home
Shri Datta Swami

Posted on: 19 Dec 2022

               

Malayalam »   English »  

പരമമായ ഗോപികമാരുടെ പാപങ്ങൾ സഹിച്ചതിനാൽ ഭഗവാൻ അവരെക്കാൾ ഉന്നതനായിരിക്കണമെന്നത് ശരിയല്ലേ?

[Translated by devotees]

[ശ്രീ സതി റെഡ്ഡി ചോദിച്ചു:- മുൻ ജന്മങ്ങളിൽ ഋഷിമാരായിരുന്ന ഗോപികമാർ തങ്ങളുടെ ശരീരം ശ്രീകൃഷ്ണ ഭഗവാന് സമർപ്പിച്ച് ഗോലോകത്തിന്റെ പരമോന്നത സ്ഥാനത്തെത്തി. അവരുടെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങുകയും കഷ്ടപ്പെടുകയും ചെയ്തതിനാൽ ഭഗവാൻ ഏറ്റവും ഉയർന്ന സ്ഥാനത്ത് ആയിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ദയവായി അഭിപ്രായം രേഖപ്പെടുത്തുക.]

സ്വാമി മറുപടി പറഞ്ഞു:- ഗോപികമാർ ശ്രീ കൃഷ്ണനു ശരീരം മാത്രം സമർപ്പിച്ച് ഗോലോകത്ത് എത്തിയതല്ല. മക്കൾക്കായി കരുതിയ വെണ്ണ ശ്രീ കൃഷ്ണനു ബലിയർപ്പിച്ചാണ് (ത്യാഗം) ഗോപികമാർ ഗോലോകത്തിലെത്തിയത്. സമ്പത്തും കുട്ടികളുമായുള്ള ബന്ധനങ്ങൾ(bond) വളരെ ശക്തമാണ്, ഈ രണ്ട് ബന്ധനങ്ങളും എല്ലായ്പ്പോഴും ഒരുമിച്ച് ചേരുന്നു, അതായത് കുട്ടികളോടുള്ള അന്ധമായ ആകർഷണം കാരണം ആത്മാക്കൾ പാപങ്ങളിലൂടെ പോലും പണം സമ്പാദിക്കുന്നു. രണ്ട് പരീക്ഷകളും (വെണ്ണ മോഷ്ടിക്കുകയും കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുകയും) വിജയിച്ച ഗോപികകൾ മാത്രം ഗോലോകത്തെത്തി. വാസ്തവത്തിൽ, മിക്കവാറും എല്ലാ ഗോപികമാരും നൃത്ത പരീക്ഷയിൽ (ജീവിത പങ്കാളിയുമായുള്ള ബന്ധനത്തിന്റെ പരീക്ഷണം) വിജയിച്ചു, പക്ഷേ, അവരിൽ ഭൂരിഭാഗവും ശ്രീ കൃഷ്ണന്റെ അമ്മയോട് പരാതി പറഞ്ഞു വെണ്ണ മോഷ്ടിക്കുന്ന സംയുക്ത പരീക്ഷയിൽ പരാജയപ്പെട്ടു. (പണത്തോടുള്ള ബന്ധനം കുട്ടികളുമായുള്ള ബന്ധത്തിനലേക്ക് കൂട്ടിച്ചേർത്തപ്പോൾ). ഈശാനത്രയം(Eshanaatrayam) എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ശക്തമായ മൂന്ന് ഭൗതികബന്ധനങ്ങളും(worldly bonds) ഉൾപ്പെടുന്ന രണ്ട് പരീക്ഷകളിൽ വിജയിച്ചതിന് ശേഷം 12 ഗോപികമാർ മാത്രമാണ് ഗോലോകത്തിലെത്തിയത്.

 
 whatsnewContactSearch