13 Nov 2024
[Translated by devotees of Swami]
ഭാഗം-2 തുടർന്നു...
ഭാഗം-1 ഭാഗം-2 ഭാഗം-3 ഭാഗം-4 ഭാഗം-5
15. സ്വാമി! അടിസ്ഥാന നിവൃത്തിയിൽ പ്രവേശിക്കാതെ, സ്വന്തം കുട്ടികളോടുള്ള ആകർഷണം കുറയ്ക്കാൻ കഴിയുമോ?
[ശ്രീ ദിവാകര റാവുവിൻ്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- പ്രവൃത്തിയിലും ദൈവം ഉണ്ട്. നിങ്ങൾ ആത്മീയ ജീവിതത്തിലേക്ക് പോയിട്ടില്ലെങ്കിലും ലൗകിക ജീവിതത്തിൽ തുടരുകയാണെല്ലെങ്കിലും, നിങ്ങള്ക്ക് ദൈവത്തെ ആവശ്യമുണ്ട്. ഓരോ ഘട്ടത്തിലും നിങ്ങൾക്ക് ദൈവത്തെ ആവശ്യമുണ്ട്. പ്രവൃത്തിയുടെയും നിവൃത്തിയുടെയും രണ്ട് വകുപ്പുകളും ദൈവമായ ഒരേ മന്ത്രിക്കു കീഴിലാണ്. പ്രവൃത്തിയിലായിരിക്കുമ്പോൾ, നിങ്ങളുടെ ലൗകിക പ്രശ്‌നങ്ങൾക്കായി നിങ്ങൾ എന്തായാലും ദൈവത്തെ ആരാധിക്കുന്നു. നിവൃത്തിയിൽ പ്രവേശിച്ചാൽ മോക്ഷത്തിനായി ദൈവത്തെ ആരാധിക്കും. അതേ ഭക്തനും അതേ ദൈവവും. പ്രവൃത്തിക്കും നിവൃത്തിക്കും ഒരേ ദൈവത്തെയാണ് ആരാധിക്കേണ്ടത്. ഞാൻ കോയമ്പത്തൂരിലെ PSG കോളേജ് ഓഫ് ടെക്‌നോളജിയിൽ ജോലി ചെയ്യുമ്പോൾ, പ്രൊഫസർ സുബ്ബയ്യനായിരുന്നു ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി. അദ്ദേഹം ഡിപ്പാർട്ട്‌മെൻ്റിൽ പോയി, തൻ്റെ കസേരയിൽ ഇരുന്നു, പ്രിൻസിപ്പലിന് ഒരു കത്ത് അയച്ചു, “ഈ തലപ്പത്ത് (ഹെഡ്‍ഷിപ്) ഞാൻ വളരെ ഭാരപ്പെട്ടിരിക്കുന്നു. ദയവായി എന്നെ ഈ ഹെഡ്‍ഷിപ്പിൽ നിന്ന് മോചിപ്പിക്കൂ”. ആശ്ചര്യകരമെന്നു പറയട്ടെ, അദ്ദേഹം കോളേജിൻ്റെ പ്രിൻസിപ്പൽ കൂടിയാണ്. അങ്ങനെ, അവൻ പ്രിൻസിപ്പൽ മുറിയിലേക്ക് നടന്നു, ആ കസേരയിൽ ഇരുന്നു, സ്വന്തം കത്ത് നിരസിച്ചു, “ഇല്ല! സാധ്യമല്ല!” ഒരേ വ്യക്തി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും ആയിരിക്കുമ്പോൾ, അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി ഒരു പുതിയ കോളേജിന് അനുമതി നൽകുകയും, ധനമന്ത്രി എന്ന നിലയിൽ "ഞങ്ങൾക്ക് ഒരു ഫണ്ടും നൽകാൻ കഴിയില്ല" എന്ന് പറഞ്ഞു താൻ തന്നെ എഴുതിയ അതേ അനുമതി നിരസിക്കുകയും ചെയ്യുന്നു!
16. മോക്ഷം അല്ലെങ്കിൽ വിമോചനത്തിന്റെ (മുക്തി) യഥാർത്ഥ അർത്ഥം എന്താണ്?
[ശ്രീ ദിവാകര റാവു ചോദിച്ചു:- അപ്പോൾ ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനമാണ് മോക്ഷം, അല്ലേ? എന്നാൽ നമ്മുടെ മുൻകാലങ്ങളിൽ ഞാൻ കേട്ടു, രക്ഷ എന്നത് മുകളിലെ ലോകത്തിലുള്ള ദൈവത്തിൽ എത്തിച്ചേരുക മാത്രമാണ്. ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനത്തിൻ്റെ അനന്തരഫലമാണോ അത്? അതാണോ അങ്ങ് ഉദ്ദേശിക്കുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- ഞാൻ ഇതിനെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. കേവലം ലൗകിക ബന്ധനങ്ങൾ ഉപേക്ഷിക്കുന്നത് രക്ഷയല്ല എന്നതാണ് ഒന്നാമത്തെ കാര്യം. ദൈവത്തോടുള്ള ബന്ധനത്താൽ ലൗകിക ബന്ധനങ്ങൾ ഉപേക്ഷിക്കുന്നതിനെ മോക്ഷം എന്നു പറയുന്നു. ലൗകിക ബന്ധനങ്ങൾ മാത്രം ഉപേക്ഷിക്കുന്നത് വിഡ്ഢിത്തമാണ്, അത് അസാധ്യവുമാണ്. രണ്ടാമത്തെ കാര്യം, കേവലമായ വേർപിരിയൽ (ഡിറ്റാച്മെന്റ്) അസാധ്യം മാത്രമല്ല, ഉപയോഗശൂന്യവുമാണ്. നിങ്ങൾ ദൈവമായ ദിവ്യ അമൃത് രുചിച്ചിട്ടില്ല, ഇപ്പോൾ നിങ്ങൾ ലൌകിക ബന്ധനങ്ങളായ കാപ്പി ഉപേക്ഷിച്ചു. 10 ദിവസത്തേക്ക്, നിങ്ങൾക്ക് ഇത് ഉപേക്ഷിക്കാം, പക്ഷേ, 11-ാം ദിവസം നിങ്ങൾ ഒരു ബക്കറ്റ് കാപ്പി കുടിക്കും. മനസ്സ് എപ്പോഴും എന്തെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്ഥിരമായി ഉപേക്ഷിക്കാൻ കഴിയില്ല. നിങ്ങൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. ദിവ്യമായ അമൃത് കിട്ടുന്നില്ലെങ്കിലും കാപ്പിയെങ്കിലും കിട്ടുന്നുണ്ട്. ഞാൻ എന്തിന് കാപ്പി ഉപേക്ഷിക്കണം? അത് വിഡ്ഢിത്തമല്ലേ? അത് ഉപയോഗശൂന്യവുമാണ്. ദിവ്യമായ അമൃത് രുചിച്ചതിനാൽ ഞാൻ കാപ്പി ഉപേക്ഷിക്കുകയാണെങ്കിൽ, അതിന് എന്തെങ്കിലും അർത്ഥമുണ്ട്. എന്നാൽ ഇവിടെ ഞാൻ ദിവ്യ അമൃതിൻ്റെ രുചി അനുഭവിച്ചിട്ടില്ല, അതിനാൽ കാപ്പി ഉപേക്ഷിച്ചിട്ട് കാര്യമില്ല. കാപ്പി ഉപേക്ഷിക്കുന്നത് ദിവ്യമായ അമൃത് ലഭിക്കുന്നതിന് ഒരു മുൻവ്യവസ്ഥയല്ല എന്നതാണ് മൂന്നാമത്തെ കാര്യം. “നിങ്ങൾ കാപ്പി ഉപേക്ഷിച്ചില്ലെങ്കിൽ ദിവ്യമായ അമൃത് നിങ്ങളുടെ അടുക്കൽ വരില്ല” എന്ന് ഒരു നിയമവുമില്ല. നിങ്ങളുടെ എല്ലാ ലൗകിക ബന്ധനങ്ങളും ഉപേക്ഷിക്കുന്നതുവരെ അവൻ നിങ്ങളുടെ അടുക്കൽ വരില്ലെന്ന് ദൈവം ഒരിക്കലും പറയുന്നില്ല. നിങ്ങൾക്ക് ലൗകിക ബന്ധനങ്ങളുണ്ടെങ്കിൽ കുഴപ്പമില്ല. നിങ്ങൾ ആദ്യം ദൈവത്തെ സമീപിക്കുക, അത് മതി. ദൈവത്തോട് വളരെ അടുത്ത് ആയിത്തീരുന്നതിലൂടെ നിങ്ങൾ ദൈവിക രുചി നേടുമ്പോൾ നിങ്ങളുടെ എല്ലാ ലൗകിക ബന്ധനങ്ങളും ഒരു ദിവസം ഉപേക്ഷിക്കപ്പെടും.
17. ദൈവം വഴക്കമുള്ളവനും (ഫ്ലെക്സിബിൾ) എല്ലാവർക്കും ലഭ്യവുമാണെന്ന് നമുക്ക് പറയാൻ കഴിയുമോ?
സ്വാമി മറുപടി പറഞ്ഞു:- അതെ! പ്രവൃത്തിയിലും ദൈവം നിങ്ങൾക്ക് ലഭ്യമാണ്. നിവൃത്തിക്ക് വേണ്ടി മാത്രം തന്നെ സമീപിക്കണമെന്ന് ദൈവം ഒരിക്കലും പറയുന്നില്ല. ലൗകിക ജീവിതത്തിൽ പോലും നിങ്ങൾ ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അല്ലേ? "ലൗകിക ജീവിതത്തിനായി എന്നോട് പ്രാർത്ഥിക്കരുത്" എന്ന് ദൈവം എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അവൻ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു, കാരണം സ്വാതന്ത്ര്യത്തിന് കീഴിൽ മാത്രമേ സത്യം കൈവരിക്കാൻ കഴിയൂ. നിർബന്ധിത അന്തരീക്ഷത്തിൽ, നിങ്ങൾക്ക് സത്യം നേടാൻ കഴിയില്ല. ഒരു നിര്ബന്ധത്തിനും കീഴിലല്ല, പൂർണ്ണ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ദൈവത്തെ നേടിയെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവവും ഭക്തനും തമ്മിലുള്ള സ്നേഹം ഒരിക്കലും ബലപ്രയോഗത്തിലൂടെ വിജയിക്കില്ല, അത് സ്വാഭാവിക സ്വാതന്ത്ര്യത്തിൽ മാത്രമേ വിജയിക്കുകയുള്ളൂ. അതിനാൽ, സത്യത്തിനും സ്നേഹത്തിനും സ്വാതന്ത്ര്യം വളരെ പ്രധാനമാണ്.
18. ആത്മീയ ജ്ഞാനം വായിക്കാൻ ഒരാളുടെ കുട്ടികളെ തുടർച്ചയായി നിർബന്ധിക്കുന്നത് ശരിയാണോ?
[ശ്രീ സതിറെഡ്ഡി ചോദിച്ചു:- സ്വാമിജി, അമൃതം (ദിവ്യ അമൃത്) ആയ ആദ്ധ്യാത്മിക ജ്ഞാനം ആസ്വദിച്ച ഒരു രക്ഷിതാവ്, ഇതിനകം തന്നെ ആത്മീയ പാതയിലാണെന്ന് കരുതുക. ദൈവത്തിൻ്റെ കൃപ തൻ്റെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവനറിയാം. അതിനാൽ, തന്റെ മുൻകാല സംസ്കാരങ്ങൾ കാരണം കുട്ടിക്ക് ജ്ഞാനം വായിക്കാൻ താൽപ്പര്യമില്ലെങ്കിലും, പിതാവ് തുടർച്ചയായി മകനെ വായിക്കാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും, തന്റെ കുട്ടികൾ ആത്മീയ പാതയിൽ ആയിരിക്കണമെന്നും ആത്മീയ ജ്ഞാനം വായിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഒരുതരം സ്വാർത്ഥതയാണോ?]
സ്വാമി മറുപടി പറഞ്ഞു:- അല്ല! നിങ്ങളുടെ ചോദ്യത്തിലെ പ്രധാന കാര്യം, മകനുമായുള്ള ബന്ധനത്തിൽ നിന്ന് പിതാവ് ഇതുവരെ മോചിതനായിട്ടില്ല എന്നതാണ്. പണവും ജീവിതപങ്കാളിയും കുട്ടിയുമാണ് ഏറ്റവും ശക്തമായ മൂന്ന് ലോകബന്ധനങ്ങൾ എന്ന് ഞാൻ പറഞ്ഞു. കുട്ടിയുടെ ബന്ധനത്തിൽ നിന്ന് പിതാവിന് മോക്ഷം ലഭിച്ചിട്ടില്ല. മോക്ഷം നേടാൻ അവന് എങ്ങനെ തൻറെ മകനെ നിർബന്ധിക്കാൻ കഴിയും?
മകൻ മറുപടി പറയും, “എൻ്റെ ബന്ധനത്തിൽ നിന്ന് നിങ്ങൾക്ക് തന്നെ മോക്ഷം ലഭിച്ചിട്ടില്ല, മോക്ഷം നേടാൻ നിങ്ങൾ എന്നെ ഉപദേശിക്കുന്നു. ഇത് എന്തൊരു തമാശ?". അതിനാൽ, ദൈവത്തെ രുചിക്കുമ്പോൾ, മനസ്സ് ദൈവത്തിലേയ്ക്ക് പോകുകയും എല്ലാ ലൗകിക ബന്ധനങ്ങളും താനേ അറ്റുപോകുകയും ചെയ്യുന്നു. അച്ഛൻ ശരിക്കും ദൈവത്തെ രുചിച്ചുവെങ്കിൽ, അവൻ തൻ്റെ മകനെ ശ്രദ്ധിക്കില്ല, നിർബന്ധിക്കുന്ന പ്രശ്നമില്ല! അവൻ തൻ്റെ മകനെ അവൻ്റെ ഇഷ്ടത്തിന്‌വിടും വിടും, കാരണം മകൻ ദൈവത്തെ സാക്ഷാത്കരിക്കേണ്ടത് പൂർണ്ണ സ്വാതന്ത്ര്യത്തിലാണ്, അല്ലാതെ അവൻ്റെ പിതാവിൻ്റെ നിർബന്ധം കൊണ്ടല്ല.
19. നരകത്തിൻ്റെ അസ്തിത്വം ഒരു ആശയം മാത്രമാണോ എന്നാൽ സത്യമല്ലേ?
[ശ്രീ ദിവാകര റാവു ചോദിച്ചു:- സ്വാമീ, അങ്ങയുടെ ജ്ഞാനമനുസരിച്ച്, പാപം ചെയ്യുമ്പോൾ നരകത്തിൽ പോകുമെന്നും ആ പാപം ഇല്ലാതാക്കാൻ ആ ശിക്ഷ അനുഭവിക്കുമെന്നും എനിക്കറിയാമായിരുന്നു. നരകം അവിടെ ഇല്ലെന്നും നരകത്തിൻ്റെ സാന്നിധ്യം യഥാർത്ഥത്തിൽ ജനങ്ങളെ ഭയപ്പെടുത്താൻ മാത്രമാണെന്നും ചില സംഘടനകൾ പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. ദൈവം വളരെ സ്‌നേഹസമ്പന്നനും ദയയുള്ളവനുമാണെന്നാണ് അവർ പറയുന്നത്, ദൈവം ഒരിക്കലും പീഡിപ്പിക്കുന്നില്ലെന്നും എന്നൊക്കെയാണ്. അതിനാൽ, ഇതാണ് അവരുടെ പോയിൻ്റ്. ഈ സംശയം ദൂരീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സ്വാമി.]
സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യത്തിന് ഞാൻ ഇതിനകം ഉത്തരം നൽകിയിട്ടുണ്ട്, എൻ്റെ മറുപടി വെബ്‌സൈറ്റിൽ (www.universal-spirituality.org) ഉണ്ട്. നരകമില്ലെന്ന് ചില സംഘടനകളും നരകമുണ്ടെന്ന് മറ്റു ചിലരും പറയുന്നു. അതിനാൽ, നരകത്തിൻ്റെ അസ്തിത്വത്തിന് 50:50 സാധ്യതയുണ്ട്, കാരണം ഞാൻ നിങ്ങളെ ഈ അനന്തമായ സ്പേസിൽ കൊണ്ടുപോയി നരകത്തിൻ്റെ സാന്നിധ്യം കാണിച്ചുതന്നിട്ടില്ല, മാത്രമല്ല, നിങ്ങൾ എന്നെ ഈ അനന്തമായ സ്പേസിൽ എല്ലായിടത്തും കൊണ്ടുപോയി നരകത്തിൻ്റെ അഭാവം കാണിച്ചുതന്നിട്ടില്ല. നിങ്ങൾ എന്നെ സ്പേസ് അവസാനിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി, മുഴുവൻ സ്പേസിൽ ഒരിടത്തും നരകം ഇല്ലെന്ന് തെളിയിച്ചട്ടില്ല. അതിനാൽ, നരകം ഉണ്ടായിരിക്കാം അല്ലെങ്കിൽ ഇല്ലായിരിക്കാം. നരകത്തിൻ്റെ അസ്തിത്വത്തെക്കുറിച്ചുള്ള 50:50 സംഭാവ്യതയുടെ (പ്രോബബിലിറ്റി) ന്യായമായ യുക്തിയിലേക്കാണ് ഞാൻ വരുന്നത്, നിങ്ങൾ എല്ലായ്പ്പോഴും അപകടസാധ്യത കുറവുള്ള വശം തിരഞ്ഞെടുക്കണം. ഒരു അന്ധൻ ഉണ്ടെന്ന് കരുതുക, അയാൾ നേരെ പോയാൽ തീ ഉണ്ടെന്ന് ആരോ അവനോട് പറയുന്നു. തീ ഇല്ലെന്നും നേരെ പോകാമെന്നും വേറൊരാൾ പറയുന്നു. തീ ഉണ്ടായിരിക്കാം അല്ലെങ്കിൽ ഇല്ലായിരിക്കാം.
ഇവിടെ 50:50 സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, കുറഞ്ഞ അപകടസാധ്യതയുടെ വശം ഏതാണ്? തീ ഉണ്ടെന്ന് വിശ്വസിച്ച് തിരികെ പോകുന്നതാണ് ഏറ്റവും കുറഞ്ഞ അപകടസാധ്യത. തീ നിലവിലില്ലെങ്കിലും അവൻ തിരികെ പോയാൽ എന്താണ് നഷ്ടം? തീ ഉണ്ടായിരുന്നെങ്കിൽ, അവൻ്റെ കാലുകൾ കത്തുമായിരുന്നു. അതിനാൽ, തീയുടെ അസ്തിത്വം അനുമാനിച്ച് തിരികെ പോകുക എന്നതാണ് ഏറ്റവും കുറഞ്ഞ അപകടസാധ്യത. ഈ 50:50 സംഭാവ്യത നരകത്തിൻ്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായി ബാധകമാണ്, ഏറ്റവും കുറഞ്ഞ അപകടസാധ്യത പാപം ചെയ്യാതിരിക്കുക എന്നതാണ്. നിങ്ങൾ ഒരു പാപവും ചെയ്തിട്ടില്ലെന്നും മരിച്ചെന്നും കരുതുക. നരകം ശരിക്കും അവിടെ ഇല്ലെങ്കിൽ, നിങ്ങൾക്ക് എന്താണ് നഷ്ടം? തീരെ നഷ്ടമില്ല. അഴിമതിയോ പാപമോ ഇല്ലാതെ വളരെ സമാധാനത്തോടെയാണ് നിങ്ങൾ ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് കരുതുക, അപ്പോൾ സർക്കാർ നിങ്ങളുടെ സ്ഥലം റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന ഭയമോ ടെൻഷനോ നിങ്ങൾക്ക് ഉണ്ടാകില്ല. പാപം ചെയ്യാതെ ജീവിതം ചിലവഴിക്കുന്നതിലൂടെ നിങ്ങൾ ഇവിടെ സമാധാനത്തോടെ ജീവിക്കും, മരണശേഷം നരകം ഉണ്ടായാലും നിങ്ങൾക്ക് ഒരു നഷ്ടവുമില്ല.
നിങ്ങൾ പാപപ്രവൃത്തികൾ ചെയ്തുകൊണ്ടാണ് ജീവിതം ചെലവഴിക്കുന്നതെന്ന് കരുതുക, നിങ്ങൾ ഇവിടെ ജീവിക്കുമ്പോൾ നിങ്ങൾ പിരിമുറുക്കത്തോടെ (ടെൻഷൻ) ജീവിക്കും, മരണശേഷം നരകം ഉണ്ടെങ്കിൽ, നിങ്ങളുടെ കഷ്ടപ്പാടുകൾ തീവ്രവും ശാശ്വതവുമായിരിക്കും. മരണശേഷം നരകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കാതെ എല്ലാ പാപങ്ങളും ചെയ്യുന്ന ഒരു നിരീശ്വരവാദി, അവൻ എന്നെന്നേക്കുമായി മരിക്കും. ഏകദേശം ഒരു മാസത്തോളം ശങ്കരനുമായി തർക്കിച്ച സുരേഷ്വരാചാര്യ (അല്ലെങ്കിൽ മണ്ഡന മിശ്ര) ആണ് ഇത് യഥാർത്ഥത്തിൽ പറഞ്ഞത്. പിന്നീട് അദ്ദേഹം സംന്യാസം സ്വീകരിച്ച് ആദിശങ്കരൻ്റെ ശിഷ്യനായി. അദ്ദേഹം പറഞ്ഞു "നരകം ഇല്ലെങ്കിൽ എനിക്ക് ഒരു ദോഷവുമില്ല, എന്നാൽ നരകം ഉണ്ടെങ്കിൽ നിരീശ്വരവാദി അവസാനിക്കും" (നാസ്തി ചേത് നാസ്തി മേ ഹാനിഃ, അസ്തി ചേത് നാസ്തികോ ഹതഃ).
നിങ്ങൾ ഈ 50:50 പ്രോബബിലിറ്റി ആശയം ഏതെങ്കിലും നിരീശ്വരവാദിയെ പഠിപ്പിച്ചാൽ, ആ സുഹൃത്ത് തീർച്ചയായും മാറും. നിങ്ങൾ ഒരു പാപവും ചെയ്തിട്ടില്ലെങ്കിൽ, മരണശേഷം ഇവിടെയോ അവിടെയോ ആരെയും ഭയപ്പെടേണ്ടതില്ല. അല്ലേ? നിങ്ങൾക്ക് അവിടെയും ഇവിടെയും വളരെ സമാധാനപരമായ ജീവിതം നയിക്കാം, നരകം ഉണ്ടായാലും നിങ്ങൾക്ക് ഒരു നഷ്ടവുമില്ല.
20. ‘കപുയ യോനി’ എന്നത് കുടുംബത്തിലെ സ്ത്രീകളെ മാത്രമാണോ സൂചിപ്പിക്കുന്നത്?
[ശ്രീ സത്തി റെഡ്ഡി ചോദിച്ചു:- ‘കപൂയ യോനി’ എന്നാൽ സ്ത്രീ മാത്രമാണോ? അതോ പുരുഷനുമാണോ?]
സ്വാമി മറുപടി പറഞ്ഞു:- 'യോനി' എന്ന വാക്കിൻ്റെ അർത്ഥം ഒരു ആത്മാവ് ജനിക്കുന്ന ജന്മസ്ഥലം എന്നാണ്. കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വരുന്നതിനാൽ, ആ അർത്ഥത്തിലും 'യോനി' എന്ന പദം ഉപയോഗിക്കുന്നു. വേദത്തിൽ, ഒരു ദുഷ്ടാത്മാവ് ഒരു മോശം കുടുംബത്തിൽ ജനിക്കുമെന്ന് പരാമർശിക്കപ്പെടുന്നു (കപൂയ ചരണാഃ കപൂയ യോനിം...). ഇതിനർത്ഥം ഒരു മോശം ആത്മാവ് ഒരു മോശം കുടുംബത്തിൽ ജനിക്കും എന്നാണ്, അത് നാല്-തട്ട് ജാതി വ്യവസ്ഥയുടെ ഏത് ജാതിയിലും പെട്ടേക്കാം. കാരണം, നാല് തട്ടുകളുള്ള ജാതി വ്യവസ്ഥയിൽ നല്ലതും ചീത്തയും എന്ന ചോദ്യമില്ല. അതിനാൽ, ആത്മാവിൻ്റെ സ്വഭാവമനുസരിച്ച് ഒരു ആത്മാവിൻ്റെ ജനനത്തിന് നിരവധി സാധ്യതകളുണ്ട്. ചിലപ്പോൾ, ഒരു നല്ല ആത്മാവ് ഒരു മോശം കുടുംബത്തിലേക്ക് പോകുന്നത് ദൈവം കാണും, അങ്ങനെ അവൻ മുഴുവൻ മോശം കുടുംബത്തെയും നല്ലതാക്കി മാറ്റും. ചിലപ്പോൾ, ദൈവം ഒരു ചീത്ത കുടുംബത്തിലേക്ക് ഒരു ചീത്ത ആത്മാവിനെ അയയ്‌ക്കുന്നു, അങ്ങനെ അവർ ഒരുമിച്ച് കൂടുതൽ മോശമായ കാര്യങ്ങൾ ചെയ്യുകയും മൃഗങ്ങളുടെയും പക്ഷികളുടെയും ജന്മങ്ങളിലേക്ക് സ്ഥിരമായി പോകുകയും ചെയ്യും. മനുഷ്യ ജന്മങ്ങളിലേക്ക് അവരെ അനുവദിക്കാതെ ദൈവം ലോകത്തിൻ്റെ സമാധാനം സ്ഥാപിക്കുന്നു. ചിലപ്പോൾ, ദൈവം ഒരു നല്ല അയാളെ വളരെ നല്ല കുടുംബത്തിലേക്ക് അയയ്ക്കുന്നു, അതുവഴി കുടുംബവും അവനും അവരുടെ നന്മ വർദ്ധിപ്പിക്കുകയും പരസ്പര പ്രയോജനം നേടുകയും ചെയ്യും. അതുകൊണ്ട്, ദൈവം തീരുമാനിക്കും, ഏത് ആത്മാവ് ഏത് കുടുംബത്തിലേക്ക് പോകണമെന്ന്, അങ്ങനെ ഒടുവിൽ എന്തെങ്കിലും നല്ലത് സംഭവിക്കും. അവൻ്റെ ആത്യന്തിക ലക്ഷ്യം നല്ലത് മാത്രം.
21. ദുഷ്ടാത്മാക്കളെ ഒരു ചീത്ത കുടുംബത്തിലേക്കും ഒടുവിൽ മൃഗങ്ങളുടെ ജന്മങ്ങളിലേക്ക് അയയ്ക്കുന്നത് മോശമല്ലേ?
[ശ്രീ ദിവാകര റാവു ചോദിച്ചു:- ഒരു ദുഷ്ടാത്മാവ് ഒരു ചീത്ത കുടുംബത്തിലേക്ക് അയക്കപ്പെടുമ്പോൾ, അത് ഒടുവിൽ ഒരു മൃഗമായി ജനിക്കുന്നതിലേക്ക് നയിക്കുന്നു. അത് ന്യായമായും മോശമല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- ഒട്ടും അല്ല!! ആത്മാവിനൊപ്പം എല്ലാ കുടുംബാംഗങ്ങളും മൃഗങ്ങളായോ പക്ഷികളായോ ജനിക്കും, അങ്ങനെ അവർ നല്ലതാകാൻ ദീർഘകാലം നവീകരിക്കപ്പെടും. ജ്ഞാനവും നല്ല കൂട്ടുകെട്ടും ഉപയോഗിച്ച് അവനെ മാറ്റാൻ സാദ്ധ്യത ഇല്ലാത്തപ്പോൾ മാത്രമാണ് ദൈവം ഒരു ആത്മാവിനെ മൃഗജന്മങ്ങളിലേക്ക് അയയ്ക്കുന്നത്. ദൈവം എല്ലാ ദുഷ്ടാത്മാക്കളെയും കുടുംബമായി ഒന്നിച്ചു ചേർക്കുകയും നവീകരണത്തിന് സാധ്യതയില്ലാത്തതിനാൽ കൂടുതൽ മോശമായ പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു, അങ്ങനെ അവർ ശാശ്വതമായി ശിക്ഷിക്കപ്പെടും. അവർ മനുഷ്യ ജന്മങ്ങളിൽ നിന്ന് കുറ്റംചുമത്തപ്പെടുകയും വീട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതുപോലെ ഈ ലോകത്തിൽ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യും. മൃഗങ്ങളുടെയോ പക്ഷികളുടെയോ ജന്മത്തിൽ, മൃഗങ്ങളും പക്ഷികളും അന്നേദിവസം മാത്രം ഭക്ഷണം സമ്പാദിക്കുന്നതിനാൽ, സമ്പത്ത് സമ്പാദിക്കാനും സംഭരിക്കാനുമുള്ള നിയമവിരുദ്ധമായ അഭിലാഷം കുറയുന്നു. അതുപോലെ മൃഗജന്മങ്ങളിലെ ആത്മാക്കളും സാവധാനം നവീകരിക്കപ്പെടുന്നു. ദുഷ്ടാത്മാക്കൾക്ക് മനുഷ്യ ജന്മം നൽകിയിട്ടുണ്ടെങ്കിലും, ദൈവമെന്ന സങ്കൽപ്പമില്ലാതെ വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികത എന്നിവ ശമിപ്പിക്കുന്നത് പോലെയുള്ള ലൗകിക ആവശ്യങ്ങൾ മാത്രം ആസ്വദിച്ച് അവർ ജീവിതം നയിക്കുന്നു. മൃഗ ജന്മത്തിൽ പോലും, വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികത എന്നിവ ശമിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ ആസ്വാദനം തുടരുന്നു. അതുകൊണ്ട്, ദൈവം അവരുടെ ആസ്വാദനം എടുത്തുകളയുന്നില്ല. മൃഗ ജന്മങ്ങളുടെ ചക്രത്തിൽ അവരെ വലിച്ചെറിഞ്ഞ് നവീകരിക്കാൻ മാത്രമാണ് അവൻ ശ്രമിക്കുന്നത്. മാത്രമല്ല, മനുഷ്യരൂപത്തിൽ ദുഷ്ടാത്മാക്കൾ ഇല്ലാതിരിക്കുമ്പോൾ ലോകത്തിൻറെ സമാധാനം നിലനിൽക്കുന്നു.
22. ഹിന്ദുമതത്തിലെ അന്ധമായ ആചാരപരമായ പാരമ്പര്യങ്ങൾക്ക് പൂർവമീമാംസകൾ മാത്രമാണോ ഉത്തരവാദി?
[ഡോ. പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം, സ്വാമി! ഇന്ന് ലോകത്ത്, പ്രത്യേകിച്ച് ഹിന്ദുമതത്തിൽ, അന്ധമായ ആചാരപരമായ പാരമ്പര്യങ്ങൾ ധാരാളം ഉണ്ട്, അതിനാൽ നമുക്ക് പൂർവ്വമീമാംസകരെ മാത്രമേ ഇതിന് ഉത്തരവാദികളാക്കാൻ കഴിയൂ - ഒരു സംശയം?
രണ്ടാമത്തേത് - അവർ പറഞ്ഞത് - "ദേവോ ന കശ്ചിത്, ഭുവനസ്യ കര്താ ഫലാനി", അതിനാൽ ഇതിനായി, അവർ വേദങ്ങളുടെ അധികാരം സ്വീകരിച്ചു, എന്നാൽ മറ്റെല്ലാ തത്ത്വചിന്തകരിലും, ദാർശനിക വിദ്യാലയങ്ങളിലും, അവർ വേദത്തിന്റെ സ്രഷ്ടാവിനെ ആത്യന്തികമായി സ്വീകരിച്ചു. അവർ വേദങ്ങളിൽ മാത്രം നിന്നു, അതിനാൽ അവർ പറയുന്നു - "ദേവോ ന കശ്ചിത്", ഞങ്ങൾ വേദത്തിനാണ് പ്രാധാന്യം നൽകിയത്, സ്രഷ്ടാവിനല്ല.]
സ്വാമി മറുപടി പറഞ്ഞു:- പൂർവ്വമീമാംസ തത്ത്വചിന്തകർ സ്വാർത്ഥ ആസ്വാദനങ്ങളിൽ വിശ്വസിക്കുന്നു (ഭോഗൈശ്വര്യ-പ്രസക്താനാം, തയാപഹൃത-ഛേതസാമ് - ഭഗവദ്ഗീത). അവർ ഉപരിലോകത്തിലെ സമ്പത്തും ഈ ലോകത്തിലെ സമ്പത്തും ഇഷ്ടപ്പെടുന്നു. അവരുടെ ജീവിതലക്ഷ്യം സ്വർഗം നേടുകയും അവിടെ സ്വർഗീയ സുഖങ്ങൾ ആസ്വദിക്കുകയും ചെയ്യുക എന്നതാണ്. ഈ സ്വർഗീയ സുഖങ്ങൾ ലഭിക്കാനുള്ള വഴികൾ വേദം നൽകുന്നു, അതിനാൽ വേദത്തിൻ്റെ രചയിതാവായ ദൈവത്തെ പരിഗണിക്കാതെ വേദത്തെ മാത്രം അധികാരമായി അവർ കണക്കാക്കുന്നു. വേദം എന്ത് പറഞ്ഞാലും, അത് സ്വർഗ്ഗീയ ആനന്ദങ്ങൾ മാത്രമല്ല, ഈ ഭൂമിയിലെ ആനന്ദങ്ങളും നൽകുന്നതിനാൽ അവർ അത് ചെയ്യുന്നു. അവർ രാജസൂയ യജ്ഞം നടത്തുന്നത് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ല, മറിച്ച് അത് ചെയ്യുന്നയാൾ ഭൂമി മുഴുവൻ കീഴടക്കുകയും അതിൻ്റെ ഫലമായി ചക്രവർത്തിയാകുകയും ചെയ്യുന്നു എന്നതിനാലാണ്. അതിനാൽ, അവരുടെ ആശയം എപ്പോഴും ദൈവമില്ലാത്ത ആസ്വാദനത്തെക്കുറിച്ചാണ്. അവർ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ആത്മാവിന് ഹാനികരമായ അമിത ആസ്വാദനത്തെ ദൈവം നിയന്ത്രിക്കുന്നു. വേദത്തിൻ്റെ രചയിതാവായി അവർ ദൈവത്തെ അംഗീകരിക്കുകയാണെങ്കിൽ, ദൈവത്തിൻ്റെ പ്രബോധനത്താൽ സ്വയം തിരുത്താൻ അവർ നിർബന്ധിതരാകും. ദൈവം വന്ന് വേദത്തിന് ശരിയായ വ്യാഖ്യാനങ്ങൾ നൽകുമ്പോൾ, വേദത്തിലുള്ള ആശയങ്ങളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും മാറ്റാൻ അവർ നിർബന്ധിതരാകും. പക്ഷേ, ഇല്ല! അവർ ചെയ്യുന്ന കാര്യങ്ങൾ അവർ ഇഷ്ടപ്പെടുന്നു, നല്ലതിലേക്ക് മാറാൻ ആഗ്രഹിക്കുന്നില്ല. അവർ പറയുന്നു, “വേദത്തിൽ എഴുതിയിരിക്കുന്നതെന്തും ഞങ്ങൾ അംഗീകരിക്കുന്നു, അത് മാത്രമേ ഞങ്ങൾ പിന്തുടരുകയുള്ളൂ. അത് ശരിയോ തെറ്റോ എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല”. യഥാർത്ഥത്തിൽ, വേദത്തിൽ എഴുതിയിരിക്കുന്നതെല്ലാം ശരിയായ അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ ശരിയാണ്, എന്നാൽ ഈ ആളുകൾ തെറ്റായ അർത്ഥത്തിലാണ് എടുക്കുന്നത്. വേദത്തിൻ്റെ രചയിതാവ് ദൈവമാണെന്ന വസ്തുത നിരാകരിക്കുന്നതിലൂടെ, അവരുടെ തെറ്റായ വ്യാഖ്യാനങ്ങളെ സന്തോഷത്തോടെ പിന്തുടരാൻ അവർ സ്വതന്ത്രരാകുന്നു. വേദത്തിൻ്റെ രചയിതാവിനെ അവർ ദൈവമായി അംഗീകരിച്ചാൽ, ദൈവം അവരുടെ തെറ്റായ ആചാരത്തെ എതിർത്തേക്കാം. അതിനാൽ, ദൈവത്തെ വേദത്തിൻ്റെ രചയിതാവായി അംഗീകരിക്കുന്നത് തെറ്റായ വേദ അനുയായികൾക്ക് വളരെ വലിയ പ്രശ്നമാണ്. നിരീശ്വരവാദികൾ ദൈവത്തിൻ്റെ അസ്തിത്വം അംഗീകരിക്കാത്തതിൻ്റെ കാരണം ഇതാണ്. അവർ ദൈവത്തിൻ്റെ അസ്തിത്വം അംഗീകരിക്കുന്നുവെങ്കിൽ, അവർ സ്വർഗ്ഗം, നരകം, ദൈവത്തിൻ്റെ ഭരണം (കർമ്മചക്രം) എന്നിവയുടെ അസ്തിത്വത്തെ അംഗീകരിക്കണം. പോലീസിൻ്റെയും കോടതിയുടെയും ലൗകിക ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെങ്കിലും അവൻ്റെ സർവശക്തിയാൽ എല്ലാ പാപങ്ങളും ദൈവം ശിക്ഷിക്കുമെന്ന വസ്തുത അവർ ഓർക്കണം. അതിനാൽ, പണത്തിൻ്റെ അഴിമതി, നിയമവിരുദ്ധ ലൈംഗികത മുതലായ പാപങ്ങൾ അവർക്ക് ചെയ്യാൻ കഴിയില്ല.
ദൈവത്തെ അംഗീകരിക്കുകയാണെങ്കിൽ, കുറഞ്ഞത് ഭയം കൊണ്ടെങ്കിലും പാപങ്ങൾ ചെയ്യുന്നതിൽ നിന്ന് അവർ തടയപ്പെടുന്നു. നിരീശ്വരവാദികൾ രഹസ്യമായി പാപങ്ങൾ ചെയ്യാനും ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കുന്നതിനാൽ, അവർ ദൈവത്തിൻ്റെ അസ്തിത്വത്തെ സമർത്ഥമായി നിരസിക്കുന്നു. ദൈവത്തെ അംഗീകരിക്കാതെ നമുക്ക് നീതി പാലിക്കാമെന്ന് അവർ പറയുന്നു. വാസ്തവത്തിൽ, ദൈവം അനീതിയെ ശിക്ഷിക്കുന്ന രീതിയിൽ തന്നെ നീതിക്ക് പ്രതിഫലം നൽകുന്നു. ഒരു നിരീശ്വരവാദി യഥാർത്ഥത്തിൽ നീതി പിന്തുടരുമ്പോൾ, അവൻ/അവൾ ദൈവത്തെ സ്വീകരിക്കുന്നതിൽ കൂടുതൽ സന്തോഷിക്കണം, കാരണം ദൈവം എപ്പോഴും നീതിക്ക് പ്രതിഫലം നൽകുന്നു. അവർ നീതി പാലിക്കുന്നതുപോലെ പ്രവർത്തിക്കുകയും രഹസ്യമായി പാപങ്ങൾ ചെയ്യുകയും ചെയ്യുന്നു, അങ്ങനെ അവർക്ക് കോടതിയിൽ നിന്നും പോലീസിൽ നിന്നും രക്ഷപ്പെടാനും സമൂഹത്തിൽ ബഹുമാനം നിലനിർത്താനും കഴിയും. പോലീസിന് കൈക്കൂലി കൊടുത്ത്, ശക്തരായ അഭിഭാഷകരെ നിയമിച്ചും, ജഡ്ജിയെ കറപ്റ്റ് ചെയ്തും, കോടതികളെ എളുപ്പത്തിൽ കബളിപ്പിക്കാൻ അവർക്ക് കഴിയും. ശക്തരായ അഭിഭാഷകർക്ക് കേസ് ജയിപ്പിക്കാൻ ഒരു പ്ലസ് മൈനസ് ആയും മൈനസ് പ്ലസ് ആയും മാറ്റാൻ കഴിയും.പക്ഷേ, സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവത്തെ കബളിപ്പിക്കാൻ അവർക്ക് കഴിയില്ല. അവർ യഥാർത്ഥത്തിൽ ദൈവത്തെയും അവൻ്റെ ന്യായമായ ഭരണത്തെയും ഭയപ്പെടുന്നു. അതിനാൽ, അവർ ദൈവത്തെ നിരസിക്കുന്നു, അങ്ങനെ അവർക്ക് ഒരു ടെൻഷനും ഭയവുമില്ലാതെ രഹസ്യമായി പാപങ്ങൾ ചെയ്യാൻ കഴിയും. നിരീശ്വരവാദി ചിന്തിക്കുന്നു, “പാപങ്ങൾ ചെയ്തുകൊണ്ട് ഞാൻ ആസ്വദിക്കട്ടെ. സർക്കാരിന് കൈക്കൂലി കൊടുത്ത് ഞാൻ ഈ ഭൂമിയിലെ ശിക്ഷയിൽ നിന്ന് ശാശ്വതമായി രക്ഷപ്പെടും, ജീവിതത്തിന് ശേഷം ദൈവവുമില്ല, നരകവുമില്ല. തീർച്ചയായും, ഞാൻ പാപങ്ങൾ പരസ്യമായി ചെയ്യില്ല, കാരണം ഞാൻ പോലീസിൻ്റെ പിടിയിലാകാം. ഞാൻ രഹസ്യമായി പാപങ്ങൾ ചെയ്യും”. നിരീശ്വരവാദി ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കിലും, അവൻ/അവൾ പറയും: "ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും ഞാൻ ഒരു ധാർമ്മിക വ്യക്തിയാണ്. ഞാൻ അഴിമതിയോ പാപമോ ചെയ്യില്ല, പക്ഷേ ദൈവമില്ല”.
നിരീശ്വരവാദിയോട് ഞാൻ ഒരു ലളിതമായ ചോദ്യം ചോദിക്കുന്നു, "നിങ്ങൾ ഒരു പാപവും അഴിമതിയും ചെയ്യാത്തപ്പോൾ, ദൈവം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്താണ് എതിർപ്പ്?". ഈ ആൾ ഒരു കപടവിശ്വാസിയായതിനാൽ, അവൻ ധാർമ്മികനാണെന്നു പറയുന്നു. തൻ്റെ മേൽ പോലീസ് കേസൊന്നും വരാതിരിക്കാൻ വളരെ അച്ചടക്കമുള്ള ആളായി സമൂഹത്തിൽ നല്ല മതിപ്പ് ലഭിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവൻ എന്ത് പാപം ചെയ്താലും അത് വളരെ രഹസ്യമായി ചെയ്യുന്നു, അങ്ങനെ അവൻ അഴിമതിയുടെ നേട്ടവും സമൂഹത്തിൽ നല്ല പേരും ആസ്വദിക്കുന്നു. ദൈവത്തെയും നരകത്തെയും നിരാകരിക്കുന്നതിലൂടെ, പാപത്തിൻ്റെ ഫലം ആസ്വദിക്കാൻ അവർക്ക് മനസ്സമാധാനം ലഭിക്കും. ദൈവവും നരകവും മനസ്സിൽ വന്നാൽ, അവർ അസ്വസ്ഥരാകും, പാപം ചെയ്യാൻ കഴിയില്ല. അതിനാൽ, അവർ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിരീശ്വര തത്വചിന്ത പോഷിപ്പിക്കുന്നു, അങ്ങനെ പാപങ്ങൾ രഹസ്യമായി ചെയ്യാനും സമൂഹത്തിൽ അവരുടെ നല്ല പേര് നശിപ്പിക്കാതെ സമാധാനപരമായി ആസ്വദിക്കാനും കഴിയും. അത്തരക്കാരെ പോലും 50:50 പ്രോബബിലിറ്റി കൺസെപ്റ്റ് ഉപയോഗിച്ച് നേരിടാൻ കഴിയും, അത് വജ്രായുധം ആണ്. ഈ ആശയം കേട്ടതിനുശേഷം, അവൻ ഒരു ദിവസം പാപങ്ങളെ നിയന്ത്രിക്കും, പാപങ്ങൾ ചെയ്യാത്ത അവസ്ഥയിലെത്തുമ്പോൾ അവൻ ദൈവത്തെയും സ്വീകരിക്കും.
നിങ്ങൾ യഥാർത്ഥത്തിൽ ധാർമ്മികതയുള്ളവരാണെങ്കിൽ, എപ്പോഴും നീതിയെ സംരക്ഷിക്കുന്ന ദൈവത്തെ സ്വീകരിക്കുന്നതിൽ എന്താണ് ദോഷം? മാത്രമല്ല, നിരീശ്വരവാദികൾക്ക് പോലും നന്മ ചെയ്താൽ ദൈവം പ്രതിഫലം നൽകുന്നു. സ്വർഗീയ സുഖം ആസ്വദിക്കാൻ അവൻ അവരെ സ്വർഗത്തിലേക്ക് അയയ്ക്കും. "എന്നിൽ വിശ്വസിക്കാത്ത ഒരു നിരീശ്വരവാദിയായതിനാൽ ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്ക് അയക്കില്ല" എന്ന് അവൻ പറയില്ല. ദൈവം ഒരു ആത്മാവിനോടും പക്ഷപാതം കാണിക്കുന്നില്ല. സൽകർമ്മങ്ങൾ ചെയ്യുന്ന ഓരോ ആത്മാവിനും പ്രതിഫലവും ചീത്ത പ്രവൃത്തി ചെയ്യുന്ന ഓരോ ആത്മാവും ശിക്ഷിക്കപ്പെടുകയും ചെയ്യും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം അപ്രധാനമാണ്, നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി മാത്രമേ അവൻ ഫലം നൽകൂ.
23. പാപപൂർണമായ മാനസികാവസ്ഥ വളർത്തിയെടുക്കാനുള്ള കാരണം എന്താണ്?
[ശ്രീ ദിവാകര റാവു ചോദിച്ചു:- നിരീശ്വരവാദി ആ ചിന്താഗതി വളർത്തിയെടുക്കാനുള്ള കാരണം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- “ഞാൻ അഴിമതി നടത്തും. കോടതികളിൽ നിന്നും പോലീസ് സ്റ്റേഷനുകളിൽ നിന്നും ഭൂമിയിലെ എല്ലാ ശിക്ഷകളിൽ നിന്നും ഞാൻ രക്ഷപ്പെടും. ദൈവം ഉണ്ടെന്നും പാപികൾ മരണശേഷം നരകത്തിൽ ശിക്ഷിക്കപ്പെടുമെന്നും നിങ്ങൾ പറഞ്ഞാൽ, അത് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. എൻ്റെ അഴിമതിയുടെ ഫലം ഞാൻ സമാധാനത്തോടെ ആസ്വദിക്കട്ടെ. ദൈവത്തെയും നരകത്തെയും കുറിച്ച് സംസാരിക്കരുത്” - അതാണ് നിരീശ്വരവാദികളുടെ യാഥാർത്ഥ്യം. അവരുടെ ബ്രയിനിലെ ഓരോ ചിന്തയും അറിയുന്ന ദൈവത്തെ കബളിപ്പിക്കാൻ അവർക്ക് കഴിയില്ല.
24. വിവാഹത്തിന് കഴിഞ്ഞ 7 തലമുറകൾ കാണേണ്ടത് നിർബന്ധമാണോ?
[ശ്രീ സത്തി റെഡ്ഡി ചോദിച്ചു:- വിവാഹത്തിന്, ആളുകൾ സാധാരണയായി ഏഴ് മുൻ തലമുറകളെയും ഏഴ് ഭാവി തലമുറകളെയും ഇരുവശത്തും കാണാൻ പറയും. ഏഴു തലമുറകൾ കാണേണ്ടത് നിർബന്ധമാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഭാവിയിലെ ഏഴ് തലമുറകളെ കാണാൻ സാധ്യമല്ല! യഥാർത്ഥത്തിൽ, 'കർമ്മ സിദ്ധാന്ത'ത്തിൽ ഒരു സിദ്ധാന്തമുണ്ട്, ഒരു മനുഷ്യന്റെ പ്രവർത്തികൾ അവർ ബന്ധപ്പെട്ടാലും ഇല്ലെങ്കിലും മറ്റൊരാളെ ബാധിക്കില്ല. നിങ്ങളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം നിങ്ങളാണ്, നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ഭാര്യയോ മക്കളോ ഉൾപ്പെടെ മറ്റാർക്കും ലഭിക്കില്ല. അതാണ് വാല്മീകിയുടെ കഥയിൽ പറയുന്നത്. നാരദ മഹർഷി വാല്മീകിയോട് പറഞ്ഞു, “നീ ഒരു കൊള്ളക്കാരനാണ്, നിൻ്റെ കുടുംബാംഗങ്ങൾക്കുവേണ്ടി ഈ പാപം ചെയ്യുന്നു. നിങ്ങളുടെ പാപം പങ്കിടാൻ അവർ തയ്യാറാണോ? അവരോട് പോയി ചോദിക്ക്." വാൽമീകി തൻ്റെ കുടുംബാംഗങ്ങളോട് ചോദിക്കുമ്പോൾ അവർ പറയും, “ആരാണ് നിന്നോട് പാപം ചെയ്യാൻ ആവശ്യപ്പെട്ടത്? നിങ്ങൾ ന്യായമായ രീതിയിൽ ജോലി ചെയ്യുകയും ചെറിയ വരുമാനം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. നിങ്ങൾ എന്ത് കുറച്ച് കൊണ്ടുവന്നാലും ഞങ്ങൾ കഴിക്കും. നിങ്ങൾ പാപം ചെയ്യണമെന്നും ഞങ്ങളുടെ സുഖഭോഗത്തിനായി പണം കൊണ്ടുവരണമെന്നും ഞങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങളുടെ പാപത്തിൽ ഞങ്ങൾ എന്തിന് പങ്കു ചേരണം? നിങ്ങൾ സമ്പത്ത് കൊണ്ടുവരുന്നതിനാൽ ഞങ്ങൾ അത് ആസ്വദിക്കുന്നു. നീ പാപം ചെയ്തോ ഇല്ലയോ എന്ന് ഞങ്ങൾക്കറിയില്ല. അതിനാൽ, നിങ്ങളുടെ പാപത്തിന് ഞങ്ങൾ ഉത്തരവാദികളല്ല, നിങ്ങളുടെ പാപത്തിൽ ഞങ്ങൾ പങ്കുചേരുകയുമില്ല”. അപ്പോൾ വേട്ടക്കാരൻ അത് ഗ്രഹിക്കുകയും വാൽമീകി എന്ന മഹാനായ ഋഷിയായി മാറുകയും ചെയ്യുന്നു. ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും നമുക്ക് അതിൽ നിന്നുള്ള സന്ദേശം എടുക്കാം.
ചോദ്യത്തിലേക്ക് വരുമ്പോൾ, ഒരാൾ എന്തെങ്കിലും പാപം ചെയ്താൽ, അവൻ്റെ മുൻകാല ഏഴ് തലമുറകൾ എങ്ങനെ പാപത്തിൽ വീഴും? ഒരു ആത്മാവിൻ്റെ കർമ്മം ആ ആത്മാവുമായി മാത്രം ബന്ധപ്പെട്ടിരിക്കുമ്പോൾ, അത് മറ്റൊരു ആത്മാവിനെയും ബാധിക്കുകയില്ല. മുൻ ഏഴ് തലമുറകളെയും ജനിച്ചിട്ടില്ലാത്ത ഭാവി തലമുറകളെയും ഇത് ബാധിക്കില്ല. ഈ ആശയങ്ങളെ 'അർഥവാദം' എന്ന് വിളിക്കുന്നു, അതിനർത്ഥം അത് ശരിയല്ലെങ്കിലും അതിന് ചില നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടെന്നാണ്. തൻറെ മകനും കൊച്ചുമകനും തൻറെ പാപം വഹിക്കേണ്ടിവരുമെന്നുള്ളപ്രസ്താവന ഒരാൾ കേൾക്കുമ്പോൾ, അവൻ പാപം ചെയ്യുന്നതിൽ ചില തീവ്രമായ ഭയം വളർത്തും. നിങ്ങളുടെ ഏഴ് വരും തലമുറകളും കഴിഞ്ഞ ഏഴ് തലമുറകളും നിങ്ങളുടെ പാപത്തിന് നരകത്തിൽ പോകുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത്തരം പാപത്തെ നിങ്ങൾ നിയന്ത്രിക്കും. നിങ്ങളുടെ പ്രിയപ്പെട്ട പിതാവ്, മുത്തച്ഛൻ, പുത്രന്മാർ, പേരക്കുട്ടികൾ എന്നിവർക്കുവേണ്ടിയെങ്കിലും നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുകയും പാപം ചെയ്യുന്നതിൽ നിന്ന് സ്വയം പ്രതിരോധിക്കുകയും ചെയ്യും. അതിനാൽ ഇതിനെ അർഥവാദം എന്ന് വിളിക്കുന്നു. ‘അർഥ’ എന്നാൽ ഒരു നല്ല ഉദ്ദേശ്യത്തിനായി എന്നും 'വാദം' എന്നാൽ നുണ പറയുക എന്നും അർത്ഥമാക്കുന്നു. അർഥവാദം എന്നാൽ ഒരു നല്ല ലക്ഷ്യത്തിനായി പറയുന്ന നുണയാണ്, അത് പാപമല്ല. അത് നല്ലതു ചെയ്യുന്നതിനാൽ അത് സ്വീകരിക്കാൻ കഴിയും.
ഭക്ഷണം കഴിച്ചാൽ ചന്ദ്രൻ താഴേക്കു വരുമെന്ന് ഒരു അമ്മ കുട്ടിയോട് പറയുന്നു. യഥാർത്ഥത്തിൽ, ചന്ദ്രൻ താഴേക്കു വരില്ല, പക്ഷേ ആ മകൾ ഭക്ഷണം കഴിക്കുന്നു. പിന്നെ, അവൾ വലുതാകുമ്പോൾ, അവളുടെ അമ്മ തന്നെ ഇങ്ങനെ വഞ്ചിച്ചുവെന്ന് പറഞ്ഞു അവൾ കോടതിയിൽ കേസ് ഫയൽ ചെയ്യുമോ? അമ്മ അവളെ ചതിച്ചതിനാൽ അവൾ ഭക്ഷണം കഴിച്ച് ആരോഗ്യമുള്ള മുതിർന്ന ആളായി. അല്ലേ? അതിനാൽ, ഒരു നല്ല ഉദ്ദേശ്യം നിറവേറ്റുമ്പോൾ കള്ളം ഒരു പാപമല്ല.
25. ഭർത്താവിൻ്റെ പാപം പുണ്യത്തോടൊപ്പം ഭാര്യ പങ്കുവെക്കുമോ?
[മുൻ തലമുറകളിൽ, സ്ത്രീകൾ വീട്ടുജോലികളും പുരുഷന്മാർ പണം സമ്പാദിക്കുന്നതിനുള്ള പുറംജോലികളും ചെയ്യുമായിരുന്നു. ഏതൊരു സൽപ്രവൃത്തിക്കും (പുണ്യകാര്യങ്ങൾ) പുരുഷൻ പണം നൽകുമ്പോൾ, അവൾ അവനെ സേവിക്കുന്നതിനാൽ, ഗുണത്തിൻ്റെ പകുതി (പുണ്യം) സ്വയമേവ ഭാര്യക്ക് പോകുന്നു. അതിനാൽ, വാൽമീകി മഹർഷിയുടെ സന്ദർഭത്തിലും, അവൻ പണം കൊള്ളയടിക്കുന്നു, അവരും കൊള്ളയടിച്ച പണത്തിൻ്റെ ഫലം തിന്നുകയും ആസ്വദിക്കുകയും ചെയ്യുന്നു. അതിനാൽ, ചീത്ത ഫലങ്ങളുടെ വിഹിതം അവർക്കും വിതരണം ചെയ്യണോ?]
സ്വാമി മറുപടി പറഞ്ഞു:- ഭർത്താവിൻ്റെ നല്ല ഫലത്തിൻ്റെ (പുണ്യം) പകുതി മാത്രമേ ഭാര്യക്ക് ലഭിക്കൂ, പക്ഷേ അവൻ്റെ ചീത്ത ഫലമല്ല (പാപം). പുണ്യപ്രവൃത്തികളിൽ ഭാര്യ സഹായിക്കുന്നു, എന്നാൽ വാല്മീകിയുടെ കാര്യത്തിൽ, വീട്ടുകാർ വാല്മീകിയെ കവർച്ച ചെയ്യാൻ പ്രോത്സാഹിപ്പിച്ചില്ല.
തുടരും...
★ ★ ★ ★ ★