി) കുറയ്ക്കണം. നിങ്ങൾ ചിന്തിക്കണം, “എൻ്റെ എല്ലാ സ്വത്തുക്കളും ഞാൻ എൻ്റെ മകന് മാത്രമേ നൽകൂ, പക്ഷേ ഞാൻ അത് നീതിയിലൂടെ മാത്രം സമ്പാദിക്കട്ടെ. അഴിമതിയിലൂടെ ഞാൻ സമ്പാദിക്കാതിരിക്കട്ടെ”. ഈ മനോഭാവം കൈവരിച്ചാൽ എല്ലാം നേടിയിരിക്കുന്നു. ദൈവം ഈ ലോകത്തിലേക്ക് വരുന്നത് അതിനായി മാത്രമാണ്. അവൻ ഈ ലോകത്തെ സ്വന്തം ഇൻഡസ്ടറി ആയി സൃഷ്ടിച്ചു. അത് സുഗമമായ ലൈനിൽ പ്രവർത്തിക്കുകയാണെങ്കിൽ, അവൻ സന്തോഷവാനായിരിക്കും. നിങ്ങളുടെ കുട്ടിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ എല്ലാത്തരം പാപങ്ങളും ചെയ്താൽ, സമൂഹം അസ്വസ്ഥമാകും. ലോകത്ത് സമാധാനം സ്ഥാപിക്കാൻ, ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം, പ്രത്യേകിച്ച് കുട്ടികളോടുള്ള ആകർഷണം കുറയ്ക്കണം. അത് ഉന്മൂലനം ചെയ്യാൻ ഞാൻ പറയുന്നില്ല, പക്ഷേ ആദ്യം നിങ്ങൾ അത് കുറയ്ക്കുക. അത് മതി, അത് ആത്മീയ ജീവിതമായ നിവൃത്തി പോലെ നല്ലതാണ്.
തുടരും...
★ ★ ★ ★ ★