
15 Jun 2024
[Translated by devotees of Swami]
1. സ്വാമി, എൻ്റെ അമ്മ അങ്ങയോട് അവളുടെ നന്ദി അറിയിക്കുന്നു, കാരണം അവൾ ഇന്ന് വീടിൻ്റെ ലോൺ തീർത്തു.
[മിസ്സ്. ത്രൈലോക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- വീടിൻ്റെ ലോൺ തീർത്തതിന് ആത്മാവ് സന്തോഷത്തോടെ ചിരിക്കുന്നത് വലിയ അത്ഭുതമാണ്. അതേ സമയം, മുൻ ജന്മത്തിൽ എടുത്ത ലോൺ ക്ലിയറൻസായതിൻ്റെ പേരിൽ കുട്ടികൾ അല്ലെങ്കിൽ ജീവിതപങ്കാളി പോലെയുള്ള ഒരു ലൗകിക ബന്ധനം അറ്റുപോകുമ്പോൾ, ആത്മാവ് ഒരുപാട് കരയുന്നു! വളർത്തുമൃഗങ്ങൾ, ജീവിതപങ്കാളി, കുട്ടികൾ, വീട് എന്നിവ നമ്മളുടെ സംസർഗ്ഗത്തിൽ വരുന്നത് ലോൺ ക്ലിയറൻസ് അടിസ്ഥാനമാക്കിയുള്ള മുൻ ജന്മ ബന്ധനം മൂലമാണെന്ന് പറയപ്പെടുന്നു (ര്ണാനുബന്ധരൂപേണ, പശുപത്നീസുതാലയാഃ).
2. പ്രമോഷൻ ലഭിക്കുകയും വീട്ടിൽ നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്‌തതിന് അവൾ നന്ദി അറിയിക്കുന്നു.
സ്വാമി മറുപടി പറഞ്ഞു:- ദൈവം നിങ്ങളുടെ അമ്മയെ നിങ്ങളുടെ നാട്ടിൽ നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റിയതാണ് പ്രമോഷൻ. നിങ്ങൾ സാമ്പത്തികമായി ഉയർന്നിരിക്കുന്നതിനാൽ നിങ്ങൾ (നിങ്ങളുടെ അമ്മ) കൂടുതൽ ലൗകിക ബന്ധനങ്ങളിൽ മുഴുകിയേക്കാം എന്നതാണ് ദൈവത്തിൻ്റെ ആശയം. സാമ്പത്തിക വശം (ധനേശനാ) ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളിൽ ഒന്നാണ് (ഏഷണാത്രയം), അത് പണം, ജീവിതപങ്കാളി, കുട്ടികൾ എന്നിവയുമായുള്ള ബന്ധനമാണ്. നിങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന ലൗകിക ബന്ധനങ്ങളിൽ കൂടുതൽ ആകർഷണം വളർത്തിയെടുക്കുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ, നിങ്ങളുടെ ജന്മനാട്ടിൽ നിന്ന് വീണ്ടും അകലെയുള്ള ഒരു സ്ഥലത്തേക്ക് ദൈവം നിങ്ങളെ മാറ്റിയിരിക്കുന്നു. ഇതിനർത്ഥം നിങ്ങൾ ലൗകിക ബന്ധനങ്ങളിൽ നിന്ന് കൂടുതൽ അകന്നുപോകും, അങ്ങനെ നിങ്ങൾക്ക് ദൈവത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. പല ജീവനക്കാരും തങ്ങളുടെ ജന്മനാട്ടിലേക്ക് മാറാൻ ധാരാളം കൈക്കൂലി നൽകുന്നു, അങ്ങനെ അവർ ലൗകിക ബന്ധനങ്ങളിൽ കൂടുതൽ കുടുങ്ങുന്നു. ഇത് നരകത്തിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നതുപോലെയാണ്, ദൈവം സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തിട്ടും സ്വർഗ്ഗത്തെ അവഗണിക്കുന്നത് പോലെയാണ്!
★ ★ ★ ★ ★
Also Read
Swami Answers Ms.thrylokya's Questions
Posted on: 25/06/2021Swami Answers Questions Of Ms. Thrylokya
Posted on: 07/05/2024Swami Answers Questions Of Ms. Thrylokya
Posted on: 03/05/2025Swami Answers Questions Of Ms. Thrylokya
Posted on: 15/05/2024Swami Answers Questions Of Ms. Thrylokya
Posted on: 13/06/2024
Related Articles
Satsanga At Hyderabad On 22-03-2024
Posted on: 01/04/2024Everybody Falls At The Level Of The Mind. How To Clean It And Rise?
Posted on: 16/05/2023Satsanga About Sweet Devotion (qa-2)
Posted on: 03/06/2025Shri Raadhaakrishna Gita: Chapter-2: The Essence Of Sainthood-yoga (verses 42-72)
Posted on: 20/08/2025Satsanga About Sweet Devotion (qa-37 To 39)
Posted on: 29/06/2025