24 Apr 2023
[Translated by devotees]
[ശ്രീ അനിൽ ചോദിച്ചു: ഗോപികമാരുടെ കൃഷ്ണനോടുള്ള സ്നേഹം ശുദ്ധവും കാമമില്ലാത്തതുമാണെങ്കിൽ, അത് എങ്ങനെ ഒരു ശാരീരിക ലൈംഗികവേഴ്‌ചയിലേക്ക് (physical union) നയിച്ചു? ശുദ്ധമായ പ്രണയമാണെങ്കിൽ ശാരീരികമായ ലൈംഗിക ബന്ധത്തിന്റെ ആവശ്യം എന്തായിരുന്നു?]
സ്വാമി മറുപടി പറഞ്ഞു:- കാമം ആത്മാക്കളുടെ മാത്രം ഭാഗത്ത് നിന്നാണ്, ദൈവത്തിന്റെ അവരോടുള്ള പ്രതികരണം അവരുടെ സംതൃപ്തിക്കുവേണ്ടിയാണ്. മഗ്ദലീനക്ക് (Magdelene) യേശുവിനോടുള്ള സ്നേഹത്തിലും ചില സ്ത്രീകൾക്ക് മൊഹമ്മദിനോടുള്ള സ്നേഹത്തിലും ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ 11 വയസ്സുള്ള കുട്ടിയായിരുന്നതിനാൽ കാമമില്ലെന്ന് ഹിന്ദുക്കൾ പറയുന്നു, ക്രിസ്ത്യാനികൾ മഗ്ദലീനുമായുള്ള യേശുവിന്റെ ഏതെങ്കിലും ബന്ധത്തെ പൂർണ്ണമായും നിഷേധിക്കുന്നു. ഭക്ഷണം, വെള്ളം കുടിക്കുന്നത്, ഉറക്കം, ലൈംഗികത, രോഗം, ജനനം, മരണം (Eating, drinking water, sleep, sex, disease, birth and death) എന്നിവ ശുദ്ധമായ ദൈവം സ്വീകരിച്ച മാധ്യമത്തിന്റെ ഗുണങ്ങളാണ്. ബൾബിനുള്ളിലെ പ്രകാശം പൂർണ്ണമായും വെളുത്തതാണ്, എന്നാൽ അതിനെ മൂടുന്ന ബാഹ്യ ഗ്ലാസിന്റെ നിറം വെള്ള പ്രകാശത്തെ നിറമുള്ളതാക്കുന്നു. മാധ്യമത്തിന്റെ (medium) ഗുണങ്ങളെ ശുദ്ധമായ ദൈവവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ലൈംഗികത അശുദ്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, മാധ്യമത്തിന്റെ മറ്റ് ഗുണങ്ങളും (properties of the medium) അശുദ്ധമായിരിക്കണം, ഈ സാഹചര്യത്തിൽ മാധ്യമം സ്വീകരിച്ച ദൈവം ജനിക്കരുത്, മരിക്കരുത്, രോഗം ബാധിച്ച് പരിക്കേൽക്കരുത്, ഉറങ്ങരുത്, കുടിക്കരുത്, ഭക്ഷണം കഴിക്കരുത്. ലൈംഗികതയെ വിമർശിക്കുന്ന വ്യക്തി സ്വപ്നത്തിൽ പോലും ബീജം പുറത്തുവിടാൻ പാടില്ല. ദൈവത്തിന്റെ ദിവ്യത്വം ശുദ്ധമായ വെളുത്ത വെളിച്ചം പോലെയാണ്, ഈ ലൗകിക നിറങ്ങളെല്ലാം ശുദ്ധമായ വെളുത്ത വെളിച്ചത്തിൽ അന്തർലീനമല്ല (not inherent). തീർച്ചയായും, ലോകത്തിന്റെ സ്രഷ്ടാവായ വെളുത്ത വെളിച്ചത്തിൽ ഈ നിറങ്ങളെല്ലാം ഒളിഞ്ഞിരിക്കുന്ന അവസ്ഥയിൽ അടങ്ങിയിരിക്കുന്നു.
★ ★ ★ ★ ★