home
Shri Datta Swami

Posted on: 19 Dec 2022

               

Malayalam »   English »  

യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെ ലോകസമാധാനം കൈവരിക്കാൻ കഴിയുമെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും?

[Translated by devotees]

[ശ്രീ രാജശേഖര റെഡ്ഡി ചോദിച്ചു: നമ്മുടെ പ്ലേറ്റിൽ(plate) അരി ലഭിക്കാൻ, കൊയ്യൽ, അടുക്കിവെക്കൽ, കൈകാര്യം ചെയ്യൽ, മെതിക്കൽ, വൃത്തിയാക്കൽ, വലിച്ചുകയറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന നെല്ല് കൊയ്ത്ത് ആവശ്യമാണ്. ഈ പ്രവർത്തനങ്ങൾ പാപമായി കണക്കാക്കി നിർത്തിയാൽ നമുക്ക് നിലനിൽക്കാനാവില്ല. ഒരു സിംഹം വേട്ടയാടുന്നത് പാപമായി കണക്കാക്കിയാൽ അതിന് അതിജീവിക്കാൻ കഴിയില്ല. അതിനാൽ, ലോകസമാധാനം ഒരു മിഥ്യയാണ്(myth). യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെ ലോകസമാധാനം കൈവരിക്കാൻ കഴിയുമെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും? ദയവായി എന്നെ ബോധവൽക്കരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- സസ്യങ്ങളുമായി(plants) ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാപം ഉണ്ടെന്ന് ആരാണ് പറഞ്ഞത്? നിങ്ങൾ സസ്യങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് ദൈവം തന്നെ വേദത്തിൽ പറഞ്ഞിട്ടുണ്ട് (ഓഷധിഭ്യോന്നം/Oṣadhībhyo'nnam). സസ്യങ്ങൾക്ക് വേദന അനുഭവിക്കാൻ നാഡീവ്യൂഹം(nervous system) ഇല്ല, അതേസമയം സുവോളജിക്കൽ ജീവികൾക്ക്(zoological organisms) നാഡീവ്യവസ്ഥയുണ്ട്, വേദനയ്ക്ക് വിധേയമാകുന്നു, അതിനാൽ സസ്യേതര ഭക്ഷണം മാത്രമേ എതിർക്കപ്പെടുകയുള്ളൂ. സിംഹം മൃദു സ്വഭാവമുള്ള മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുമ്പോൾ, അത് പരിഗണിക്കേണ്ടതില്ല, കാരണം സിംഹത്തിന്റെ ആത്മാവ് എന്നന്നേക്കുമായി ശപിക്കപ്പെട്ട്  അജ്ഞത നിറഞ്ഞ ജന്തുജന്യങ്ങളുടെ ജന്മം ലഭിച്ച് ആ ജീവിത ചക്രത്തിൽ  സ്ഥിരമായി തുടരുന്നു. ഇരുട്ടിൽ നിങ്ങൾ കറുത്ത കരിക്കട്ട(black charcoal) തിരയേണ്ടതില്ല, കാരണം ഇരുട്ടിൽ മുഴുവൻ കറുപ്പും മാത്രമാണ്

 
 whatsnewContactSearch