home
Shri Datta Swami

Posted on: 20 Dec 2022

               

Malayalam »   English »  

എന്തുകൊണ്ടാണ് ശിവൻ ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽ പാർവതി ദേവിയെ പരീക്ഷിക്കാൻ പോയത്?

[Translated by devotees]

മിസ്. ത്രൈലോക്യ ചോദിച്ചു: സ്വാമി, എന്തുകൊണ്ടാണ് ഭഗവാൻ ശിവൻ ബ്രഹ്മചാരിയുടെ വേഷത്തിൽ പോയി ഭഗവാൻ ശിവനെ (സ്വയം) ശകാരിച്ചുകൊണ്ട് പാർവ്വതി ദേവിയെ പരീക്ഷിച്ചത്?

സ്വാമി മറുപടി പറഞ്ഞു: മുൻ ജന്മത്തിൽ പാർവതി ദേവി സതിയായിരുന്നു. ദക്ഷൻ ശിവനെ (അയാളുടെ മരുമകൻ) ശകാരിച്ചപ്പോൾ, സതീദേവി തന്റെ പിതാവിനോട് നന്നായി ഉത്തരം പറഞ്ഞു. കൈലാസത്തിൽ നിന്ന് തന്നെ അവളുടെ മറുപടികൾ ശിവൻ കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, സതി തന്റെ മാനസികാവസ്ഥ മാറ്റി, ശിവന്റെ അധിക്ഷേപങ്ങൾ കേട്ടതിനാൽ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തു. ഇതൊരു പെട്ടെന്നുള്ള വൈകാരിക വികസനമാണ്.

അടുത്ത തവണ, ശിവൻ ഒരു ബ്രഹ്മചാരിയുടെ രൂപത്തിൽ പോയി ശിവനെ (താൻ തന്നെ) ശകാരിച്ചു. ഇതിനർത്ഥം സതിയുടെ പ്രതികരണം കാണാൻ ശിവൻ അതേ അവസ്ഥ തന്നെ ആവർത്തിച്ചു എന്നാണ്. സതിയെപ്പോലെ ശിവന്റെ അധിക്ഷേപങ്ങൾക്ക് ഇത്തവണ പാർവതി ദേവി ഉത്തരം നൽകി, പക്ഷേ ആത്മഹത്യ ചെയ്തില്ല.

പാർവതി എഴുന്നേറ്റു നിന്നുകൊണ്ട് ശിവന്റെ ശകാരങ്ങൾ ഇനി കേൾക്കാൻ കഴിയില്ലെന്ന് പറഞ്ഞു പോകാൻ ശ്രമിച്ചു. ഇപ്രാവശ്യം പാർവതി തന്റെ വിവേകം ഉപയോഗിച്ചു, ആത്മഹത്യ ചെയ്യാൻ വികാരാധീധയായില്ല. അപ്പോൾ ശിവൻ പാർവതിയുടെ പെരുമാറ്റത്തിൽ തൃപ്തനാകുകയും പെട്ടെന്ന് ശിവനായി പ്രത്യക്ഷപ്പെടുകയും അവളുടെ കൈ തന്റെ കൈയ്യിൽ എടുക്കുകയും ചെയ്തു, അതിനെ പാണിഗ്രഹണം അല്ലെങ്കിൽ വിവാഹം എന്ന് വിളിക്കുന്നു.

മുമ്പ് സതിയുടെ വൈകാരിക പെരുമാറ്റത്തിൽ ശിവൻ ഞെട്ടിപ്പോയി, ഇപ്പോൾ വീണ്ടും അതേ സാഹചര്യം സൃഷ്ടിക്കുകയും പാർവതിയായി ജനിച്ച സതിയുടെ വൈകാരിക സ്വഭാവത്തിൽ മാറ്റം കണ്ടെത്തുകയും ചെയ്തുവെന്ന് സാരം. അതിനുശേഷം മാത്രമേ അദ്ദേഹം പാർവതിയെ വിവാഹം കഴിച്ചുള്ളൂ, കാരണം അത്തരം വൈകാരികമായ തീരുമാനം ശിവനിൽ ഭയങ്കരമായ ആഘാതമുണ്ടാക്കി, അത്തരം വൈകാരിക ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന് ശിവൻ ആഗ്രഹിച്ചു.

പാർവതിയുടെ സാന്നിധ്യത്തിൽ മന്മധൻ (Manmadha) ശിവന്റെ മേൽ അസ്ത്രങ്ങൾ എയ്തപ്പോൾ, ശിവൻ മന്മഥനെ ദഹിപ്പിക്കുകയും തന്റെ എല്ലാ സേവകരോടൊപ്പം ഉടൻ തന്നെ അവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. താനുമായുള്ള വിവാഹത്തിന് ശിവൻ സമ്മതിക്കാത്തതിനാൽ പാർവതി തന്റെ പാദങ്ങൾ നിലത്ത് ഉരസുകയും അഗ്നി സൃഷ്ടിക്കുകയും ചെയ്യുമെന്ന് ശിവൻ ഭയപ്പെട്ടതാണ് പെട്ടെന്ന് അപ്രത്യക്ഷമാകാൻ കാരണം. അത്തരം സാഹചര്യങ്ങളിൽ അവളുടെ വൈകാരിക സ്വഭാവം പരിശോധിക്കാൻ ശിവൻ ആഗ്രഹിച്ചു. പാർവതിയും ഒരുപാട് തപസ്സുചെയ്യുകയും അത്തരം വൈകാരിക സാഹചര്യങ്ങളോടുള്ള സമാധാനപരമായ അഹിംസാത്മക പ്രതികരണങ്ങളാക്കി അവളുടെ വൈകാരിക സ്വഭാവം മാറ്റുകയും ചെയ്തു.

പാർവ്വതിക്ക് തന്നോടുള്ള സ്നേഹം ശിവൻ പരീക്ഷിച്ചുവെന്ന് പണ്ഡിതന്മാർ പറയുന്നു, എന്നാൽ ഇത് ശരിയല്ല, കാരണം മുൻ ജന്മത്തിൽ തന്നെ പാർവതി ശിവനോടുള്ള തന്റെ പാരമ്യ പ്രണയം തെളിയിച്ചിരുന്നു. അതിനാൽ, മുൻകാല അനുഭവം ഉണ്ടായിരുന്നതിനാൽ വളരെ വൈകാരിക സാഹചര്യങ്ങളിൽ പാർവതിയുടെ വൈകാരിക പെരുമാറ്റം പരീക്ഷിക്കാൻ മാത്രമായിരുന്നു അത്. അവസാനമായി, ഏത് വൈകാരിക സാഹചര്യത്തിലും ശാന്തമായ മാനസിക സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് മനുഷ്യരാശിയെ പഠിപ്പിക്കാൻ ദത്ത ഭഗവാൻ; ശിവൻ, സതി, പാർവതി എന്നീ വേഷങ്ങളിൽ അഭിനയിച്ചുവെന്ന് ഓർക്കുക.

 
 whatsnewContactSearch