home
Shri Datta Swami

Posted on: 20 Dec 2022

               

Malayalam »   English »  

സാധാരണ സമ്പത്തുള്ള ഗോപികമാരുടെ വീടുകളിൽ നിന്ന് ശ്രീ കൃഷ്ണൻ വെണ്ണ മോഷ്ടിച്ചത് എന്തുകൊണ്ട്?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ചൈതന്യ ചോദിച്ചു: ഗ്രാമത്തിലെ ഏറ്റവും ധനികനായ നന്ദയുടെ(Nanda) മകനായിരിക്കെ, സാധാരണ സമ്പത്തുള്ള ഗോപികമാരുടെ വീടുകളിൽ നിന്ന് എന്തുകൊണ്ടാണ് ശ്രീ കൃഷ്ണൻ വെണ്ണ മോഷ്ടിക്കുന്നത്? അവിടുത്തെ അമ്മ പോലും അവിടുത്തോടു ഇതേക്കുറിച്ച് ചോദിച്ചു, എന്തുകൊണ്ടാണ് അവിടുന്ന് അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി നല്കിയതല്ലാതെ മറുപടി നൽകാത്തത്?]

സ്വാമി മറുപടി പറഞ്ഞു: ശ്രീ കൃഷ്ണാവതാരമായി വന്ന ദത്ത ഭഗവാന്റെ യഥാർത്ഥ പശ്ചാത്തലമാണ് ഈ ചോദ്യത്തിന് കാരണം. മുൻ അവതാരം ശ്രീ രാമനായിരുന്നു, മുനിമാർ ദണ്ഡകാരണ്യ(Dandakaranya) വനത്തിൽ ശ്രീ രാമനെ സമീപിച്ച് മോക്ഷം നൽകണമെന്ന് അഭ്യർത്ഥിച്ചു. മോക്ഷത്തിന്റെ യഥാർത്ഥ അർത്ഥം എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത് ദൈവത്തിന്റെ ലോകത്തിൽ എത്തുകയും അവിടെ അനന്തമായ ആനന്ദത്തോടെ ജീവിക്കുകയും ചെയ്യുന്നു എന്നാണ്. ഈ ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്ന് മോചനം നേടുക എന്നതാണ് രക്ഷയുടെ(salvation) യഥാർത്ഥ അർത്ഥം. പക്ഷേ, വെറും ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം അർത്ഥശൂന്യമാണ്.

നാം ഈ ലോകത്ത് ജനിച്ച് കഴിഞ്ഞാൽ പിന്നെ എന്തിന് ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്നുള്ള മോചനം കാംക്ഷിക്കണം? ഈ ലൗകിക ബന്ധനങ്ങളാൽ ഞങ്ങൾക്ക് സന്തോഷവും യഥാർത്ഥ വിനോദവും തോന്നുന്നു. അതുകൊണ്ട് മോക്ഷമെന്നത് ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല. ഒരു കല്ലിനും ലൗകിക ബന്ധനമില്ല. കല്ലിന് പൂർണ്ണ രക്ഷയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിനാൽ, ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം ദൈവത്തോടുള്ള അടുപ്പത്തിലോ(attachment) ദൈവവുമായുള്ള ബന്ധനത്തിലോ അധിഷ്ഠിതമായിരിക്കണം. നിരവധി ലൗകിക പാനീയങ്ങളുമായി(worldly drinks) നമ്മൾക്ക് ബന്ധനമുണ്ട്. ഈ ലൗകിക പാനീയങ്ങളുമായുള്ള ബന്ധനം വിച്ഛേദിക്കുകയും ഈ ലൗകിക പാനീയങ്ങൾ കുടിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം നഷ്ടപ്പെടുകയും ചെയ്യുന്നതെന്തിന്? ഒരു ഭ്രാന്തൻ മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യുകയുള്ളൂ. ലൗകിക പാനീയങ്ങളിൽ നിന്നുള്ള നമ്മുടെ വ്യതിചലനം(detachment) ദിവ്യമായ അമൃത് (divine nectar) കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

നാം ദിവ്യമായ അമൃത് രുചിച്ചാൽ, സ്വാഭാവികമായും, ലൗകികമായ ഏതൊരു പാനീയത്തിലുമുള്ള നമ്മുടെ താൽപ്പര്യങ്ങളെല്ലാം നഷ്ടപ്പെടും. ലൗകിക പാനീയങ്ങളിൽ നിന്നുള്ള അത്തരം അകൽച്ചയെ മോക്ഷം എന്ന് വിളിക്കുന്നു. അതുപോലെ, ദൈവവുമായുള്ള ബന്ധനത്തിലെ ആനന്ദം നാം അനുഭവിച്ചിട്ടുണ്ടെങ്കിൽ, ഈ ലോകബന്ധനങ്ങളെല്ലാം ഒരു പ്രയത്നവുമില്ലാതെ സ്വാഭാവികമായി ഉപേക്ഷിക്കപ്പെടുന്നു. ദൈവവുമായുള്ള ബന്ധനം ആസ്വദിക്കുന്നില്ലെങ്കിൽ, നമ്മുടെ കഠിനമായ പരിശ്രമങ്ങൾക്കിടയിലും ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയൽ അസാധ്യമാണ്. ദിവ്യമായ അമൃതിൻറെ രുചിയറിഞ്ഞില്ലായിരുന്നുവെങ്കിൽ ഭീകരമായ ശ്രമങ്ങൾക്കിടയിലും കാപ്പി കുടിക്കുന്നത് ഉപേക്ഷിക്കാനാവില്ല. ദിവ്യമായ അമൃത് രുചിക്കാതെ വരുമ്പോൾ കാപ്പികുടിക്കുന്നതിലെ സന്തോഷം ഉപേക്ഷിക്കുന്നതും തികഞ്ഞ വിഡ്ഢിത്തമാണ്. നിങ്ങൾ ദിവ്യമായ അമൃതിന്റെ രുചിയോ കാപ്പി കുടിക്കുകയോ ചെയ്യാത്തതിനാൽ നിങ്ങൾ ഇരുവശത്തുനിന്നും നഷ്ട്ടം സംഭവിക്കുന്നു.

ദിവ്യമായ അമൃത് രുചിക്കാതെ, കഠിന പ്രയത്നം നടത്തി കാപ്പി ഉപേക്ഷിച്ചാൽ അതിനെ കാപ്പിയുടെ ബന്ധനത്തിൽ നിന്നുള്ള മോചനം എന്ന് വിളിക്കുന്നു. ദിവ്യമായ അമൃത് രുചിച്ചുകൊണ്ട് ഒരു പ്രയത്നവുമില്ലാതെ സ്വാഭാവികമായി കാപ്പി ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ, അതിനെ കാപ്പിയുടെ ബന്ധനത്തിൽ നിന്നുള്ള മോക്ഷം എന്ന് വിളിക്കുന്നു. അതുപോലെ, ഈശ്വരഭക്തി ആസ്വദിക്കാതെ ആരെങ്കിലും ഈ ലൗകിക ബന്ധനങ്ങളിൽ നിന്ന് മോചിതനാകുകയാണെങ്കിൽ, അതിനെ ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം എന്ന് വിളിക്കും. ഈ ലൗകിക ബന്ധനങ്ങൾ ഈശ്വരഭക്തിയാൽ യാതൊരു പ്രയത്നവുമില്ലാതെ സ്വയമേവ ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ, അതിനെ ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോക്ഷം എന്ന് വിളിക്കുന്നു.

ലൗകിക ബന്ധനത്തോടുള്ള ആകർഷണത്തെ ഈശന(eshanaa) എന്ന് വിളിക്കുന്നു. വിവിധ ലൗകിക ബന്ധനങ്ങളിൽ, പണത്തോടുള്ള ആകർഷണം, കുട്ടികളോടുള്ള അഭിനിവേശം, ജീവിത പങ്കാളിയോടുള്ള ആകർഷണം എന്നിവയാണ് ഏറ്റവും ശക്തമായ മൂന്ന് ലോകബന്ധനങ്ങൾ. ഈ മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങളിൽ, പണത്തോടുള്ള ആകർഷണം ഏറ്റവും ശക്തമാണ്, കാരണം പണമില്ലെങ്കിൽ, ഏതെങ്കിലും ലൗകിക ബന്ധനത്തിൽ നിങ്ങൾ ആകൃഷ്ടനാണെങ്കിലും, അത് നിങ്ങളെ നിഷ്കരുണം ഉപേക്ഷിക്കും. തീർച്ചയായും, പണം എപ്പോഴും കുട്ടികളോടുള്ള ആകർഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ രണ്ട് ബോണ്ടുകളും എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ പണവുമായുള്ള ബന്ധനം ഏറ്റവും ശക്തമാകുന്നു. ഈ മൂന്ന് ലോകബന്ധനങ്ങളിൽ നിന്നും ആത്മാവ് മോചിതനായാൽ, ആത്മാവ് എല്ലാ ലോകബന്ധനങ്ങളിൽ നിന്നും മുക്തമാകുന്നു. ഒരു നഗരത്തിലെ ശക്തനായ പോരാളിയെ നിങ്ങൾ തോൽപ്പിച്ചാൽ ആ നഗരത്തിലെ മുഴുവൻ ജനങ്ങളും പരോക്ഷമായി തോൽപ്പിക്കപ്പെടും. അതിനാൽ, പണവുമായോ സമ്പത്തുമായോ ഉള്ള ബന്ധനം നശിച്ചാൽ, എല്ലാ ലൌകിക ബന്ധനങ്ങളും(worldly bonds) നശിക്കും.

എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായ മോക്ഷത്തിനായി മുനിമാർ ശ്രീ രാമനോട് പ്രാർത്ഥിച്ചു. ശ്രീ രാമൻ ശ്രീ കൃഷ്ണനായും മുനിമാർ ഗോപികമാരായും ജനിച്ചു. പണവുമായുള്ള ബന്ധനത്തിന്റെ കാര്യത്തിൽ, ഒരു പ്രത്യേക പോയിന്റ് നിലവിലുണ്ട്, അതായത് കഠിനാധ്വാനം ചെയ്ത പണവുമായുള്ള ബന്ധനം എല്ലായ്പ്പോഴും പൂർവ്വിക സമ്പത്തുമായുള്ള ബന്ധനത്തേക്കാൾ ശക്തമാണ്. അതിനാൽ, കഠിനാധ്വാനം ചെയ്ത സമ്പത്തുമായുള്ള ബന്ധനം ഏറ്റവും ശക്തമായ ബന്ധനമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്തിന്റെ ഈ ബന്ധനവുമായി മത്സരിക്കാൻ ദൈവം ആഗ്രഹിച്ചു. ഏറ്റവും ശക്തമായ ബന്ധനം ദൈവവുമായുള്ള ബന്ധനത്താൽ പരാജയപ്പെടുകയാണെങ്കിൽ, ദൈവവുമായുള്ള ബന്ധനം ഏറ്റവും ശക്തമോ ഉയർന്നതോ ആയിത്തീരും. ദത്ത പരീക്ഷ(Datta pariiksha) എന്നറിയപ്പെടുന്ന ദത്ത ഭഗവാൻ നടത്തുന്ന പരീക്ഷയാണ് ഈ മത്സരം.

ഗോപികമാർ കഠിനാധ്വാനം ചെയ്താൺ വെണ്ണ തയാറാക്കിയത്. ഇത് അവരുടെ അധ്വാനിച്ചുണ്ടാക്കിയ സമ്പത്താൺ. പൂർവ്വികരുടെ സമ്പത്തിനെ ധനം എന്നും അധ്വാനിച്ചു് സമ്പാദിച്ച സമ്പത്തിനെ കർമഫലം എന്നും വിളിക്കുന്നു. ത്യാഗം എന്നാൽ സാക്രിഫൈസ്(sacrifice) എന്നാൺ അർത്ഥം. അതുകൊണ്ട് കർമ്മഫല ത്യാഗം അഥവാ അധ്വാനിച്ച് സമ്പാദിച്ച സമ്പത്തിൻറെ ബലിയാൺ ഏറ്റവും ശക്തമായ ലൌകിക ബന്ധനം, ഇത് ധന ത്യാഗത്തേക്കാൾ അഥവാ പൂർവിക സമ്പത്തിൻറെ ത്യാഗത്തേക്കാൾ ശക്തമാൺ (sacrifice of ancestral wealth). വേദം ധനാത്യാഗത്തിനു് ഊന്നൽ നൽകി, എന്നാൽ ശ്രീ കൃഷ്ണൻ ഗീതയിൽ ഉടനീളം കർമ ഫലാത്യാഗത്തിനും(Karma phala tyaga) ഊന്നൽ നൽകി.

ഗോപികമാർ തയ്യാറാക്കിയ വെണ്ണയുടെ കുറച്ച് ഭാഗം മാറ്റിവച്ചു അവരുടെ മക്കൾക്കായി വീടുകളിൽ കരുതിവച്ചിരുന്നു, ബാക്കി വെണ്ണ പലചരക്ക് സാധനങ്ങളും മറ്റ് ചെലവുകൾക്ക് പണവും കിട്ടാൻ ഗോപികമാർ മധുര നഗരിയിൽ കൊണ്ടുപോയി വിറ്റിരുന്നു. അവരുടെ മക്കൾക്കായി സൂക്ഷിച്ചിരിക്കുന്ന ഈ വെണ്ണ ഇരട്ടി ശക്തമാകുകയും (doubly strongest ) ഗോപികമാരെ പരീക്ഷിക്കാൻ ശ്രീ കൃഷ്ണൻ ഈ സൂക്ഷിച്ച വെണ്ണ മോഷ്ടിക്കാൻ തുടങ്ങുകയും ചെയ്തു.

കുട്ടികളുമായി ബന്ധിപ്പിച്ച് കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്താണ് ഇപ്പോൾ ഗോപികയ്ക്ക് അവശേഷിക്കുന്നത്. ഗോപികമാർ കഴിഞ്ഞ ദശലക്ഷക്കണക്കിന് ജന്മങ്ങളായി ദൈവത്തിനായി തപസ്സു ചെയ്യുന്ന ഋഷിമാരായിരുന്നു, അതിനാൽ അവരുടെ ശക്തമായ വികാരം അല്ലെങ്കിൽ സംസ്‌കാരം(samskara) ദൈവം മാത്രമായിരുന്നു. അവരുടെ മുമ്പത്തെ നീണ്ട തപസ്സിന്റെ ശക്തിയാൽ, ശ്രീ കൃഷ്ണൻ ദൈവമാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. ഇതുകൂടാതെ, താൻ ദൈവമാണെന്ന് കാണിക്കാൻ ശ്രീ കൃഷ്ണൻ നിരവധി അത്ഭുതങ്ങൾ ചെയ്തു. അതുകൊണ്ട്തന്നെ ഗോപികമാർ കൃഷ്ണനെ ഒരു സാധാരണ മനുഷ്യനായി കാണുന്ന പ്രശ്നമേ ഉണ്ടായില്ല. നാരദ ഭക്തി സൂത്രങ്ങളിലും ഈ കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട് (തത്രാപി മാഹാത്മജ്ഞാന വിസ്മൃത്യപവാദഃ). അതിനാൽ, ഋഷിമാരെ സംബന്ധിച്ചിടത്തോളം, ദൈവവുമായുള്ള ബന്ധനവും അവരുടെ കുട്ടികൾക്കായി സംഭരിച്ചിരിക്കുന്ന കഠിനാധ്വാനമുള്ള പണവുമായുള്ള ഏറ്റവും ശക്തമായ ബന്ധനവും തമ്മിലുള്ള പരിശോധന വളരെ വ്യക്തമായിരുന്നു.

എന്നാൽ എന്താണ് സംഭവിച്ചത്? ലക്ഷക്കണക്കിന് ജന്മങ്ങൾ തപസ്സു ചെയ്ത ഋഷിമാർ പരീക്ഷയിൽ വിജയിച്ചിരിക്കണം എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. അയ്യോ! പ്രതീക്ഷ പൂർണ്ണമായും പരാജയപ്പെട്ടു. മിക്കവാറും എല്ലാ ഗോപികമാരും കൃഷ്ണന്റെ അമ്മയോട് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വെണ്ണ മോഷ്ടിച്ചതിനെക്കുറിച്ച് പരാതിപ്പെട്ടു. 12 ഗോപികമാരൊഴികെ മിക്കവാറും എല്ലാ ഗോപികമാരും പരാജയപ്പെട്ടു, അവർ മാത്രം ഗോലോകത്തിലെത്തി, അത് ഏറ്റവും ഉയർന്ന ഫലത്തേക്കാൾ ഉയർന്നതാണ് (ഉയർന്ന ഫലം ദൈവത്തിന്റെ വാസസ്ഥലം). ഇതാണ് കൃഷ്ണാവതാരത്തിന്റെ പ്രധാന പശ്ചാത്തലം. ചോദ്യം ചോദിച്ചപ്പോൾ യശോദയോട് ഇതെല്ലാം വിശദീകരിക്കണം. അവിടുന്ന് പറഞ്ഞാലും, യശോദയ്ക്ക് ഈ മിസ്റ്റിക് ചരിത്ര പശ്ചാത്തലം(mystic historical background) മനസ്സിലാക്കാൻ കഴിയില്ല. അതിനാൽ, യഥാർത്ഥ സ്ഥാനാർത്ഥികളായ ഗോപികമാർക്ക് ഈ പശ്ചാത്തലമെല്ലാം നന്നായി അറിയാവുന്നതിനാൽ ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചു. അതിനാൽ, അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് ദിവ്യ നാടകം അടച്ചു(closed the divine drama).

 
 whatsnewContactSearch