home
Shri Datta Swami

Posted on: 22 Apr 2023

               

Malayalam »   English »  

ദുരിതങ്ങളോട് നമ്മൾ പ്രതികരിക്കണോ വേണ്ടയോ?

[Translated by devotees]

[ശ്രീ ദുർഗ്ഗാപ്രസാദ് ചോദിച്ചു: പാദനമസ്കാരം സ്വാമി, ഒരു ചർച്ചയിൽ ആരോ പറഞ്ഞു - "പ്രബുദ്ധനായ ആത്മാവ് ദുരിതത്തോട്(misery) പ്രതികരിക്കില്ലെന്ന് ഭഗവാൻ ബുദ്ധൻ പറഞ്ഞു". ഭഗവാൻ ബുദ്ധൻ ശരിക്കും അങ്ങനെ പറഞ്ഞോ? ഒരാൾക്ക് ദുരിതവും ആസ്വദിക്കാൻ കഴിയണമെന്ന് അങ്ങ് പറഞ്ഞു. ദയവായി വ്യക്തമാക്കുക. അങ്ങയുടെ താമര പാദങ്ങളിൽ, -ദുർഗാപ്രസാദ്]

സ്വാമി മറുപടി പറഞ്ഞു:- ‘പ്രതികരിക്കുക’(‘react’) എന്നാൽ പ്രതികൂലമായി പ്രതികരിക്കുക എന്നാണ്. ദൈവവുമായുള്ള യഥാർത്ഥ സ്നേഹത്തിൽ മുഴുകുന്നത് മൂലം ദുരിതങ്ങൾ(misery) പോലും ഒരു യോഗി(Yogi) ആസ്വദിക്കുന്നു. അവനും നിഷേധാത്മകമായി പ്രതികരിക്കില്ല(will not react negatively). ഒരു പണ്ഡിതനും(scholar) നിഷേധാത്മകമായി പ്രതികരിക്കില്ല, കാരണം ദുരിതം തന്റെ പാപത്തിന് ദൈവം-ന്യായാധിപൻ(God-Judge) നൽകുന്ന ശിക്ഷ മാത്രമാണെന്നും ശിക്ഷയാൽ പാപം തീർന്നുപോകുമെന്നും  അവനറിയാം.

വാസ്തവത്തിൽ കാലതാമസം മൂലം കിട്ടുന്ന ശിക്ഷകൾക്ക് പലിശ സമ്പാദിക്കാതിരിക്കാൻ തൻറെ പാപങ്ങൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമേയെന്ന് സാക്ഷാത്‌ക്കരിക്കപ്പെട്ട ആത്മാവ്(the realized soul)  ദൈവത്തോട് പ്രാർഥിക്കുന്നു.

 
 whatsnewContactSearch