home
Shri Datta Swami

Posted on: 01 Mar 2024

               

Malayalam »   English »  

റുണാനുബന്ധത്തെ സംബന്ധിച്ച ശ്രീമതി പ്രിയങ്കയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ആരെങ്കിലും എന്നെ ഭക്ഷണത്തിന് ക്ഷണിച്ചാൽ, അത് അടുത്ത ജന്മത്തിൽ തിരിച്ചടവ്- ബന്ധനം (റീപേയ്‌മെന്റ് ബോണ്ട്) രൂപപ്പെടുന്നതിന് കാരണമാകുമോ?

[ശ്രീമതി. പ്രിയങ്ക ചോദിച്ചു:- പാദനമസ്കാരം, സ്വാമി. ആരെങ്കിലും ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുമ്പോൾ, അത് അടുത്ത ജന്മത്തിൽ തിരിച്ചടവ്- ബന്ധനം (രണാനുബന്ധം) രൂപപ്പെടുന്നതിന് കാരണമാകുമോ?]

സ്വാമി മറുപടി പറഞ്ഞു:- ആരെങ്കിലും നിങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചാൽ അത് രണാനുബന്ധത്തിന് കാരണമാകില്ല, കാരണം നിങ്ങൾ അവരുടെ ഭക്ഷണത്തിനായി ആഗ്രഹിച്ചില്ല. ആരുടെയെങ്കിലും വീട്ടിൽ അവരുടെ ക്ഷണമില്ലാതെ ഭക്ഷണം കഴിക്കാൻ നിങ്ങൾ സ്വയം പോകുകയാണെങ്കിൽ, അത്തരം സാഹചര്യം അവരോടുള്ള നിങ്ങളുടെ രണാനുബന്ധത്തിന് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിനും അവരുടെ വീട്ടിലുള്ള താമസത്തിനും എന്തെങ്കിലും ഭൗതിക-സമ്മാനം അല്ലെങ്കിൽ പണം- സമ്മാനം നൽകിയാൽ, ഈ രണാനു ബന്ധം ഉണ്ടാകില്ല. നിങ്ങളുടെ സമ്മാനം അവർ നിങ്ങൾക്കായി ചെയ്ത സേവനത്തിനും ത്യാഗത്തിനും ഏകദേശം തുല്യമായിരിക്കണം. ആതിഥേയൻ്റെ ഉദ്ദേശം എന്തായിരുന്നാലും, അടുത്ത ജന്മത്തിൽ ആതിഥേയർക്ക് ഈ രണാനുബന്ധം തിരികെ നൽകണം. ഈ ജന്മത്തിൽ തന്നെ തിരിച്ചടച്ചാൽ വായ്പയുടെ പലിശ അടക്കേണ്ടാത്തതിന്റെ ഗുണം ലഭിക്കും. ഒരു സ്വീകർത്താവ്-ഭക്തൻ തനിക്ക് അടുത്ത ജന്മത്തിൽ മറ്റൊരു അർപ്പണബോധമുള്ള ഭക്ത ആതിഥേയനുമായി സഹവാസം ലഭിക്കണമെന്നു വിചാരിച്ചാൽ, അങ്ങനെ സംഭവിക്കാം, എന്നാൽ ഏതെങ്കിലും ആതിഥേയനിൽ നിന്ന് സേവനവും ത്യാഗവും സ്വീകരിച്ച ഭക്തൻ അടുത്ത ജന്മത്തിൽ അത് പലിശ സഹിതം തിരിച്ച് അടയ്ക്കണം.

2. അർഹതയില്ലാതെ ബന്ധുക്കളെ ഭക്ഷണത്തിന് ക്ഷണിക്കുന്നത് തെറ്റാണോ?

[അനേകം ബന്ധുക്കളോ സുഹൃത്തുക്കളോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ബാധ്യത തീർക്കാൻ പോകേണ്ടിവരുമ്പോൾ അല്ലെങ്കിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ നിമിത്തം, സാമൂഹിക പ്രതീക്ഷകൾക്കനുസൃതമായി ഞങ്ങൾ അവരെ നമ്മുടെ വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കുന്നു. നമ്മൾ അവരെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അവർ നല്ലവരായാലും അല്ലെങ്കിലും, നമ്മൾ അവരെ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ക്ഷണിക്കണം. അങ്ങനെ ചെയ്യുന്നത് തെറ്റാണോ?]

സ്വാമി മറുപടി പറഞ്ഞു:- അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങൾക്ക് നൽകിയാൽ ഭക്ഷണമുൾപ്പെടെ നിങ്ങൾക്ക് അത് സ്വീകരിക്കാം എന്നതാണ് തത്ത്വം. മറ്റ് ചില അവസരങ്ങളിൽ, അവരുടെ ക്ഷണമില്ലാതെ നിങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭിച്ചതെല്ലാം നിങ്ങൾക്ക് തിരികെ നൽകാം. അവർ നിങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അത് കൂടുതൽ ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അവർക്ക് തിരികെ നൽകാം. പക്ഷേ, നിങ്ങളുടെ ഉദ്ദേശ്യമില്ലാതെ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാൽ നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു ബാധ്യതയുമില്ല.

 
 whatsnewContactSearch