home
Shri Datta Swami

 20 Mar 2023

 

Malayalam »   English »  

മാണ്ഡൂക്യ ഉപനിഷത്തിൽ ഉണർന്നിരിക്കുന്നവനും സ്വപ്നം കാണുന്നവനും ഏഴ് ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് പറയുന്നത് എന്തുകൊണ്ട്?

[Translated by devotees]

[ഡോ. നിഖിൽ ചോദിച്ചു: പദനാമസ്കാരം സ്വാമിജി, അങ്ങയുടെ ദിവ്യമായ താമരയുടെ പാദങ്ങളിൽ ഞാൻ ഈ ചോദ്യം സമർപ്പിക്കുന്നു. എന്തുകൊണ്ടാണ് മാണ്ഡൂക്യ ഉപനിഷത്തിൽ ഉണർന്നിരിക്കുന്നവനും (വിശ്വ/viśva) സ്വപ്നക്കാരനും (തൈജസ/taijasa) ഏഴ് ഭാഗങ്ങൾ (സപ്താംഗം/saptāṅga) ഉള്ളതായി പറയപ്പെടുന്നത്, അതേസമയം പ്രജ്ഞയെ(Prājña) ഏകവും വേർതിരിവില്ലാത്തതും(undifferentiated) (ഏകഭൂത/ ekībhūta) ആണെന്ന് പറയുന്നത് എന്തുകൊണ്ട്? അങ്ങയുടെ ദാസൻ, നിഖിൽ]

സ്വാമിയുടെ മറുപടി:- ഉണർന്നിരിക്കുന്നവനും(waker) സ്വപ്നം(dreamer) കാണുന്നവനും സാധാരണ വ്യക്തി ആത്മാവിനെ(ordinary individual soul) സൂചിപ്പിക്കുന്നു. കാരണം ഈ ഉണർന്നിരിക്കുന്നതും സ്വപ്നം കാണുന്നതുമായ അവസ്ഥകൾ രണ്ടും അവതാരാത്മാക്കൾക്കും(incarnation) സാധാരണ ആത്മാക്കൾക്കും(ordinary souls) പൊതുവേയുള്ളതാണ്. പ്രജ്ഞ(Praajna) പ്രതിനിധീകരിക്കുന്ന ഗാഢനിദ്രയുടെ(deep sleep) കാര്യത്തിൽ, ഈ അവസ്ഥ അവതാരത്തിൻ മാത്രമുള്ളതാണ്, അതിൽ ആത്മാവ് അവശേഷിക്കുന്ന ദൈവമാണ്(the soul is the leftover God). ഈ അവസ്ഥയിൽ(ഗാഢനിദ്ര), സാധാരണ മനുഷ്യരുടെ കാര്യത്തിൽ, ആത്മാവ് അല്ലെങ്കിൽ വ്യക്തിഗത ആത്മാവ് തികച്ചും അസാന്നിദ്ധ്യമാണ്(totally absent). വ്യക്തിഗത ആത്മാവ് എപ്പോഴും സൃഷ്ടിയുടെ ഭാഗമാണ് കൂടാതെ നിരവധി ഭാഗങ്ങളുള്ള സംയുക്ത സ്വഭാവം(composite nature) ഉണ്ടായിരിക്കാം. രണ്ടാമതൊന്നും ഇല്ലാതെ ദൈവം എപ്പോഴും ഏകനാണ് (ഏകമേവാദ്വിതീയം ബ്രഹ്മ, നേഹ നാനാസ്തി കിഞ്ചന / Ekamevādvitīyaṃ Brahma, Neha nānāsti kiñcana– Veda)

★ ★ ★ ★ ★

 
 whatsnewContactSearch