home
Shri Datta Swami

Posted on: 13 Mar 2023

               

Malayalam »   English »  

കാമത്തെ മറികടക്കാൻ കഴിയുമായിരുന്നിട്ടും, കുട്ടികളുടെയും പണത്തിന്റെയും സംയുക്ത പരീക്ഷണത്തിൽ ഗോപികമാർ പരാജയപ്പെട്ടത് എന്തുകൊണ്ട്?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: ഗോപികമാർ ഋഷിമാരായിരുന്നു. അവർ തങ്ങളുടെ മുൻ ജന്മങ്ങളിൽ ദൈവത്തിനുവേണ്ടി ഒരുപാട് തപസ്സു ചെയ്തു, ദൈവത്തിനുവേണ്ടിയുള്ള തപസ്സിനിടയിൽ അതിസുന്ദരികളായ സ്വർഗ്ഗീയ നർത്തകികളെപ്പോലും നിരസിച്ചുകൊണ്ട് കാമത്തിനുവേണ്ടിയുള്ള ഹോർമോൺ ലൈംഗികത അവർ ത്യാഗം ചെയ്തു ബലികഴിച്ചു. ഇങ്ങനെ, ദൈവത്തോട് ചെയ്ത വിവാഹ വാഗ്ദാനത്തിൽ നിന്ന് പോലും വ്യതിചലിച്ച് അവർ തങ്ങളുടെ സ്വാർത്ഥ സന്തോഷം ദൈവത്തിന് വേണ്ടി ത്യജിച്ചു. തപസ്സുകൊണ്ട് അവർ തങ്ങളുടെ സ്വാർത്ഥതയെ ദഹിപ്പിച്ചപ്പോൾ, മിക്ക ഗോപികമാരും (മുനിമാർ) കുട്ടികളുടെയും പണത്തിന്റെയും സംയുക്ത പരീക്ഷണത്തിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്?}

സ്വാമി മറുപടി പറഞ്ഞു: ഒരു സ്ത്രീയുടെ വിരലിൽ നിന്ന് ഒരു സ്വർണ്ണ മോതിരം നഷ്ടപ്പെട്ടാൽ, അതിനർത്ഥം അവളുടെ സ്വർണ്ണാഭരണങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്നാണോ? സ്വർണ്ണം അവളുടെ ശരീരത്തിൽ സ്വർണ്ണ വളകളായോ സ്വർണ്ണ ചങ്ങലകളായോ ഇപ്പോഴും ഉണ്ട്. അതുപോലെ, തപസ്സിനിടയിൽ ഈശ്വരനോടുള്ള അഭിനിവേശം നിമിത്തം സ്വർഗ്ഗീയ നർത്തകികളെപ്പോലും നിരസിക്കാൻ ഋഷിമാർക്ക് കഴിഞ്ഞപ്പോൾ, അവർ തങ്ങളുടെ സ്വാർത്ഥതയെല്ലാം ദഹിപ്പിച്ചുവെന്നാണോ ഇതിനർത്ഥം? അന്യലിംഗത്തിലുള്ളവരുമായുള്ള (other gender) സെക്‌സിലെ സ്വാർത്ഥത ദഹിപ്പിച്ചുവെങ്കിലും, തങ്ങളുടെ കുട്ടികളോടുള്ള അഭിനിവേശത്തിന്റെ സ്വാർത്ഥത ഒട്ടും തന്നെ ദഹിപ്പിച്ചില്ല(not at all burnt). തന്റെ വീടുവിട്ടിറങ്ങിയ മകൻ ശുകനെ(Shuka) പിന്നാലെ ഓടിയ വ്യാസ മുനി ഇക്കാര്യം തെളിയിച്ചു. അതിനാൽ, ഒരു ലൗകിക ബന്ധത്തിലെ ആകർഷണം(fascination in one worldly bond) മറികടക്കപ്പെട്ടിരിക്കാം, എല്ലാ ലൗകിക ബന്ധങ്ങളിലുമുള്ള ആകർഷണം മറികടക്കപ്പെട്ടിരിക്കുന്നു എന്നല്ല ഇതിനർത്ഥം. കുട്ടികളുമായുള്ള ബന്ധനം (bond with children) ആരും മറികടന്നിട്ടില്ല, ഈ ചക്രം(chakra) ആരും കടന്നിട്ടില്ലെന്ന് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അനാഹത(Anaahata) എന്ന ചക്രം പറയുന്നു. ‘അനാഹത’ എന്നാൽ ഇതുവരെ ആരും തോല്പിക്കാത്തത് എന്നാണ്.

 
 whatsnewContactSearch